SPiCE most viewed videos in indulekha
 

Interview: Remya Nambeesan

Aanachantham by jayaraj starring jayaram remya nambeesan
GALLERY / VIDEO / MY FASHION
മനസെന്നും മലയാളത്തിനൊപ്പമാണ്. മലയാളത്തില്‍ കുറച്ചു ചിത്രങ്ങളെങ്കിലും ചെയ്‌തതു കൊണ്ടാണ് അന്യഭാഷകളില്‍ ആദരവ് കിട്ടുന്നത്. ‘സായാഹ്‌നം‘ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്ന രമ്യാ നമ്പീശന്‍ പറയുന്നു.

മലയാളത്തില്‍ ആറു സിനിമകളെ ചെയ്‌തുള്ളൂ. എന്നാല്‍ ആറിലും വ്യത്യസ്‌തവേഷങ്ങള്‍ കിട്ടി. ഇപ്പോള്‍ തമിഴില്‍ ചേരനൊപ്പം ‘രാമന്‍ തേടിയ സീതയ്‌‘ ചെയ്‌തു കഴിഞ്ഞു. ഒരു തെലുങ്കു ചിത്രവും ചെയ്‌തു. അന്യ ഭാഷാ ചിത്രചിത്രങ്ങള്‍ എത്രയെണ്ണം ചെയ്‌താലും മലയാളം ചെയ്യുന്ന സുഖം കിട്ടില്ല.

ഒരു നടിക്ക് ഭാഷ പ്രശ്‌നമാകരുതെന്ന അഭിപ്രായക്കാരിയാണ് ഞാന്‍. അതുകൊണ്ട് ഭാഷയെന്ന കടമ്പ എങ്ങനെയും ഞാന്‍ അതിജീവിക്കാറുണ്ട്. മറ്റ് ഭാഷകളില്‍ നമ്മള്‍ മലയാളിയാണെന്ന പ്രത്യേക പരിഗണന ലഭിക്കും. പിന്നെ പണം കൂടുതല്‍ കിട്ടും. പക്ഷേ അതിന്റേതായ പോരായ്‌മകളുമുണ്ട്. ഒന്നാമത് കൂടുതല്‍ സമയം അവര്‍ക്ക് നല്‍കേണ്ടി വരും. പിന്നെ അഭിനയത്തിലും വലിയ വ്യത്യാസമുണ്ട്. തമിഴില്‍ ആക്‍ടിങ് കുറച്ച് ഓവര്‍ ആയിരിക്കും. ലൊക്കേഷന്‍ ഏതെന്നൊന്നും പെട്ടെന്ന് അവര്‍ പറയില്ല. അധികവും വിദേശത്താവും ഷൂട്ടിങ്ങ്. അവര്‍ക്ക് വിഷ്വല്‍ ബ്യൂട്ടി വളരെ പ്രധാനമാണ്.

മലയാളത്തില്‍ എന്നെ സ്വന്തം കുട്ടിയായിട്ടാണ് കാണുന്നത്. കുറച്ച് വേഷങ്ങളെ മലയാളത്തില്‍ ചെയ്‌തുള്ളു എങ്കിലും അടൂര്‍ ഗോപാലകൃഷ്‌ണന്‍, സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, കമല്‍ എന്നിവരുടെയൊക്കെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു. ഇതൊരു വലിയ കാര്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. മലയാളത്തിലാണ് എന്റെ സ്വപ്‌നങ്ങള്‍. എന്നും ആളുകള്‍ ഓര്‍ത്തു വയ്‌ക്കുന്ന കുറെ നല്ല വേഷങ്ങള്‍ ചെയ്യണം. അതോടൊപ്പം എന്റെ പാഷനായ നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.
ഇപ്പോള്‍ ഭരതനാട്യം പഠിക്കുന്നു. എന്റെ കീഴില്‍ ഒരു ചെറിയ ഡാന്‍സ് ട്രൂപ്പും ആരംഭിച്ചിട്ടുണ്ട്.
Savitha Sijo

RELATED PAGES
Remya Nambeesan Collection

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger