SPiCE most viewed videos in indulekha
 

Preview: Swapnamalika

PREVIEW | GALLERY
malayalam movie swapnamalika, starring mohanlal, elina
- മോഹന്‍ലാല്‍ കഥയെഴുതുന്നു
- എം ജി ശ്രീകുമാര്‍ സംഗീതമൊരുക്കുന്നു
- ഇസ്രയേലി നടി പ്രധാന വേഷത്തിലെത്തുന്നു
- ഐ ഡി ബി ഐ ആദ്യമായി മലയാളസിനിമയ്‌ക്ക് വായ്‌പ കൊടുക്കുന്നു

ഇങ്ങനെ ഒരുപാട് സവിശേഷതകളുമായി ഒരു സിനിമ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്; കെ എ ദേവരാജ് സംവിധാനം ചെയ്യുന്ന സ്വപ്‌നമാളിക. എസ്‌ സുരേഷ്‌ ബാബു തിരക്കഥ രചിക്കുന്ന സ്വപ്നമാളികയുടെ പ്രധാന ലൊക്കേഷനുകള്‍ വാരാണസി, അലഹബാദ്, ഡല്‍ഹി, ഒറ്റപ്പാലം എന്നിവയാണ്.

ഇരട്ടവേഷത്തിലാണ് മോഹന്‍ലാല്‍. അതിലൊന്ന് ഡോ. അപ്പുനായര്‍ പല്ലാട്ട് എന്ന അമേരിക്കന്‍ മലയാളിയാണ്. ഇസ്രയേലി നടിയായ ഇലേനയും മീര ജാസ്‌മിനും തുല്യ പ്രാധാന്യമുള്ള നായികവേഷങ്ങളിലെത്തുന്നു. ജഗതി ശ്രീകുമാര്‍, നെടുമുടി വേണു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

വാരാണസിയിലേക്കു പോകുന്ന അപ്പു നായര്‍ രാധ കാര്‍മേക് എന്ന വിദേശവനിതയെ യാത്രയ്ക്കിടയില്‍ പരിചയപ്പെടുന്നു. ഭര്‍ത്താവിന്റെ ചിതാഭസ്‌മം ഗംഗയിലൊഴുക്കാനാണ് രാധയുടെ യാത്ര. അവരുടെ ഭര്‍ത്താവ് മലയാളിയായിരുന്നു. സന്തോഷം നിറഞ്ഞ അവരുടെ ജീവിതത്തിലേക്ക് ദുരന്തങ്ങള്‍ വന്ന കഥയാണ് പിന്നീട് നമ്മളറിയുന്നത്.

അപ്പു നായരുടെ പിതാവിന്റെ കഥയും ഒപ്പം സ്വപ്നമാളിക കാണിച്ചു തരുന്നുണ്ട്. നാട്ടിലെ പ്രസിദ്ധനായ വിഷവൈദ്യനായിരുന്നു അദ്ദേഹം. നര്‍ത്തകിയും സംഗീതജ്ഞയുമായ മീര എന്ന യുവതി ജീവിതത്തിലേക്ക് കടന്നുവരുന്നതോടെ അയാളുടെ ജീവിതം തന്നെ മാറി മറിയുന്നു.

ഐ ഡി ബി ഐ (Industrial Development Bank Of India) നിര്‍മാണവായ്‌പ കൊടുക്കുന്ന ആദ്യത്തെ മലയാളസിനിമയാണിത്. ഹിന്ദിയും തമിഴുമായി എണ്‍പതോളം ചിത്രങ്ങള്‍ ഐ ഡി ബി ഐ വായ്പാ സൌകര്യം ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ പട്ടികയില്‍ പെടാതെ മലയാളം മാറി നില്‍ക്കുകയായിരുന്നു. നാലു കോടി രൂ‍പയാണ് വായ്പയായി ലഭിക്കുന്നത്.

CREDITS
Director: K A Devaraj
Story: Mohanlal
Screenplay: S Suresh Babu
Cast: Mohanlal, Ilena, Meera Jasmine, Jagathy Sreekumar, Nedumudi Venu
Lyrics: Aparna Karimpil
Music: M G Sreekumar
Camera: Venu
Producer: Mohandas Karimpil
Banner: Karimpil Films

RELATED PAGES
» Mohanlal Collection
» Other Films
» Movie Page Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger