Preview: Thalappavu
PREVIEW | REVIEW | GALLERY 1 | GALLERY 2 | VIDEO

കേരളത്തിന് ഒരിക്കലും മറക്കാനാവില്ല നക്സല്‍ വര്‍ഗീസിനെ. ഉന്നതാധികാരികളുടെ ആജ്ഞ പ്രകാരം വര്‍ഗീസിനെ വെടിവച്ചു കൊല്ലാന്‍ നിര്‍ബന്ധിതനായ രാമചന്ദ്രന്‍ പിള്ളയും പിന്നീട് കേരളചരിത്രത്തിന്റെ ഭാഗമായി. ഇവര്‍ രണ്ടു പേരുമാണ് മധുപാല്‍ സംവിധാനം ചെയ്യുന്ന തലപ്പാവ് എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. നടന്‍ മധുപാലിന്റെ ആദ്യ സംവിധാന സംരംഭത്തില്‍ വര്‍ഗീസ് ആകുന്നത് പൃഥ്വിരാജ് ആണ്; ലാല്‍ രാമചന്ദ്രന്‍ പിള്ളയും.
നക്‍സലൈറ്റുകള്‍ വലിയ കുഴപ്പക്കാരാണെന്നുള്ള ബഹുഭൂരിപക്ഷം കേരളീയരുടെയും ധാരണ തിരുത്താന്‍ താന്‍ ശ്രമിക്കുന്നുണ്ടെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബാബു ജനാര്‍ദനന്‍ പറയുന്നു. ബോളിവുഡ് താരം അതുല്‍ കുല്‍ക്കര്‍ണി ആദ്യമായി അഭിനയിക്കുന്ന മലയാളസിനിമ എന്ന പ്രത്യേകതയും തലപ്പാവിനുണ്ട്. സ്‌ത്രീലമ്പടനായ ജന്മി, കര്‍ണാടകത്തില്‍ നിന്നു കുടിയേറിയ കൃഷ്ണദേവ സൈവറിനെയാണ് അതുല്‍ അവതരിപ്പിക്കുന്നത്.
തലപ്പാവിന്റെ കഥ കടന്നു പോകുന്നത് രവീന്ദ്രന്‍ പിള്ളയുടെ (രാമചന്ദ്രന്‍ പിള്ള) ജീവിതത്തില്‍ ഊന്നിയാണ്. രണ്ടു വ്യത്യസ്‌ത ഗറ്റപ്പുകളിലാണ് ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. എഴുപതു വയസുകാരനായും നാല്പതുകാരനായും. അധികാരവര്‍ഗത്തിന്റെ ചൂഷണത്തിനും അനീതിക്കുമെതിരേ പോരാടുന്ന ജോസഫാകുന്നത് (വര്‍ഗീസ്) പൃഥ്വിരാജാണ്. ഈ വേഷം അവതരിപ്പിക്കാന്‍ മലയാളത്തില്‍ പൃഥ്വിരാജ് അല്ലാതെ മറ്റൊരു നടനില്ലെന്ന് സംവിധായകന്‍ മധുപാല്‍ അഭിപ്രായപ്പെടുന്നു.
സിവിക് സിനിമയുടെ ബാനറില്‍ തമിഴ് നടന്‍ മോഹനാണ് തലപ്പാവ് നിര്‍മിക്കുന്നത്. ജഗതി ശ്രീകുമാര്‍, ശ്രീജിത് രവി, ഗീതാ വിജയന്‍, ധന്യ മേരി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഒ എന്‍ വിയാണ് ഗാനരചന. അദ്ദേഹത്തിന്റെ രണ്ടു ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് അലക്‍സ് പോളും.
CREDITS
Story, Screenplay: Babu Janardhanan
Director: Madhupal
Cast: Prithviraj, Lal, Atul Kulkarni, Dhanya Mary, Jagathy Sreekumar, Geetha Vijayan, Sreejith Ravi, Rohini
Lyrics: ONV Kurup
Music: Alex Paul
Camera: Alagappan
Editing: Don Max
Art Direction: Salu K George
Costumes: S B Satheesh
Action: Mafia Sasi
Stills: Jayaprakash Payyannoor
Producer: Mohan
Banner: Civic Cinema
Distribution: Lal Release
RELATED PAGES
» Prithviraj Collection
» Jagathy Sreekumar Collection
» Other Films
» Movie Page Index

Sulekha / TEAM INDULEKHA
RELATED PAGES
» Prithviraj Collection
» Jagathy Sreekumar Collection
» Other Films
» Movie Page Index

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME