Review: Magic Lamp
REVIEW | GALLERY

VIEWERS' RATING: ?/10
(yet to be rated. please leave your comments and rating below.)
WHAT'S IT
രൂപം കൊണ്ട് ഒരേപോലുള്ള നാലു പേര്‍ (നാലും ജയറാം). ഇവരില്‍ ഒരാളുടെ ഫോട്ടോ അനുപമയുടെ (മീന) കൈയില്‍ കിട്ടുന്നു. എയര്‍ഹോസ്റ്റസാകാന്‍ ആഗ്രഹിക്കുന്ന അനുപമയെ അതിനു സമ്മതിക്കാതെ വിവാഹത്തിനു നിര്‍ബന്ധിക്കുന്ന മുത്തച്ഛനോട്, ഫോട്ടോയിലുള്ളത് തന്റെ കാമുകനാണെന്ന് അവള്‍ പറയുന്നു. ഫോട്ടോയിലുള്ളയാളെ തേടിപ്പോകുന്ന അനുപമയുടെ ബന്ധുക്കള്‍ അയാളെപ്പോലുള്ള മറ്റു മൂന്നു പേരുടെ ജീവിതം താറുമാറാക്കുന്നു. പിന്നീട്, ഒട്ടേറെ ആള്‍മാറാട്ടങ്ങളിലൂടെ എല്ലാം കലങ്ങിത്തെളിയുന്നു. 2000-ത്തില്‍ നിര്‍മിച്ച ഈ ചിത്രം എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇപ്പോള്‍ റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്.
PLUSES
നാലു റോളില്‍ ജയറാം അഭിനയിക്കുന്നു എന്ന പ്രത്യേകത ഈ സിനിമയ്ക്കുണ്ട്. ജയറാം തരക്കേടില്ലാതെ ആ റോളുകള്‍ കൈകാര്യം ചെയ്തിട്ടുമുണ്ട്. കുറെയേറെ തമാശകള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നവയാണ്. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ ഒടുവില്‍ ഉണ്ണികൃഷ്‌ണന്‍ എന്ന മഹാനടനെ ഒരിക്കല്‍ കൂടി വെള്ളിത്തിരയില്‍ കാണാനായി എന്നതും ശ്രദ്ധേയം.
MINUSES
യാഥാര്‍ഥ്യത്തിനു നിരക്കാത്ത യാദൃശ്ചികതകളും ആള്‍മാറാട്ടങ്ങളും കുത്തി നിറച്ചിരിക്കുന്നു. ഇടക്കാലത്ത് മലയാള മിമിക്രിസിനിമകളില്‍ ആവര്‍ത്തിച്ചു വന്നിരുന്ന സീനുകളും കഥാസന്ദര്‍ഭങ്ങളുമെല്ലാം വികലമായി കൂട്ടി യോജിപ്പിച്ചിരിക്കുന്നതു കാണാം. മാവു വെട്ടാന്‍ എഗ്രിമെന്റ് എഴുതി സ്ഥലം കൈയേറുന്നതുപോലുള്ള ‘ലോജിക് ’ എത്ര തമാശമട്ടില്‍ കണ്ടാലും ആര്‍ക്കും ദഹിക്കില്ല. ക്ലൈമാക്സിലെ കൂട്ടയടി എത്രയോ മലയാളസിനിമകളില്‍ വന്നുപോയതാണ്!
VERDICT
മജീഷ്യന്‍ മുതുകാട് വിചാരിച്ചാലും ഈ മാജിക് ലാംപ് കത്താന്‍ പ്രയാസമാണ്.
CREDITS
Director: Haridas
Script: Sibi K Thomas, Udaykrishna
Cast: Jayaram, Meena, Kushbu, Rasika, Divya Unni, Oduvil Unnikrishnan, Jagathy Sreekumar, Augustine
Camera: Vipin Mohan
Music: Ouseppachan
RELATED PAGES
» Jayaram Collection
» Meena Collection
» Other Films
» Movie Page Index

Suma Kurup / REVIEW TEAM
RELATED PAGES
» Jayaram Collection
» Meena Collection
» Other Films
» Movie Page Index

2 Comments:
The movie didn't even run for a week even in major centers...Jayaram's movies doesn't even attract his die hard fans anymore....
THOSE WHO HAS EXCESS MONEY PLEASE CONTRIBUTE TO THE POOR CHILDREN WHO ARE EXCELLENT IN EDUCATION. THEY WILL BE THE FUTURE FOR TOMORROW'S INDIA "RATHER THAN WASTING MONEY BY CASTING PERSON LIKE JAYARAM WHOSE ACTING CARRIER OVER. IT IS UTTER WASTE MONEY, THEATER EXPENSES AS NO BODY THERE TO SEE HIS MOVIES
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME