SPiCE most viewed videos in indulekha
 

Preview: Parunth

PREVIEW | REVIEW | GALLERY | VIDEO
malayalam movie parunth, directed by padmakumar starring mammootty, lakshmi roy
പരുന്ത് പുരുഷു- പണം മാത്രമാണ് അയാളുടെ ലോകം. പണത്തിനു മുകളിലാണ് അയാളുടെ ജീവിതം. അടിമുടി നെഗറ്റീവായ ഈ കഥാപാത്രത്തെയാണ് പുതിയ ചിത്രമായ 'പരുന്തി'ല്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

പണം പലിശയ്‌ക്കു കൊടുക്കുന്നവനാണ് പുരുഷോത്തമന്‍. ആയിരം മുതല്‍ ലക്ഷങ്ങള്‍ വരെ പരുന്ത് കൊടുക്കും. തിരിച്ചടവു തെറ്റിയാല്‍ പണം കൊടുക്കാനുള്ളവന്റെ വസ്‌തു വകകള്‍ പരുന്ത് റാഞ്ചും, യാതൊരു ദാക്ഷിണ്യവും കൂടാതെ. പണത്തിനു മീതെ പറക്കുന്നു, പറന്നിറങ്ങുന്ന പലരുടെയും ജീവിതങ്ങളെ മുറിപ്പെടുത്തുന്നു, അതൊന്നും അയാള്‍ ഗൗനിക്കുന്നില്ല.

അവിഹിത സന്തതിയായ പുരുഷുവിന് , അമ്മ മാത്രമേയുള്ളു. വേറെ ബന്ധുക്കളില്ല. ബന്ധങ്ങളൊക്കെ ചെലവാണെന്നാണ് പുരുഷുവിന്റെ വിശ്വാസം. ഇങ്ങനെയൊക്കെയായ പരുന്ത് ഒടുവില്‍ പണമല്ല ജീവിതമാണ് വലുത് എന്നു തിരിച്ചറിയുന്നു. തുടര്‍ന്ന് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമിക്കുന്ന പുരുഷോത്തമനോടുള്ള സമൂഹത്തിന്റെ പ്രതികരണവും ഈ സിനിമയുടെ വിഷയമാണ്.

നായികയായി എത്തുന്ന ലക്ഷ്‌മി റോയിയുടെ കഥാപാത്രം നായകനു ചുറ്റും വട്ടമിട്ടു നടക്കുന്ന സ്ഥിരം പെണ്ണല്ല. പരുന്തിന്റെ കൈയില്‍ നിന്നു പണം വാങ്ങി പെട്ടു പോയ ഒരു ഗുജറാത്തിയുടെ മകളാണ് ലക്ഷ്‌മി റോയി അവതരിപ്പിക്കുന്ന രാധിക. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പരുന്തിന്റെ ഇര! മലയാളസിനിമയില്‍ ഇപ്പോള്‍ നടപ്പുള്ള നായികാനായക ബന്ധത്തിനു വെളിയിലാണ് പരുന്തിലെ നായകനും നായികയും.

പലിശയ്ക്ക് പണം കൊടുക്കുന്നയാളുടെ കഥയാണ് മോഹന്‍ലാലിന്റെ അടുത്ത ചിത്രമായ മാടമ്പിയും പറയുന്നത്. പരുന്തും മാടമ്പിയും തമ്മിലുള്ള ഏറ്റുമുട്ടലാവും തിയറ്ററുകളില്‍ നമ്മള്‍ കാണാന്‍ പോകുന്നത്.

CREDITS
Director : M Padmakumar
Story, Script, Dialogue: T A Rasaq
Cast: Mammootty, Jayan, Lakshmi Roy, Kalyani, Kannur Sreelatha, Jayasoorya, Jagathy Sreekumar, Cochin Haneefa, Mamukkoya, Augustine, Suraj Venjaramood, Lakshana, KPAC Lalitha
Lyrics: Vayalar Sarathchandra Varma, Anil Panachooran, Kanesh Poonoor
Music: Alex Paul
Camera: Sanjeev Sankar
Producer: Howly Pottur
Banner: Dream Team Productions
Sulekha / TEAM INDULEKHA

RELATED PAGES
» Mammootty Collection
» Lakshmi Roy Collection
» Jayasurya Collection
» Jagathy Sreekumar Collection
» Mamukkoya Gallery
» Other Films
» Movie Page Index

1 Comments:

Anonymous dinu said...

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പരുന്തിന്റെ ഇര! മലയാളസിനിമയില്‍ ഇപ്പോള്‍ നടപ്പുള്ള നായികാനായക ബന്ധത്തിനു വെളിയിലാണ് പരുന്തിലെ നായകനും നായികയും.

I don't think so.. if you remember "Mizhi Randilum" ... its almost the same..

1:59 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger