SPiCE most viewed videos in indulekha
 

Mohanlal in Aakashagopuram

PREVIEW | REVIEW | GALLERY | VIDEO
mohanlal in malayalam movie aakashagopuram, directed by k p kumaran
ഇബ്‌സന്റെ നാടകം, ഭരത് ഗോപി, മോഹന്‍ ലാല്‍ എന്നീ അഭിനയ പ്രതിഭകളുടെ സാന്നിദ്ധ്യം, ടൈറ്റാനിക് ഫെയിം ജോണ്‍ ആള്‍ട്ട്മാന്റെ സംഗീതം, സാബു സിറിലിന്റെ ആര്‍ട്ട് വര്‍ക്ക് എന്നിങ്ങനെ പ്രതിഭകളുടെ സംഗമമാണ് കെ പി കുമാരന്‍ സംവിധാനം ചെയ്യുന്ന ആകാശഗോപുരം എന്ന ചലച്ചിത്രത്തിന്റെ പ്രത്യേകത.

മാസ്‌റ്റര്‍ ബില്‍ഡര്‍ എന്ന ഇബ്‌സന്റെ നാടകത്തെ ആധാരമാക്കി ചെയ്യുന്ന ഈ ചിത്രത്തില്‍ ആല്‍ബര്‍ട്ട് സാംസണ്‍ എന്ന ആര്‍ക്കിടെക്‍ടിന്റെ വേഷമാണ് ലാലിന്. മറ്റുള്ളവരെ ചവിട്ടിമെതിച്ച് അവരുടെ ജീവിതം തകര്‍ത്ത് ഉയരങ്ങളില്‍ എത്തിയവന്‍. പക്ഷേ പുതുതലമുറ തന്നെ പിന്‍‌തള്ളുമോ എന്ന ഭയം അയാള്‍ക്കുണ്ട്.

ഏബ്രഹാം എന്ന ആര്‍ക്കിടെക്‍റ്റിനെയാണ് ഭരത് ഗോപി അവതരിപ്പിക്കുന്നത്. ആല്‍ബര്‍ട്ടിന് ആദ്യം സഹായം നല്‍കിയയാള്‍. പക്ഷേ ഏബ്രഹാമിനെയും ആല്‍ബര്‍ട്ട് അരിഞ്ഞു തള്ളി. ആകെ തകര്‍ന്ന ഏബ്രഹാമിന്റെ ഏക പ്രതീക്ഷ മകന്‍ അലക്‍സാണ് (മനോജ് കെ ജയന്‍). പക്ഷേ അലക്‍സും ആല്‍‌ബര്‍ട്ടിന്റെ അടിമയാണ്. ആല്‍‌ബര്‍ട്ടിന്റെ കുടുംബ സുഹൃത്തും ഡോക്ടറുമായ ഡോ ഐസക് എന്ന കഥാപാത്രത്തിനു ശ്രീനിവാസന്‍ ജീവനേകുന്നു.

ആല്‍‌ബര്‍ട്ടിന്റെ ഭാര്യ ആലീസിനെ അവതരിപ്പിക്കുന്നത് ശ്വേതാ മേനോന്‍. അതീവ സമ്പന്ന പക്ഷേ മനസമാധാനമില്ലാത്തവള്‍. ഗീതു മോഹന്‍ദാസ് ആണ് ആല്‍ബര്‍ട്ടിന്റെ സെക്രട്ടറി കാതറിന്‍. ഏബ്രഹാമിന്റെ വളര്‍ത്തുപുത്രിയായ കാതറിന്‍ അലക്‍സിന്റെ പ്രതിശ്രുതവധുവാണ്. എന്നാ‍ല്‍ ആല്‍‌ബര്‍ട്ടുമായി ഒരു പ്രത്യേക ബന്ധം ഇവള്‍ക്കുണ്ട്.

95-ല്‍ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയ ഈ ചിത്രം വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് ചലച്ചിത്രരൂ‍പമാകുന്നത്. ലണ്ടനില്‍ ഷൂട്ട് ചെയ്‌ത ഈ ചിത്രം ഓഗസ്‌റ്റ് 22-ന് തിയേറ്ററുകളിലെത്തും .

CREDITS
Script, Direction: K P Kumaran
Cast: Mohanlal, Bharath Gopi, Sreenivasan, Manoj K Jayan, Swetha Menon, Geethu Mohandas, Nithya
Music: John Altman
Camera: Santhosh Thundiyil
Art Director : Sabu Cyril
Editing: Ajith Kumar
Producers: Manu Kumaran, Dinesh B Panicker
Banner: Medient & Tarlac
Sulekha / TEAM INDULEKHA

RELATED PAGES
» Mohanlal Collection
» Bharath Gopi Collection
» Swetha Menon Collection
» Sreenivasan Collection
» Geethu Mohandas Collection
» Other Films
» Movie Index

2 Comments:

Anonymous faheen said...

nalla cinema prethikshikunnu

9:03 AM  
Blogger വഴിപോക്കന്‍ said...

ella pertheekshakalum thakarnnille!!!!

3:53 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger