Kutti Srank by Shaji N Karun
PREVIEW | GALLERY

മൂന്നു സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ ഒരു പുരുഷന്റെ കഥ പറയുന്നു ഷാജി എന്‍ കരുണ്‍ കുട്ടി സ്രാങ്ക് എന്ന പുതിയ ചിത്രത്തില്‍. ലോകശ്രദ്ധ നേടിയ പിറവിക്കും, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങള്‍ക്കും ശേഷം ഷാജിയുടെ നാലാമത്തെ മലയാളചിത്രമാണ് കുട്ടിസ്രാങ്ക്. (2002-ല്‍ നിഷാദ് എന്നൊരു ഹിന്ദിചിത്രവും അദ്ദേഹം സംവിധാനം ചെയ്തിരുന്നു.)
മമ്മൂട്ടിയാണ് കുട്ടി സ്രാങ്കാകുന്നത്. ബോട്ട് ഡ്രെവറായ സ്രാങ്കിന് സ്വന്തമായ ഒരു വീടില്ല, അയാള്‍ക്ക് ജാതിയും മതവുമില്ല. അയാള്‍ എവിടെ നിന്നു വരുന്നു എന്നോ എവിടേയ്‌ക്ക് പോകുന്നു എന്നോ ആര്‍ക്കും അറിയില്ല. മരിച്ചു കിടക്കുന്ന കുട്ടിസ്രാങ്കില്‍ നിന്നുമാണ് സിനിമയുടെ തുടക്കം. കുട്ടിസ്രാങ്കിനെ അറിയുന്നവരായി പോലീസിനു മുമ്പില്‍ എത്തുന്നത് മൂന്നു സ്‌ത്രീകളാണ്. ചവിട്ടു നാടകകാരന്‍ ആശാന്റെ സഹോദരി പെമ്മേണ, ഊമയായ കാളി, ബുദ്ധമത വിശ്വാസിയായ രേവമ്മ. ഇവരുടെ വെളിപ്പെടുത്തലുകളിലൂടെയാണ് കുട്ടിസ്രാങ്കിനെ സിനിമയില്‍ അവതരിപ്പിക്കുന്നത്.
എന്നാല്‍ മൂവരും മൂന്നു തരത്തിലാണ് കുട്ടിസ്രാങ്കിനെ കുറിച്ചു പറയുന്നത്. ആര്‍ക്കും കൃത്യമായ ഒരു ചിത്രം തരാന്‍ കഴിയുന്നുമില്ല. അങ്ങനെ കുട്ടിസ്രാങ്ക് എന്ന ഒറ്റ റോളിലൂടെ മൂന്നു കഥാപാത്രങ്ങളാവുകയാണ് മമ്മൂട്ടി. മൂന്നു വ്യത്യസ്‌ത പശ്‌ചാത്തലത്തില്‍ മൂന്നു കാലാവസ്‌ഥകളിലാണ് ഈ മൂന്നു കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്.
കൊച്ചിയിലെ കായല്‍ പശ്‌ചാത്തലത്തില്‍ വര്‍ഷകാലത്താണ് പെമ്മേണ സ്രാങ്കിനെ പരിചയപ്പെടുന്നത്. കമലഹാസന്റെ ‘വേട്ടയാട് വിളയാട്‘ എന്ന ചിത്രത്തിലൂടെ പ്രശസ്‌തയായ ബംഗാളിയായ കമാലിനി മുഖര്‍ജിയാണ് പെമ്മേണയുടെ വേഷത്തില്‍.
മലബാറില്‍ സ്രാങ്ക് അറിയപ്പെടുന്നത് മൂപ്പന്‍ എന്നാണ്. മഞ്ഞു കാലമാണ് ഇവിടെ സിനിമയില്‍ ചിത്രീകരിക്കപ്പെടുന്ന കാലാവസ്‌ഥ. നായിക, ഒരിക്കല്‍ സമ്പന്നയായിരുന്ന പിന്നീട് ബുദ്ധ മതം സ്വീകരിക്കുന്ന രേവമ്മ. പത്മപ്രിയയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വേനല്‍ക്കാലത്താണ് തിരുവതാംക്കൂര്‍ ഭാഗത്തെ ചിത്രീകരണം. ഇവിടെ സ്രാങ്കിന്റെ ജീവിതം കാണുന്നത് ഊമയായ കാളിയാണ്. ശ്രീലങ്കന്‍ നടി മീനാകുമാരി കാളിയാകുന്നു. അമ്പതുകളിലാണ് കുട്ടിസ്രാങ്കിന്റെ കഥ നടക്കുന്നത്. ഈ കാലത്തിന്റെ പ്രത്യേകതകളും അന്നത്തെ രീതികളും കഥയില്‍ കാണാം. ഇപ്പോള്‍ മറവിയിലേക്കാഴുന്ന ചവിട്ടുനാടകം എന്ന കലയേയും ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നു.
പി എഫ് മാത്യൂസ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. റിലയന്‍സ് ആദ്യമായി നിര്‍മിക്കുന്ന മലയാളചിത്രം, ആദ്യമായി ഒരു വനിത (അഞ്‌ജലി) ഛായാഗ്രഹണം നിര്‍വഹിക്കുന്ന മലയാളചിത്രം എന്നിങ്ങനെയുള്ള പ്രത്യേകതകളും ഈ സിനിമയ്‌ക്കുണ്ട്.
സിദ്ദിഖ്, സുരേഷ് കൃഷ്‌ണ, കോഴിക്കോട് ശാരദ, അമിത്, രാജീവ് കളമശേരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
CREDITS
Story, Direction : Shaji N Karun
Script, Dialogue: P F Mathews
Cast: Mammootty, Padmapriya, Meena Kumari, Kamalini Mukharji, Suresh Krishna, Siddique
Lyrics: S Ramesan Nair
Music: Issac Thomas Kottukappalli
Camera: Anjali
Producer: Reliance
RELATED PAGES
» Mammootty Collection
» Padmapriya Collection
» Other Films
» Movie Page Index

Sulekha / TEAM INDULEKHA
RELATED PAGES
» Mammootty Collection
» Padmapriya Collection
» Other Films
» Movie Page Index

2 Comments:
IT WILL BE A NICE WORK
we can expect a good movie
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME