SPiCE most viewed videos in indulekha
 

Favourite Films: Jyothirmayi

jyothirmayi
പ്രശസ്‌ത ചലച്ചിത്ര താരം ജ്യോതിര്‍മയിയുടെ പ്രിയപ്പെട്ട മലയാളചിത്രങ്ങള്‍ ഇതാ:

1. മിഥുനം: പ്രിയദര്‍ശന്‍
ഒരു സാധാരണ കൂട്ടുകുടുംബത്തിലെ പ്രശ്‌നങ്ങള്‍. പല പുതിയ ബിസിനസ് ആരംഭിക്കുക പൊളിയുക. ഇതൊക്കെ എന്റെ കുടുംബത്തിലെ തന്നെ പലരിലും ഞാന്‍ കണ്ടിട്ടുണ്ട്. പിന്നെ ഇതിലെ എല്ലാ കഥാപാത്രങ്ങളും ജീവനുള്ളവയാണ്. മറ്റു പല സിനിമയിലും ഹീറോയും ഹീറോയിനും ഒഴികെ ബാക്കിയുള്ളവര്‍ സെറ്റ് പ്രോപ്പര്‍ട്ടീസ് ആയിരിക്കും.

2. പഞ്ചവടിപ്പാലം: കെ ജി ജോര്‍ജ്
ഒരു പദവിക്കു വേണ്ടിയുള്ള മല്‍‌പ്പിടുത്തവും, മറ്റുള്ളവര്‍ക്കു വേണ്ടി എന്തൊക്കെയോ ചെയ്യുന്നു എന്ന ബോധിപ്പിക്കലും വളരെ ഹാസ്യാത്മകമായി അവതരിപ്പിച്ചിട്ടുണ്ട്. ഇന്നത്തെ ഒരു ലോകവും ഇതൊക്കെയാണ്.

3. ചിത്രം: പ്രിയദര്‍ശന്‍
തികച്ചും ഒരു കമേര്‍ഷ്യല്‍ ഫിലിം ആണെങ്കിലും നല്ലൊരു സബ്‌ജക്‍റ്റാണത്. എനിക്ക് വളരെ ഇഷ്‌ടപ്പെട്ടു.

4. ഡാനി: ടി വി ചന്ദ്രന്‍
ഞാന്‍ കണ്ട ക്ലാസിക് സിനിമകളില്‍ ഏറെ ഇഷ്‌ടം തോന്നിയ ഒന്ന്. ഈ ഫിലിം കണ്ടതോടെ മമ്മൂക്കയോടുള്ള ആരാധന ഒരു പടി കൂടി കൂടിയതായി തോന്നുന്നു.

5. മീശമാധവന്‍ : ലാല്‍ ജോസ്
മീശമാധവന്‍ എന്തുകൊണ്ടും ഇഷ്‌ടം തോന്നിയ സിനിമയാണ്. പാട്ടുകള്‍, ലൊക്കേഷന്‍, കഥ എന്നിങ്ങനെ എല്ലാം. വളരെ ആസ്വദിച്ചു ചെയ്‌തതുമാണ്.

6. വടക്കന്‍ വീരഗാഥ: ഹരിഹരന്‍
ഇതിലെ മാധവിയുടെ ക്യാരക്‍ടര്‍ കണ്ടിട്ട് എനിക്ക് ആരാധന തോന്നിയിട്ടുണ്ട്. അതില്‍ എല്ലാത്തിനും രാജകീയമായൊരു തലയെടുപ്പുണ്ട്. പാട്ടുകളാണെങ്കില്‍ വളരെ മനോഹരം.

7. വൈശാലി: ഭരതന്‍
ഒരു മാസ്‌റ്റേഴ്‌സ് ഫിലിം ആയതുകൊണ്ട് ഭംഗിയായിട്ടുണ്ട് എന്നു പറയുന്നതില്‍ കാര്യമില്ല. ഇതു ശരിക്കും അത്‌ഭുതാവഹമായ സിനിമ എന്നാണ് പറയാന്‍ തോന്നുന്നത്. ഇതിലെ തീം തന്നെ വ്യത്യസ്‌തമല്ലേ.

8. നാടോടിക്കാറ്റ്: സത്യന്‍ അന്തിക്കാട്
നാടോടിക്കാറ്റിന്റെ ആ സീരീസ് ഒക്കെ എനിക്കിഷ്‌ടപ്പെട്ടു. നല്ല കോമഡിയുണ്ട്. അതിനേക്കാള്‍ സ്വാഭാവികതയും.

9. എന്റെ വീട് അപ്പൂന്റേം: സിബി മലയില്‍
ഇതിന്റെ സ്‌ക്രിപ്റ്റ് വളരെ സ്‌ട്രോംഗ് ആണ്. എന്നാല്‍ ഇങ്ങനെയൊരു സിനിമ വേണമായിരുന്നോ എന്നും പലരും ചോദിച്ചിട്ടുണ്ട്. പക്ഷേ ഇത് വേണമായിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു കുട്ടിയുടെ മനസിനെ ശരിയായിട്ട് മനസിലാക്കി എടുത്തിട്ടുള്ളതാണ്. ഇന്നും ഞാന്‍ പല സ്‌ഥലത്ത് ചെല്ലുമ്പോഴും ഈ സിനിമയെ കുറിച്ച് ഒത്തിരി പേര്‍ പരാമര്‍ശിക്കാറുണ്ട്.

10. മണിച്ചിത്രത്താഴ്: ഫാസില്‍
കുറെ മുന്‍പ് കണ്ടൊരു സിനിമയാണ്. നല്ലൊരു ത്രെഡ്. കാരണം പ്രേതമെന്ന് കേള്‍ക്കുമ്പോള്‍ കാണാന്‍ ഭയം തോന്നുന്നുണ്ട്. എന്നാല്‍ കാണാതിരിക്കാനും കഴിയാത്തൊരു അവസ്‌ഥ. ഭയവും ക്യൂരിയോസിറ്റിയും ഒരുമിച്ചുണ്ടാക്കുന്ന ഒരു സിനിമ.
Savitha Sijo

RELATED PAGES
» Jyothirmayi Collection
» Survey: Most Loved Malayalam Films
» Movie Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger