SPiCE most viewed videos in indulekha
 

Favourite Films: Anupama

anupama, news reader at indiavision tv shares her favourite 10 movies അനുപമ ഇന്ത്യാവിഷനില്‍ വാര്‍ത്ത അവതരിപ്പിക്കുമ്പോള്‍ നമ്മള്‍ ആദ്യം ശ്രദ്ധിക്കുന്നത് ചടുലമായ ചലനങ്ങളാണ്. വാര്‍ത്തയുടെ ‘മുള്‍മുന’യില്‍ കാണികളെ അങ്ങനെ പിടിച്ചുനിര്‍ത്തുന്ന അനുപമ തിരക്കൊഴിയുമ്പോള്‍ അതേ വേഗത്തില്‍ നല്ല സിനിമകളിലേക്ക് ഊളിയിടുന്നു. (പ്രിയപ്പെട്ട സിനിമകള്‍ ചോദിക്കാനായി വിളിക്കുമ്പോള്‍ അനു തിയറ്ററില്‍ ക്യൂ നില്‍ക്കുകയായിരുന്നു!!) നമ്മുടെ പ്രിയപ്പെട്ട അനുപമയുടെ പ്രിയപ്പെട്ട 10 മലയാളസിനിമകള്‍ ഇതാ‍:

1. തൂവാനത്തുമ്പികള്‍: പദ്മരാജന്‍
പദ്മരാജന്റെ എല്ലാ സിനിമകളും എനിക്ക് പ്രിയപ്പെട്ടതാണ്. എന്നാല്‍ തൂവാനതുമ്പികള്‍ ജീവിതത്തോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നതായി തോന്നിയിട്ടുണ്ട്.

2. സന്മനസുള്ളവര്‍ക്ക് സമാധാനം: സത്യന്‍ അന്തിക്കാട്
ജീവിതമാണിത്. മോഹന്‍ലാല്‍ ലാല്‍ ആയിട്ടല്ലാതെ തികച്ചും ഒരു ക്യാരക്‍ടര്‍ ആയി വരുന്നു.

3. അറബിക്കഥ: ലാല്‍ ജോസ്
അടുത്ത കാലത്ത് ഇറങ്ങിയ നല്ലൊരു പൊളിറ്റിക്കല്‍ സിനിമയാണിത്. പൊളിറ്റിക്കല്‍ സിനിമകള്‍ എനിക്കിഷ്‌ടമാണ്.

4. ഒരേ കടല്‍ : ശ്യാമപ്രസാദ്
വളരെ വ്യത്യസ്‌തമായൊരു ജീവിതത്തെ അതിനേക്കാള്‍ വ്യത്യസ്‌തമായി ചിത്രീകരിച്ചിരിക്കുന്നു.

5. പാഠം ഒന്ന് ഒരു വിലാപം: ടി വി ചന്ദ്രന്‍
കഥ എന്നതിനപ്പുറം ഒരു അനുഭവമായി കണ്ട ചിത്രം.

6. ഒരു വടക്കന്‍ വീരഗാഥ: ഹരിഹരന്‍
ഈ സിനിമയുടെ സ്‌ക്രിപ്റ്റ് എനിക്ക് വളരെ ഇഷ്‌ടമാണ്.

7. മഴ: ലെനില്‍ രാജേന്ദ്രന്‍
മഴ കഥാപാത്രമായതു തന്നെ ഈ സിനിമയുടെ പ്രത്യേകതയാണ്. വ്യത്യസ്‌തമായൊരു തീം.

8. മേഘമല്‍ഹാര്‍: കമല്‍
വളരെ കോം‌പ്ലിക്കേറ്റഡ് ആയൊരു റിലേഷനെ വളരെ സിമ്പിള്‍ ആയി അവതരിപ്പിച്ചിരിക്കുന്നു.

9. വടക്കുനോക്കിയന്ത്രം: ശ്രീനിവാസന്‍
ഈ സിനിമയുടെ തീം, എന്‍ഡിംഗ് ഒക്കെ രസമായിട്ടുണ്ട്.

10. മണിച്ചിത്രത്താഴ്: ഫാസില്‍
ഈ സിനിമ മൊത്തത്തില്‍ കൈകാര്യം ചെയ്‌തിരിക്കുന്ന രീതിയാണ് എനിക്കിഷ്‌ടം.
Savitha Sijo

RELATED PAGES
» Survey: Most Loved Malayalam Films
» Movie Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger