Review: Mizhikal Sakshi
PREVIEW | REVIEW | GALLERY

VIEWERS' RATING: 5/10
(please leave your rating and comments below.)
WHAT'S IT
ഇസ്ലാം മതത്തിലെ അനാചാരങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന പ്രഫ. സെയ്‌ദ് മുഹമ്മദ് (മോഹന്‍ലാല്‍) മതഭ്രാന്തന്മാരുടെ നോട്ടപ്പുള്ളിയാകുന്നു. പ്രഫസറുടെ ബന്ധുവായ ഫിറോസിന്റെ (കൃഷ്‌ണപ്രസാദ്) സഹായത്തോടെ തീവ്രവാദികള്‍ അവരുടെ ഒരു ബോംബ് ആക്രമണത്തിന് അദ്ദേഹത്തെ മറയാക്കുന്നു. രാജ്യദ്രോഹക്കുറ്റത്തിന് പൊലീസിന്റെ പിടിയിലാകുന്ന പ്രഫസര്‍ എത്തിച്ചേരുന്നത് തൂക്കുമരത്തിലാണ്. അതോടെ, പ്രഫസറുടെ അമ്മ (സുകുമാരി) മനസ്സിന്റെ താളം തെറ്റി എവിടേക്കെന്നില്ലാതെ പുറപ്പെടുന്നു. അവര്‍ അഭയം തേടിയെത്തുന്നത് ഒരു ക്ഷേത്രത്തിലാണ്. അവരുടെ ക്ഷേത്രത്തിലെ ജീവിതവും അവിടുന്നുള്ള പുറത്താക്കലും ഒടുവില്‍ അവിടേക്കു തന്നെയുള്ള മടക്കവുമാണ് സിനിമയുടെ കേന്ദ്രമായി വരുന്നത്. മുസ്ലിം ഭീകരവാദവും ഹിന്ദു-മുസ്ലിം വൈരവുമൊക്കെ പശ്ചാത്തലത്തിലും.
PLUSES
സമകാലികപ്രാധാന്യമുള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്നു. സുകുമാരിയുടെ കൂനിയമ്മ അവരുടെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നാണ്. (പേരിലുള്ള കൂനൊന്നും ആളിനില്ലെന്നു മാത്രം!) മോഹന്‍ലാലിന്റേത് വെറുമൊരു ഗസ്റ്റ് റോളല്ല എന്നതും അത് അദ്ദേഹം അനായാസം ചെയ്തുവെന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു.
MINUSES
ശരണാലയത്തില്‍ നിന്നും കൂനിയമ്മ ഇറങ്ങിപ്പോകുന്നതിനു കാണിക്കുന്ന ‘ന്യായം’ തികച്ചും ബാലിശമാണ്. (അടുത്തുള്ള കട്ടിലിലെ സ്ത്രീകളുടെ അവഗണന കൂനിയമ്മയ്ക്ക് സഹിച്ചില്ലെന്നാണ് സംവിധായകന്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, അവര്‍ അവഗണന കാട്ടിയതിന്റെ കാരണം എത്ര ആലോചിച്ചാലും പിടി കിട്ടില്ല.) അമ്പലക്കടവില്‍ വച്ച് കൂനിയമ്മയുടെ ‘കഥ കഴിക്കണ’മെന്ന് സംവിധായകന്‍ നേരത്തെ തീരുമാനിച്ചതു കൊണ്ടു മാത്രം വേണ്ടി വന്ന ഒരു ഇറങ്ങിപ്പോക്ക്!
നല്ല സിനിമയേക്കുറിച്ചുള്ള ചില മണ്ടന്‍ ധാരണകളില്‍ നിന്ന് പല സിനിമക്കാരെയും പോലെ ഈ ചിത്രത്തിന്റെ സംവിധായകനും (രചയിതാവും) മുക്തനല്ല. സീനുകള്‍ ഇഴഞ്ഞ് നീങ്ങണം, ഇടയ്‌ക്ക് കഥകളിയോ മറ്റോ കാണിക്കണം.. എന്നിങ്ങനെയുള്ള വിചാരങ്ങള്‍ ഇദ്ദേഹത്തെയും വന്‍തോതില്‍ വലയ്ക്കുന്നുണ്ട്.
VERDICT
കാണാവുന്ന ചിത്രം; അദ്‌ഭുതങ്ങളൊന്നും പ്രതീക്ഷിക്കരുതെന്നു മാത്രം.
RELATED PAGES
» V Dakshinamoorthi Returns
» Sukumari Gallery
» Mohanlal Collection
» Nedumudi Venu Gallery
» Other Films
» Movie Page Index

G K Murthy / REVIEW TEAM
RELATED PAGES
» V Dakshinamoorthi Returns
» Sukumari Gallery
» Mohanlal Collection
» Nedumudi Venu Gallery
» Other Films
» Movie Page Index

6 Comments:
ഈ സിനിമയുടെ കഥ വളരെ നല്ലതാണ്. പക്ഷേ എന്തിനാണോ ഇങ്ങനെ ഇഴഞ്ഞു നീക്കുന്നത്. അല്പം ചടുലമായി എടുത്തിരുന്നെങ്കില്‍ വളരെ നന്നായിരുന്നു.
Completely agrees with the review...It could be a real meaningful movie if the director has shown some more maturity.....Unfortunately the movie became so slow and there were not even 100 people in the theatre on a sunday.
Give 4 out of 10.
Its really a very brilliant film..
All actors have done their part well.. especially Sukumari..
The screenplay could have been better.. Thats the main problem..
Saadhaarana indulekha, 4 marks kodukkaarulladhu crap filmsinaanu.. ex. Nasrani, Raudram etc. I wonderd, you have given the same marks of this film for a crap film like One Way Ticket also.. This deserves atleast 6.. You have given 5 marks for suchcrap films like Flash and above 4 for Raudram.. It deserves atleast 6 marks..
Nalla films ne inganeyaano reviews idunnathe..kashtam...
Very bad review and rating. Based on what u r rating. Its really shame on ur previous total review and rating.What type of movies u people r expecting? It's wondering that u r rating this movie and One way ticket at the same standard. Sorry for saying the truth.
Lal fans nte akramanam ivideyum...
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME