Favourite Films: Renji Panikkar
പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനുമായ രഞ്‌ജി പണിക്കരുടെ പ്രിയ സിനിമകള്‍. സ്വന്തം സൂപ്പര്‍ ഹിറ്റ് സിനിമകളൊന്നും തന്നെ അദ്ദേഹം ഈ ലിസ്‌റ്റില്‍ പെടുത്തിയിട്ടില്ല. അതിനുള്ള കാരണമിതാ: “ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എന്റെ സിനിമ എനിക്ക് enjoy ചെയ്യാന്‍ പറ്റില്ല. അതിലെ ഒരു ഘടകവും എന്നില്‍ anxiety ഉണ്ടാക്കുന്നില്ല എന്നതാണ് കാരണം. അവയിലെ ഓരോ ഡയലോഗും ഓരോ സ്വീകന്‍സും എനിക്കു മന:പാഠമാണ്.”1. എലിപ്പത്തായം: അടൂര്‍ ഗോപാലകൃഷ്‌ണന്‍
ആ സിനിമ ക്രിയേറ്റ് ചെയ്യുന്ന കാലം. ഓവറോള്‍ കണ്ടന്റ് , പെര്‍ഫോമന്‍സ് എല്ലാം എനിക്കിഷ്‌ടമാണ്.
2. യവനിക: കെ ജി ജോര്‍ജ്
എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട രണ്ടു മലയാള സിനിമകളിലൊന്ന് . അതിന്റെ ക്രാഫ്‌റ്റ് ആണ് എന്നെ ഏറ്റവും ആകര്‍ഷിക്കുന്നത്. മലയാളത്തിലെ ഏറ്റവും നല്ല ഫിലിം മേക്കര്‍ ആരെന്നു ചോദിച്ചാല്‍ ഞാന്‍ കെ ജി ജോര്‍ജ് എന്നു പറയും. കൂടാതെ ഏറ്റവും നല്ല സ്‌ക്രിപ്റ്റ് റൈറ്റര്‍ , ക്രാഫ്‌റ്റ്സ്‌മാന്‍ ഇതെല്ലാം കെ ജി ജോര്‍ജ് തന്നെ.
3. കള്ളന്‍ പവിത്രന്‍: പി. പദ്മരാജന്‍
ആദ്യകാഴ്‌ചയില്‍ തന്നെ എന്നെ ഭയങ്കരമായി വീഴ്‌ത്തിയ സിനിമ. ഭയങ്കരമായ ഒറിജിനാലിറ്റി, ലാളിത്യം ഇതൊക്കെയാണ് ഈ സിനിമയുടെ പ്രത്യേകത. ഭരത് ഗോപിയുടെ ഏറ്റവും നല്ല പെര്‍ഫോമന്‍സ് ഈ സിനിമയിലാണ്. മാമച്ചന് ഒരു മോഡല്‍ എവിടെയുമില്ല. ശൂന്യതയില്‍ നിന്നാണ് ഗോപി മാമച്ചനെ കണ്ടെടുത്തത്. അതു ഡയറക്‍ടറേക്കാളുപരി ഒരു നടന്റെ കഴിവാണ്. ലോകനിലവാരത്തിലുള്ള പെര്‍ഫോമന്‍സ്.
4. ഇരകള്‍: കെ ജി ജോര്‍ജ്
ഇരകള്‍ക്കു സമാനമായി മറ്റൊരു സിനിമയില്ല. മനുഷ്യബന്ധങ്ങളുടെ വളരെ അസാധാരണമായ മറുവശം ഈ സിനിമ കാണിച്ചു തരുന്നു. സാധാരണ സിനിമകളില്‍ കാണിക്കാറുള്ള ബന്ധങ്ങളുടെ ബീഭത്സവും യഥാതഥവുമായ മറുവശം. സമൂഹത്തിന്റെ ഹിപ്പോക്രസിക്കെതിരേ ഇത്ര നിര്‍ദയമായി കാമറ തുറന്നു വച്ച മറ്റൊരു സിനിമയില്ല.
