SPiCE most viewed videos in indulekha
 

Preview: Kurukshethra

PREVIEW | REVIEW | GALLERY
mohanlal in malayalam movie kurukshethra, directed by major ravi
കീര്‍ത്തിചക്ര എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം, മലയാളികള്‍ക്കും പരിചിതമായ കാര്‍ഗില്‍ യുദ്ധമാണ് പ്രധാനകഥാതന്തു എന്നീ കാരണങ്ങളാല്‍ ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ തന്നെ ‘കുരുക്ഷേത്ര’ വളരെ വാര്‍ത്താപ്രാധാന്യം നേടിക്കഴിഞ്ഞു. മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍. കീര്‍ത്തിചക്രയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മേജര്‍ മഹാദേവന്‍ തന്നെയാണ് ഇത്തവണയും ലാലിന്റെ കഥാപാത്രം. മേജര്‍ മഹാദേവന്‍ പ്രമോഷന്‍ കിട്ടി കേണല്‍ മഹാദേവനായെന്നു മാത്രം.

കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യക്കു നഷ്‌ടപ്പെട്ട മേഖലകള്‍ തിരിച്ചു പിടിക്കുകയാണ് കേണല്‍ മഹാദേവന്റെ ലക്ഷ്യം. മൂന്നു യുദ്ധങ്ങള്‍ ചിത്രത്തിലുണ്ട്. ഏഴു കോടിയിലധികം ചെലവാകുമെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് സന്തോഷ് ദാമോദരന്റെ കണക്കുക്കൂട്ടല്‍.

മേജര്‍ രവിയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. യുദ്ധഭൂമിയില്‍ നിന്നു സിനിമയിലേക്കു വന്ന അദ്ദേഹത്തിന്റെ അനുഭവസമ്പത്തു തന്നെയാവും കുരുക്ഷേത്രയുടെ അടിത്തറ. നൂറ്റിയമ്പതോളം വരുന്ന അഭിനേതാക്കളുമായി കാര്‍ഗിലില്‍ തമ്പടിച്ച് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. കന്നഡ നടി താനിയാ സിങ്ങാണ് നായിക. ബിജു മേനോന്‍, കൊച്ചിന്‍ ഹനീഫ, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് ഗാനങ്ങള്‍; ഹിന്ദി ഗാനം രചിച്ചത് ബോംബേ എസ് കമാലും. സംഗീത സംവിധായകന്‍ നവാഗതനായ സിദ്ധാര്‍ഥ് വിപിന്‍. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ലോകനാഥന്‍.

CREDITS
Story, Direction: Major Ravi
Cast: Mohanlal, Biju Menon, Thania Singh, Cochin Haneefa, Siddique, Suraj Venjaramoodu etc.
Lyrics: Gireesh Puthancherry, Bombay S Kamal
Music: Sidharth Vipin
Camera: Lokanathan
Producer: Santhosh Damodaran
Editing: Jayasankar
Costumes: Sai
Banner: Damar Films
Sulekha / TEAM INDULEKHA

RELATED PAGES
» Major Ravi Collection
» Mohanlal Collection
» Biju Menon Gallery
» Mission 90 Days
» Keerthichakra
» Other Films
» Movie Index

1 Comments:

Anonymous sunny komban said...

mohanlal is best actor

8:29 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger