SPiCE most viewed videos in indulekha
 

Preview: Mizhikal Sakshi

PREVIEW | REVIEW | GALLERY
malayalam movie mizhikal sakshi starring  mohanlal, sukumari etc.
ഇരുപതു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ദക്ഷിണാമൂര്‍ത്തി സ്വാമി സംഗീതം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ ശ്രദ്‌ധേയമാണ് ‘മിഴികള്‍ സാക്ഷി’. കൂടാതെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകതയും ഈ സിനിമയ്‌ക്കുണ്ട്. സുകുമാരിയാണ് സിനിമയിലെ കേന്ദ്രകഥാപാത്രം.

കൂനിയമ്മ എന്ന സ്‌ത്രീയും അവരുടെ മകനും തമ്മിലുള്ള സ്‌നേഹബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. ആദര്‍ശധീരനായ ഒരു അദ്ധ്യാപകനാണ് കൂനിയമ്മയുടെ മകന്‍. ഇയാള്‍ തൂക്കിലേറ്റപ്പെടുന്നു. ഈ വാര്‍ത്ത കൂനിയമ്മയുടെ മനോനില തെറ്റിക്കുന്നു. മകന്‍ മരിച്ചു പോയി എന്ന സത്യം അംഗീകരിക്കാനാവാതെ അവര്‍ അവനെ അന്വേഷിച്ച് ഇറങ്ങുകയാണ്. തുടര്‍ന്ന് അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന യാഥാര്‍ഥ്യങ്ങള്‍. ഇതാണ് ‘മിഴികള്‍ സാക്ഷി’.

മോഹന്‍ലാല്‍ ആണ് മകനായി ഗസ്‌റ്റ് റോളില്‍ വരുന്നത്. സഫലം, ഡിസംബര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അശോക് ആര്‍ നാഥ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ കഥയും അശോകിന്റേതു തന്നെ. അനില്‍ മുഖത്തലയുടേതാണ് തിരക്കഥ. രണ്ടാം വരവില്‍ ദക്ഷിണാമൂര്‍ത്തി സംഗീതം പകരുന്നത് ഒ എന്‍ വിയുടെ വരികള്‍ക്കു തന്നെ. പാടാന്‍ യേശുദാസും ചിത്രയും എസ്‌ ജാനകിയും. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.

നെടുമുടി വേണു, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, കൃഷ്‌ണപ്രസാദ്, മാള അരവിന്ദന്‍, വിനീത് തുടങ്ങിയവരും മിഴികള്‍ സാക്ഷിയില്‍ അഭിനയിക്കുന്നു.

CREDITS
Story, Direction: Ashok R Nath
Screenplay: Anil Mukhathala
Cast: Sukumari, Mohanlal, Manoj K Jayan, Nedumudi Venu, Vineeth, Mala Aravindan, Kochu Preman, Krishna Prasad
Lyrics: O N V Kurup
Music: V Dakshinamoorthi
Camera: Ramachandra Babu
Producers: V R Das, V Mohanlal
Banner: Cyber Vision

RELATED PAGES
» V Dakshinamoorthi Returns
» Sukumari Gallery
» Mohanlal Collection
» Nedumudi Venu Gallery
» Other Films
» Movie Page Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger
Like to take Viagra? perhaps you already hear about buy viagra no doctor Buying fake viagra almost everyone loves buy viagra cheap. Research Drug Overdose so what exactly is a erectile dysfunction drug viagra best buy