5. ആവനാഴി: ഐ വി ശശി
അര്‍ധസത്യ പോലെ ഇതിലെ ഫയര്‍ ഭയങ്കരം. എന്നെ ഇന്നും ഇന്‍സ്പയര്‍ ചെയ്യുന്ന സിനിമ. ടി ദാമോദരന്‍ എനിക്ക് ഇഷ്‌ടമുള്ള സ്‌ക്രിപ്റ്റ് റൈറ്റര്‍ ആണ്. ഐ വി ശശിയേയും ഇഷ്‌ടം. മമ്മൂട്ടിയുടെ ഏറ്റവും ഇഷ്ടപ്പെട്ട വേഷങ്ങളിലൊന്ന്.
6. ചന്ദ്രലേഖ: പ്രിയദര്‍ശന്‍
ഞാന്‍ ഏറ്റവും കൂടുതല്‍ തവണ കണ്ട സിനിമ. വളരെ enjoy ചെയ്‌ത സിനിമ. അതു കാണുമ്പോള്‍ എനിക്ക് എന്നെ കൈവിട്ടു പോകും. അത്രയ്‌ക്കാണ് അതിലെ ഹ്യൂമര്‍. എത്ര തവണ കണ്ടാലും മടുക്കില്ല.
7. ആരവം: ഭരതന്‍
കോളജ് പ്രായത്തില്‍ കണ്ട സിനിമ. മലയാളത്തില്‍ ആ ജനുസിലുള്ള ആദ്യ സിനിമ. റ്റോട്ടലി അണ്‍കണ്‍വന്‍ഷനല്‍. വളരെ ലിബറല്‍, യാതൊരു നാട്യങ്ങളുമില്ലാത്ത പച്ചയായ സിനിമ. മലയാളസിനിമയ്ക്ക് കളര്‍ നല്‍കിയ സംവിധായകന്‍ ഭരതനാണ്.
8. ഗര്‍ഷോം: പി ടി കുഞ്ഞുമുഹമ്മദ്
എന്നെ വളരെ ടച്ച് ചെയ്‌ത സിനിമ. വളരെ intense ആണ്. അതിലെ വല്‍സല മേനോന്റെ പെര്‍ഫോമന്‍സ് എടുത്തു പറയേണ്ടതാണ്. മലയാളത്തിലെ ഏറ്റവും നല്ല നടി വല്‍സല മേനോന്‍ ആണ്. അതില്‍ വത്സല പുമുഖത്തു നിന്നും തിരിഞ്ഞു നടക്കുന്ന ഒരു സീന്‍ ഉണ്ട്. മുഖം കാട്ടാതെയുള്ള ആ നടപ്പില്‍ പോലും ഇമോഷന്‍സ് convey ചെയ്യുന്നു.
9. പഞ്ചവടിപ്പാലം: കെ. ജി. ജോര്‍ജ്
ഇതിലെ സറ്റയര്‍ വളരെ ഇഷ്‌ടമാണ്. അങ്ങനെ ഒരു സിനിമ attempt ചെയ്‌തതിന്റെ ധൈര്യം അപാരം. കെ ജി ജോര്‍ജിന്റെ എക്‍സലന്‍സ് ഇതിലുമുണ്ട്. ഗോപി ഇതില്‍ സ്വന്തം പ്രതിമ കണ്ട് ആസ്വദിക്കുന്ന moment ഉണ്ട്. ഏതു കൃതഹസ്‌തനായ നടന്‍ ചെയ്‌താലും ഇതു പോലെ ശരിയാകണമെന്നില്ല.
10. അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍: പി. പദ്മരാജന്‍
ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരു സിനിമ എടുക്കാന്‍ പറ്റില്ല. വര്‍ഗ്ഗീയ( മതമല്ല) വികാരങ്ങളെ വ്രണപ്പെടുത്തിയേക്കും. 20 വര്‍ഷം മുമ്പ് ഇങ്ങനെ ഒരു സിനിമ എടുത്താല്‍ കലാപം ഉണ്ടാകില്ല. ഇന്നു കലാപം ഉണ്ടാകാം. 20 വര്‍ഷം മുമ്പ് നമ്മള്‍ക്ക് കൂടുതല്‍ സമചിത്തത ഉണ്ടായിരുന്നു എന്ന് ഈ സിനിമ ഓര്‍മിപ്പിക്കുന്നു. ഇതിലെ സക്കറിയ മമ്മൂട്ടിയുടെ ഏറ്റവും പൌരുഷമുള്ള കഥാപാത്രങ്ങളിലൊന്നാണ്.
RELATED PAGES
» Survey: Most Loved Malayalam Films
» Movie Index




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME