SPiCE most viewed videos in indulekha
 

Review: Aakashagopuram

PREVIEW | REVIEW | GALLERY | VIDEO | SCREENPLAY
mohanlal in malayalam movie aakashagopuram, directed by k p kumaran
READERS' RATING: ?/10
please leave your rating and comments below.

WHAT'S IT
നോര്‍വീജിയന്‍ നാടകകൃത്തായ ഇബ്‌സന്റെ ‘ദ് മാസ്‌റ്റര്‍ ബില്‍‌ഡര്‍’ എന്ന നാടകത്തിന്റെ ചലച്ചിത്രരൂപമാണ് ആകാശഗോപുരം. (മാസ്‌റ്റര്‍ ബില്‍‌ഡറുടെ പൂര്‍ണരൂപം ഇവിടെ വായിക്കാം; ഇംഗ്ലീഷില്‍.) ചിത്രത്തിലെ നായകനായ ആല്‍ബര്‍ട്ട് സാംസണ്‍(മോഹന്‍ലാല്‍) പ്രശസ്തനാ‍യ ആര്‍ക്കിടെക്‍റ്റാണ്. അദ്ദേഹത്തിന്റെ ഭാര്യ ആലീസ് (ശ്വേത മേനോന്‍), അവരുടെ കുടുംബഡോക്‍ടര്‍ (ശ്രീനിവാസന്‍), ഓഫീസിലെ സഹായികളായ അലക്സ് (മനോജ് കെ ജയന്‍), കാതറിന്‍ (ഗീതു മോഹന്‍‌ദാസ്), അലക്സിന്റെ പിതാവും മുന്‍പ് ആല്‍ബര്‍ട്ടിന്റെ ബോസുമായിരുന്ന ഏബ്രഹാം (ഭരത് ഗോപി) എന്നിവരാണ് ആകാശഗോപുരത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

ജോലിയെ എല്ലാറ്റിനും മേലെ കാണുന്ന ആല്‍ബര്‍ട്ടിന്റെ സ്വകാര്യജീവിതം സംഘര്‍ഷങ്ങള്‍ നിറഞ്ഞതാണ്. പുതിയ തലമുറ തന്നെ പിന്നിലാക്കി കടന്നുപോകുമോ എന്ന ഭയവും അദ്ദേഹത്തെ വിഷമിപ്പിക്കുന്നുണ്ട്. ഇതിനിടെ ഹില്‍ഡ (നിത്യ) എന്ന പെണ്‍കുട്ടി ആല്‍ബര്‍ട്ടിന്റെ വീട്ടിലേക്കും മെല്ലെ ജീവിതത്തിലേക്കും കടന്നുവരുന്നു. അതോടെ, അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടാകുന്ന പരിണാമങ്ങളാണ് പിന്നീട്.

VIDEOS
Aakashagopuram trailer 1
Aakashagopuram trailer 2
Age Of Innocence
We'll Remember

PLUSES
ഒരു ക്ലീന്‍ സിനിമ. നല്ലൊരു സിനിമയ്ക്കായുള്ള ശ്രമം കാണാം. ഇംഗ്ലീഷ് നാട്ടിന്‍പുറങ്ങളുടെ ചന്തവും മറ്റും സന്തോഷ് തുണ്ടിയിലിന്റെ ക്യാമറ സുന്ദരമായി പകര്‍ത്തിയിരിക്കുന്നു. ആല്‍ബര്‍ട്ട് സാംസണ്‍ ഒരു ‘സ്റ്റൈലന്‍’ കഥാപാത്രമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. മോഹന്‍ലാല്‍ മുതല്‍ പുതുമുഖമാ‍യ നിത്യ വരെ ഏറെ ആസ്വദിച്ചാണ് അഭിനയിച്ചിരിക്കുന്നതെന്നത് വ്യക്തം; അവരുടെ ആയാസരഹിതമായ അഭിനയം കാണുന്നത് സുഖമുള്ള കാര്യമാണ്. ‘ദേ.. ഇങ്ങോട്ട് നോക്കിയേ’ ആണ് തന്റെ അവസാനചിത്രം എന്ന് പറയേണ്ട ഗതികേടില്‍ നിന്ന് ഭരത് ഗോപി രക്ഷപ്പെട്ടിരിക്കുന്നു. :)

MINUSES
അനായാസമായ അഭിനയം കാഴ്ച വയ്ക്കാന്‍ അഭിനേതാക്കള്‍ ശ്രദ്ധിച്ചെങ്കിലും അതിന്റെ സകല ഗുണവും ഇല്ലാതാക്കുന്നതാണ് തിരക്കഥാകൃത്ത് (സംവിധായകന്‍ തന്നെ!) അവരുടെ വായില്‍ നിറച്ചു വയ്ക്കുന്ന നാടകഡയലോഗുകള്‍. ക്യാമറ വച്ച് പകര്‍ത്തിയ നാടകമെന്നതിനപ്പുറത്ത് ആകാശഗോപുരത്തെ ഒരു സിനിമയാക്കാന്‍ കെ പി കുമാരനു കഴിഞ്ഞിട്ടില്ല. നാടകത്തിനുള്ള യുക്തിഭദ്രത സിനിമയ്ക്കില്ല താനും. ഹില്‍ഡ എന്ന കഥാപാത്രത്തിന്റെ വരവും ആല്‍ബര്‍ട്ടിന്റെ വീട്ടിലെ താമസവും മറ്റും പരിഷ്‌കൃതമായ പടിഞ്ഞാറന്‍ സാഹചര്യങ്ങളില്‍ പോലും സാമാന്യബുദ്ധിക്കു നിരക്കാത്തതാണ്. ഇബ്‌സന്റെ യുക്തി കോപ്പിയടിക്കാനുള്ള ബുദ്ധിയെങ്കിലും കുമാരന്‍ കാണിച്ചിരുന്നെങ്കില്‍!

VERDICT
ഒരു സാധാരണ സിനിമ. കാണുന്നതുകൊണ്ട് അപകടമില്ല.
GK Murthy / REVIEW TEAM

RELATED PAGES
» Mohanlal Collection
» Bharath Gopi Collection
» Swetha Menon Collection
» Sreenivasan Collection
» Geethu Mohandas Collection
» Other Films
» Movie Index

3 Comments:

Blogger വക്രബുദ്ധി said...

ക്യാമറ വച്ച് പകര്‍ത്തിയ നാടകമെന്നതിനപ്പുറത്ത് ആകാശഗോപുരത്തെ ഒരു സിനിമയാക്കാന്‍ കെ പി കുമാരനു കഴിഞ്ഞിട്ടില്ല.
ithalle moorthy sare yedhartha verdict? kanunnathukondu apakadamillathathu nirmaathavinu maathram...!

10:41 AM  
Anonymous ravi said...

This is one of the hyped movies released recently...Because of the hype ,you expect a lot.But can watch an ordinary movie ...Bad screen play and presentation ,even though all the actors including Lal did the movie very well.I will give a 4 out of 10.

1:16 PM  
Anonymous praveenppnambiar said...

valla vivaramulla alkare kondu eniyeklium review ezuthikkukaa.allthe padam kandu onnum manasilakathathu pole undu review vayichal

i wil give 7/10

2:25 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger