SPiCE most viewed videos in indulekha
 

Favourite Films: Priyanandan

priyanandanനെയ്ത്തുകാരന്‍, പുലിജന്മം എന്നീ ചലച്ചിത്രങ്ങളിലൂടെ മലയാളസിനിമയുടെ യശസ്സുയര്‍ത്തിയ സംവിധായകന്‍ പ്രിയനന്ദന്റെ പ്രിയപ്പെട്ട മലയാളസിനിമകള്‍ ഇതാ:

1. സ്വരൂപം: കെ ആര്‍ മോഹനന്‍
ഈ സിനിമയെ ഞാന്‍ സൂക്ഷിക്കാനുള്ള കാരണം ജാതി, മതം, ആള്‍ദൈവങ്ങള്‍ ഇതെല്ലാം തിരിച്ചു വരുമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പേ ഈ സിനിമ പറഞ്ഞിരുന്നു. അതു തന്നെ ഈ സിനിമയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നു.

2. കുട്ടപ്പന്‍ സാക്ഷി: പവിത്രന്‍
‘പിന്നീട്’ എന്നൊരര്‍ഥത്തില്‍ കാലത്തെ ഓര്‍ത്തെടുക്കുന്നൊരാള്‍. ഈ സിനിമയില്‍ കഥ പറയുന്ന ആള്‍ക്ക് പ്രായം എന്നത് അപ്രസക്‍തമായി തീരുന്നു. എന്നാല്‍ ഒരേ സമയം മറ്റുള്ളവരില്‍ ഈ പ്രായം കടന്നാക്രമണം നടത്തുന്നുമുണ്ട്.

3. അമ്മ അറിയാന്‍: ജോണ്‍ എബ്രഹാം
തീര്‍ച്ചയായും ഒരു ബദല്‍ വഴി ഉണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. നിരാശപ്പെടേണ്ട മറ്റൊരു വഴി അന്വേഷിക്കാം എന്ന പ്രേരിപ്പിക്കലാണ് ഈ ചിത്രം.

4. ചിദംബരം: അരവിന്ദന്‍
തെറ്റുകള്‍ ഏതു മനുഷ്യരിലും സംഭവ്യമാണ്. ഒരു പാപഭാരത്തിന്റെ തലച്ചുമടുമായാണ് പലരും അലഞ്ഞു നടക്കുന്നത്. എന്നാല്‍ അവിടെ ചില മുഖങ്ങളെ വീണ്ടും കണ്ടുമുട്ടുമ്പോള്‍ അസ്വസ്‌ഥമാകുന്നുമുണ്ട്. തെറ്റും കുറ്റവും മാനസിക സംഘര്‍ഷങ്ങളും ബോധ്യപ്പെടുത്തുന്നൊരു സിനിമ

5. പിറവി: ഷാജി എന്‍ കരുണ്‍
ഒരച്ഛന്റെ വേദനയുടെ കഥയാണിത്. പക്ഷേ ഒരു മകന്റെ വേര്‍പാടിന്റെ മാത്രം കഥയുമല്ല. മരിച്ചു അല്ലെങ്കില്‍ കൊന്നു എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ അതെന്തിന് എന്ന സത്യത്തിനു വേണ്ടിയുള്ള അന്വേഷണമാണ് പ്രധാന ഘടകം. തികച്ചും ഒരു ആത്മാവിഷ്‌കാരം.

6. ഒരേ തൂവല്‍ പക്ഷികള്‍: രവീന്ദ്രന്‍
ഒരു കാലം ഇങ്ങനെയും നിലനിന്നിരുന്നുവെന്നും ഇങ്ങനെയൊക്കെ ബുദ്ധിമുട്ടിയിരുന്നുവെന്നും ഓര്‍മപ്പെടുത്തുന്നു. അതോടൊപ്പം ആരും അഹങ്കരിക്കേണ്ട ഇതെല്ലാം തല്‍ക്കാലത്തേക്ക് ഒരു മൂടിവയ്‌ക്കാലാ‍ണെന്നും നമ്മോട് പറയുന്നുണ്ട്.

7. എലിപ്പത്തായം: അടൂര്‍ ഗോ‍പാലകൃഷ്‌ണന്‍
ഒരാളെ നോക്കുമ്പോള്‍ തന്നെ നമുക്ക് ചിലതെല്ലാം മനസിലാകും. കരമന പശുവിനെ വിളിക്കുന്ന ഒരു സീന്‍ ഉണ്ട്. ഇത് കാണുമ്പോള്‍ നമുക്കൊന്നും പറഞ്ഞു തരേണ്ടതില്ല ഇയാള്‍ ഒരു മടിയനാണെന്നു വ്യക്‍തമാകാന്‍.

8. ചെമ്മീന്‍: രാമു കാര്യാട്ട്
ഒരു വിവാഹ സീന്‍. വലിയ സദ്യ നടക്കുന്നുണ്ട്. പക്ഷേ കുറെ കാക്കകള്‍ എച്ചില്‍ കൊത്തുന്നതും ഇലകളും മാത്രമേ കാണിക്കുന്നുള്ളൂ. ഒരു ചെറിയ സൂചനയിലൂടെ പലതും അറിയാനാകുന്നുണ്ട്. പഠിപ്പിക്കലല്ല, പഠിക്കലാണ് പ്രധാനം. ഒരു മാമ്പഴത്തിനു ചീഞ്ഞു നില്‍ക്കേണ്ടി വരുന്നത് പലപ്പോഴും അത് കൊത്താന്‍ ഒരു കിളി പോലും ഇല്ലാത്തതിനാലാണ്.

9. വടക്കുനോക്കിയന്ത്രം: ശ്രീനിവാസന്‍
അപകര്‍ഷതാബോധം എന്നത് ഒരു ബോധം മാത്രമാണെന്ന തെളിയിക്കലാണ് വടക്കുനോക്കിയന്ത്രം.

10. നിര്‍മാല്യം: എം ടി വാസുദേവന്‍ നായര്‍
ഒരു ക്ഷേത്രമുണ്ടാവുക. അതിലെ ദൈവത്തെ നിത്യവും ആരാധിക്കുക. അതേ ദൈവത്തെ തന്നെ പിന്നീട് ഒരു അവസ്‌ഥയില്‍ കാര്‍ക്കിച്ചു തുപ്പുകയും, തല പിളര്‍ക്കുകയും ചെയ്യുക. ഇതൊരു ചിന്തിപ്പിക്കലാണ്. അജ്‌ഞാതമായ എന്തിനെയോ കുറിച്ചുള്ള ചിന്തിപ്പിക്കല്‍.
Savitha Sijo

RELATED PAGES
» Survey: Most Loved Malayalam Films
» Movie Index

1 Comments:

Blogger MichiMallu said...

What a collection of films. This guy Priyanandan is a true Genius.

4:02 PM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger