SPiCE most viewed videos in indulekha
 

Favourite Films: Anvar Rasheed

anwar rasheed
പ്രശസ്‌ത ചലച്ചിത്ര സംവിധായകന്‍ അന്‍‌വര്‍ റഷീദിന്റെ പ്രിയപ്പെട്ട മലയാളസിനിമകള്‍ ഏതെന്നു കേള്‍ക്കാം.

1. ആരവം: ഭരതന്‍
ഇതിന്റെ തീം ആണ് ഏറ്റവും ഇഷ്‌ടം. അതു പോലെ തന്നെ അന്നത്തെ കാലത്തെ ഏറ്റവും നല്ല വിഷ്വലൈസേഷനുമാണ്. ഗ്രാമീണതയിലേക്ക് നഗരവത്‌ക്കരണത്തിന്റെ കടന്നു വരവ് വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. എന്റെ ചെറുപ്പത്തില്‍ ഞാന്‍ ടി വിയില്‍ കണ്ട സിനിമയാണ്.

2. പാളങ്ങള്‍: ഭരതന്‍
ഒരു നൊസ്‌റ്റാള്‍ജിക് ഫീലിങ് നല്‍കുന്ന ചിത്രമാണിത്. കാരണം എന്റെ ഫാദറിന് റെയില്‍‌വേയിലായിരുന്നു ജോലി. അന്ന് ഞങ്ങള്‍ താമസിച്ചിരുന്നത് എറണാകുളത്തെ ആദ്യ റെയില്‍‌വേ സ്‌റ്റേഷനായ എറണാകുളം ഗുഡ്‌സ് റെയില്‍‌വേ സ്‌റ്റേഷന്‍ ക്വാര്‍‌ട്ടേഴ്‌സിലാണ്. നിത്യവും ട്രാക്കും ട്രെയിനും കടന്നു പോകുന്ന ജീവിതം. ആ ഓര്‍മയുടെ തിരിച്ചു വരവാണ് ഈ സിനിമ.

3. യവനിക: കെ ജി ജോര്‍ജ്
വളരെ ഡിഫറന്റ് ആയൊരു ഫിലിമാണിത്. എത്ര വര്‍ഷം കഴിഞ്ഞാലും ഇഷ്‌ടം തോന്നുന്ന സിനിമ യവനികയാണെന്നു പറയാം.

4. കൂടെവിടെ: പദ്‌മരാജന്‍
റഹ്‌മാന്റെ ക്യാരക്‍ടറാണ് ഏറ്റവും ഇഷ്‌ടപ്പെട്ടത്. തികച്ചും ഒരു ഡിഫറന്റ് പോട്രെയിറ്റ്. ഇതിലെ ഊട്ടിയിലെ സ്‌കൂളും അവിടുത്തെ ജീവിതവുമൊക്കെ നമുക്ക് പൂര്‍ണമായി ആസ്വദിക്കാനാവുന്നുണ്ട്. എന്നാല്‍ ഇന്നത്തെ ക്യാമ്പസ് ഫിലിമിലൊന്നും ഈ പൂര്‍ണത കിട്ടുന്നില്ല. കൂടെവിടെ ഒരു സിന്‍സിയര്‍ മൂവിയാണ്.

5. മണിച്ചിത്രത്താഴ്: ഫാസില്‍
ഇതിന്റെ സ്‌ക്രിപ്റ്റാണ് എനിക്കിഷ്‌ടപ്പെട്ടത്. കാരണം വളരെ സ്‌കില്‍ഡായ ഒത്തിരി പേര്‍ ഇതില്‍ വര്‍ക്ക് ചെയ്‌തിട്ടുണ്ട്. എങ്കിലും ഒരു ടോട്ടല്‍ ഇഫക്‍ട് വരണമെന്നില്ല. പക്ഷേ ഈ ചിത്രത്തിന് ആ ഇഫക്‍ട് ഉണ്ട്. ഇത് സ്‌ക്രിപ്റ്റിന്റെ ഗുണം കൊണ്ട് തന്നെയാണ്.

6. ബിഗ് ബി: അമല്‍ നീരദ്
ടെക്‍നിക്കല്‍ സൈഡ് വളരെ ഇഷ്‌ടപ്പെട്ട ഒരു ന്യൂ ജനറേഷന്‍ സിനിമ. വലിയ വ്യത്യസ്‌തത എടുത്തു പറയാനില്ലെങ്കിലും നന്നായിട്ടുണ്ട്.

7. പഞ്ചവടിപ്പാലം: കെ. ജി ജോര്‍ജ്
അക്കാലത്ത് അത്തരത്തിലൊരു സിനിമ ആദ്യത്തെ അനുഭവമാണ്. പ്രസക്‍തമായൊരു സാമൂഹ്യവിഷയത്തെ നര്‍മത്തില്‍ ചാലിച്ച് അവതരിപ്പിച്ചിരിക്കുന്നു.

8. എന്റെ മാമാട്ടുകുട്ടിയമ്മയ്‌ക്ക്: ഫാസില്‍
വളരെ കുട്ടിക്കാ‍ലത്ത് കണ്ട് സ്‌പര്‍ശിക്കപ്പെട്ടൊരു സിനിമയാണിത്. തിയേറ്ററില്‍ പോയി കണ്ടു എന്നതു കൊണ്ടൊക്കെ തന്നെ ഇത് മനസില്‍ നിന്നും മായ്‌ക്കാനാവില്ല. കുട്ടിക്കാലത്ത് കണ്ട ഇവയൊന്നും പിന്നീട് അതേ സ്‌പിരിറ്റോടെ കാണാനും സാധിച്ചിട്ടില്ല.

9. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍: ജിജോ
ഓരോ സമയത്തെ ഒരു പ്രത്യേക അനുഭവം. ചെറുപ്പത്തില്‍ മനസിനെ പിടിച്ചുലച്ച ചിത്രം. ആ പ്രായത്തിലും അതിലെ ഒരു കഥാപാത്രവും മറക്കാന്‍ സാധിക്കുമായിരുന്നില്ല. പിന്നീടും ഓര്‍മകളില്‍ കയറിയിറങ്ങും.

10. ഓര്‍മയ്‌ക്കായ്: ഭരതന്‍
ഇത്ര മാത്രം ഹോണ്ട് ചെയ്‌ത ഒരു ചിത്രം ഉണ്ടോയെന്ന് സംശയമാണ്. ഭരത് ഗോപിയുടെ അത്യുഗ്രന്‍ അഭിനയം എങ്ങനെ മറക്കാനാവും.

Text:
Savitha Sijo Photo: Vijay George

RELATED PAGES
» Survey: Most Loved Malayalam Films
» Movie Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger