SPiCE most viewed videos in indulekha
 

Favourite Films: Kavya Madhavan

movie actress kavya madhavan ഇതാ കാവ്യ മാധവന്റെ പ്രിയപ്പെട്ട 10 മലയാള സിനിമകള്‍. കാവ്യ നായികയായ ആദ്യചിത്രം ചന്ദ്രനുദിക്കുന്ന ദിക്കിലും ഈ കൂട്ടത്തിലുണ്ട്.

1. മണിച്ചിത്രത്താഴ്: ഫാസില്‍
എത്ര കണ്ടാലും മതി വരാത്ത ചിത്രം. ഓരോ ചേരുവയും ഒന്നിനൊന്ന് മികച്ചതു തന്നെ. എപ്പോള്‍ തോന്നിയാലും കാണാനായി ഡി വി ഡി വാങ്ങി സൂക്ഷിച്ചിട്ടുണ്ട്.

2. റാംജിറാവ് സ്പീക്കിങ്: സിദ്ദിഖ് ലാല്‍
എപ്പോള്‍ കാണുമ്പോഴും പുതുമ ചോര്‍ന്നു പോകുന്നില്ല; പ്രത്യേകിച്ച് കോമഡി. ഡയലോഗുകള്‍ പോലും കാണാപ്പാഠമാണ്.

3. ചന്ദ്രനുദിക്കുന്ന ദിക്കില്‍: ലാല്‍ ജോസ്
ഞാന്‍ നായികയായ ആദ്യചിത്രമെന്ന നിലയില്‍ ഈ സിനിമ ഒരിക്കലും മറക്കാനാകില്ല. സിനിമ എന്താണെന്ന് എന്നെ പഠിപ്പിച്ച ചിത്രം. ഇതിനു വേണ്ടി ഞാന്‍ എടുത്ത എഫര്‍ട്ട് അത്ര മാത്രമാണ്.

4. തനിയാവര്‍ത്തനം: സിബി മലയില്‍
ഒന്ന് പൊട്ടിക്കരയണമെന്ന് തോന്നുമ്പോള്‍ തനിയാവര്‍ത്തനം കണ്ടാല്‍ മതി. ഓരോ സീനും ടച്ചിങ്ങാണ്.

5. താളവട്ടം: പ്രിയദര്‍ശന്‍
അഭിനയം തന്നെ ആകര്‍ഷകമാ‍യ ഏറ്റവും വലിയ ഘടകം. ലാലേട്ടന്റെ രണ്ട് സ്റ്റേജിലുള്ള അഭിനയത്തില്‍ നിന്നും എന്നെപ്പോലുള്ളവര്‍ക്ക് ഒരുപാട് പഠിക്കാനുണ്ട്.

6. അനിയത്തിപ്രാവ്: ഫാസില്‍
ക്ലൈമാക്സാണ് ഈ സിനിമയുടെ ജീവന്‍. ലളിതാന്റിയുടെ അഭിനയം കാണുമ്പോള്‍ മനസ്സില്‍ ഒരു വിങ്ങലാണ്. റിഹേഴ്‌സല്‍ പോലുമില്ലാതെ ഫസ്റ്റ് ടേക്കില്‍ എടുത്തതാണെന്നാണ്‌ ലളിതാന്റി ഇതേക്കുറിച്ച് പറഞ്ഞത്.

7. ഉള്ളടക്കം: കമല്‍
ഞാന്‍ അഭിനയിക്കാന്‍ കൊതിച്ച വേഷമാണ് അമലയുടേത്. ഇതിലെ ഏറ്റവും സൂപ്പര്‍ ഘടകവും അമലയുടെ വേഷം തന്നെ.

8. കിലുക്കം: പ്രിയദര്‍ശന്‍
കോമഡിയാണ് കിലുക്കത്തിന്റെ പ്ലസ് പോയിന്റ്. ടി വിയില്‍ വന്നാല്‍ ഇപ്പോഴും ഞാനിരുന്ന് കാണാറുണ്ട്.

9. ഗുരു: രാജീവ് അഞ്ചല്‍
ഇതിലെ പാട്ടുകള്‍ വളരെ ഇഷ്‌ടമാണ്. ഗുരു തിയറ്ററില്‍ വരുമ്പോള്‍ ഞാന്‍ സ്കൂളില്‍ പഠിക്കുകയായിരുന്നു. ഇതു കണ്ടു കഴിഞ്ഞപ്പോള്‍ എനിക്ക് മറ്റൊരു ലോകത്തില്‍ എത്തിയതു പോലെയായിരുന്നു. മനുഷ്യന്റെ ഇന്നത്തെ അവസ്ഥയാണിതില്‍ പറയുന്നത്; കാഴ്ചയുണ്ടെങ്കിലും അന്ധനായി തുടരുന്ന രീതി.

10. ദേവദൂതന്‍: സിബി മലയില്‍
മരിച്ചൊരാള്‍ ഉണ്ടെന്ന് വിശ്വസിക്കുക, അതിനേത്തുടര്‍ന്ന് കുറേ സംഭവങ്ങള്‍.. ഇത്തരം വ്യത്യസ്തമായ ത്രെഡ്ഡൊക്കെ എനിക്കിഷ്ടമാണ്. ഇതൊക്കെ വിശ്വസിക്കാനും ഒരു സുഖമുണ്ട്.
Savitha Sijo

RELATED PAGES
» Kavya Madhavan Collection
» Survey: Most Loved Malayalam Films
» Movie Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger