SPiCE most viewed videos in indulekha
 

Review: One Way Ticket

PREVIEW | REVIEW | GALLERY | VIDEO
malayalam movie one way ticket starring prithviraj, bhama etc. mammotty alos is there.
VIEWERS' RATING: 4/10
(please leave your rating and comments below.)

WHAT'S IT
മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ മലപ്പുറം യൂണിറ്റിന്റെ ജില്ലാ സെക്രട്ടറിയാണ് കുഞ്ഞാപ്പു എന്ന ജഹാംഗീര്‍ (പൃഥിരാജ്). ജീപ്പ് ഡ്രൈവറായ കുഞ്ഞാപ്പു അമ്മയേയും സഹോദരിമാരെയും സംരക്ഷിക്കുന്നതിനായി പത്താംക്ലാസിനു ശേഷം പഠനം ഉപേക്ഷിച്ചതാണ്. സമ്പന്നനായ അമ്മാവന്‍ (ജഗതി ശ്രീകുമാര്‍) കുഞ്ഞാപ്പുവിനെയും കുടുംബത്തെയും എന്നും അകറ്റി നിര്‍ത്തുന്നു. അമ്മാവനോടുള്ള വാശി തീര്‍ക്കാനായി അമ്മാവന്റെ മകളെ (രാധിക) പ്രേമിക്കുന്നതായി അഭിനയിക്കുകയാണ് കുഞ്ഞാപ്പു.

ഒരിക്കല്‍ ഒരു കല്യാണത്തിന് ഒപ്പനക്കാരികളുടെ കൂട്ടത്തിലുണ്ടായിരുന്ന സുനന്ദ എന്ന പെണ്‍കുട്ടി (ഭാമ) കുഞ്ഞാപ്പുവിന്റെ മനസില്‍ കയറിപ്പറ്റുന്നു. റസിയയെന്നാണ് ആ കുട്ടിയുടെ പേരെന്ന് തെറ്റായ വിവരം കിട്ടിയ കുഞ്ഞാപ്പു കല്യാ‍ണം ആലോചിച്ചെങ്കിലും പിന്നീട് ആളു മാറിയ വിവരമറിഞ്ഞ് പിന്മാറി. അപ്പോഴേക്കും കുഞ്ഞാപ്പുവിന്റെയും സുനന്ദയുടെയും ജീവിതം പല കുഴപ്പങ്ങളിലൂടെ കടന്നുപോകാന്‍ തുടങ്ങിയിരുന്നു.

VIDEOS
» One Way Ticket trailer
» En Khalbil Prithviraj, Bhama (Lyrics: Kavya Madhavan)
» Atom Bombumayi Prithviraj

PLUSES
മമ്മൂട്ടിയുടെ മമ്മൂട്ടിയായുള്ള വരവാണ് ചിത്രത്തിന്റെ പ്രധാന പ്ലസ് പോയിന്റ്.
പൃഥിരാജ്, ജഗതി ശ്രീകുമാര്‍, സലിം കുമാര്‍, ജാഫര്‍ ഇടുക്കി എന്നിവരുടെ പ്രകടനം നന്നായി. ഇവര്‍ ഇടയ്‌ക്കിടെ ചിരിക്കാനും വക തരുന്നുണ്ട്.

MINUSES
നല്ല അഭിനേതാക്കളുണ്ടായിട്ടും അവരെ വേണ്ട വിധം പ്രയോജനപ്പെടുത്താനായില്ല. ശക്‍തമായ ഒരു കഥയുടെ അഭാവമാണ് വണ്‍‌വേ ടിക്കറ്റിന്റെ പ്രധാന പ്രശ്നം. ഉള്ള കഥയാണെങ്കില്‍ ക്ലിഷെകളില്‍ ചുറ്റി തിരിയുകയാണു താനും. പെങ്ങളെയും കുടുംബത്തെയും ദ്രോഹിക്കുന്ന അമ്മാവന്‍, നായികയുടെ സ്വത്ത് തട്ടിയെടുക്കാന്‍ അവളെയും കുടുംബത്തെയും ഇല്ലായ്‌മ ചെയ്യാന്‍ ശ്രമിക്കുന്ന അമ്മാവന്‍, പഠിക്കാന്‍ മിടുക്കനായിട്ടും പഠനം ഉപേക്ഷിച്ച് കുടുംബത്തെ സംരക്ഷിക്കുന്ന നായകന്‍, പോലീസ് സ്‌റ്റേഷനില്‍ വച്ചു സര്‍ക്കിള്‍ ഇന്‍സ്‌പെക്‍ടറെ ഭീഷണിപ്പെടുത്തുന്ന നായകന്‍.. ഇതൊക്കെ എത്രയോ മലയാളസിനിമകളില്‍ നമ്മള്‍ കണ്ടുമടുത്തതാണ്. രണ്ടാം പകുതിയില്‍ കഥ സ്‌ഥിരം ചട്ടക്കൂടിലൊതുങ്ങുന്നു. ഒപ്പന സമയത്തേതൊഴികെയുള്ള രണ്ടു ഗാനസന്ദര്‍ഭങ്ങളും വല്ലാതെ മുഴച്ചു നില്‍ക്കുന്നുണ്ട്.

VERDICT
മമ്മൂട്ടി, പൃഥ്വിരാജ്.. അങ്ങനെ ഒരുപാട് പ്രതീക്ഷകളായിരുന്നു. പക്ഷേ... :(
Sunitha Menon / REVIEW TEAM

RELATED PAGES
» Kakki by Bipin Prabhakar
» Mammootty Collection
» Prithviraj Collection
» Bhama Collection
» Jagathy Sreekumar Collection
» Radhika Gallery
» Salim Kumar Gallery
» Thilakan Gallery
» Other Films
» Movie Index

4 Comments:

Anonymous Reshma, Kochi said...

കാവ്യാ മാധവന്റെ പാട്ടു കൊള്ളാം.അഭിനന്ദനങ്ങള്‍. കാവ്യ കവിതയെഴുതുമെന്ന് കേട്ടിരുന്നെങ്കിലും വെറുതെ ജാഡ പറയുകയാണെന്നാണ് കരുതിയത്.

2:35 AM  
Anonymous Rakesh said...

oru 4 mark koduthekku..........

9:16 AM  
Anonymous sj john said...

anthina mammooty ethil abhinayichathu ?
eniyum thala vekkthavar bhagyvanmar

10:06 AM  
Anonymous abhay said...

Just watched the movie...Didn't have any expectation so not much disappointed...But at least some logic?????May not get a pass mark from me.

1:14 PM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger