Preview: Ghatolkachan
വനവാസകാലത്ത് ഭീമനു ഹിഡിംബിയിലുണ്ടായ മകനാണ് ഘടോല്‍ക്കചന്‍. മഹാഭാരത യുദ്ധത്തില്‍ കൌരവര്‍ക്ക് ഏറെ നാശ നഷ്‌ടങ്ങളുണ്ടാക്കിയ ഇവനെ തളയ്‌ക്കാന്‍ ഒടുവില്‍ കര്‍ണന്‍ വേണ്ടി വന്നു. ഈ വീരന്റെ കഥ അനിമേഷന്‍ രൂപത്തിലെത്തുന്നു. മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ അനിമേഷന്‍ സിനിമ കൂടിയായ ഘടോല്‍ക്കചന്‍ ഖാദര്‍ ഹസന്റെ ദെരഖ് ആര്‍ട്ട്സ് ആണ് കേരളത്തില്‍ റിലീസ് ചെയ്യുന്നത്. സണ്‍ അനിമേഷനും ഷെമാരു ഇന്റര്‍നാഷണലും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രം ജൂണ്‍ 20-ന് ഏഴു ഭാഷകളിലായി റിലീസ് ചെയ്യും.ഇന്ത്യയിലെ ആദ്യ നിശബ്‌ദ സിനിമയായ കമലഹാസന്റെ പുഷ്‌പകവിമാനം, അപൂര്‍വസഹോദരങ്ങള്‍, സണ്‍ ഓഫ് അലാവുദീന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനായ സിങ്കീതം ശ്രീനിവാസറാവുവാണ് ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. സംഗീത സംവിധാനം നിര്‍വഹിച്ചതും റാവു തന്നെ. ഇന്ത്യ, യു എസ്, യു. കെ, കാനഡ എന്നിങ്ങനെ എട്ടു രാജ്യങ്ങളില്‍ നിന്നുള്ള ഏറ്റവും പ്രഗത്ഭരായ ആനിമേറ്റേഴ്‌സിനെ വച്ച് ഒരുക്കിയ ഈ ചിത്രം കാന്‍ ഫിലിം ഫെസ്‌റ്റവിലടക്കമുള്ള നിരവധി പ്രധാന മേളകളിലെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
മനോഹരങ്ങളായ ഏഴു ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്. മലയാളത്തില്‍ ഗാനരചന നിര്‍വഹിച്ചത് കൈതപ്രമാണ്. എസ് പി ബാലസുബ്രമണ്യം, ജാസി ഗിഫ്‌റ്റ്, ചിത്ര, ശ്രാവണ്‍, ശ്രീനിവാസന്‍, ശ്വേത, കല്യാണി എന്നിവരാണ് ഗായകര്‍. ഡിജിറ്റല്‍ DTS-ല്‍ ഒരുക്കിയ ഈ സിനിമ എ ആര്‍ റഹ്‌മാന്റെ സ്‌റ്റുഡിയോയില്‍ ഹോളിവുഡില്‍ നിന്നും വന്ന എഞ്ചിനീയര്‍മാരുടെ നേതൃത്വത്തിലാണ് മിക്‍സ് ചെയ്‌തിരിക്കുന്നത്.
CREDITS
Original Title: Ghatothkacha (Telugu, 2008)
Story, Screenplay, Music and Direction: Singeetham Srinivasa Rao
Lyrics: Kaithapram Damodaran Namboodiri
Background score: Praveen Mani
Editing: Asmith Kundar
Animation Director: Ovel Meena
Producer: Suryadevara Vinod




1 Comments:
plz post Ghatothkachan malayalam movie mp3 songs ,
binoye@gmail.com
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME