SPiCE most viewed videos in indulekha
 

CHANTHU: The Hot Hero

PREVIEW | GALLERY | VIDEO
movie, chanthum the hot hero starring gopichand and anushka
‘ലക്ഷ്യം’ എന്ന തെലുങ്ക് ചിത്രം മലയാളത്തില്‍ ‘ചന്തു The Hot Hero' എന്ന പേരിലെത്തുന്നു. തെലുങ്കിലെ അറിയപ്പെടുന്ന ഡയറക്‍ടറായിരുന്ന ടി കൃഷ്‌ണയുടെ മകന്‍ ഗോപീചന്ദ് ആണ് നായകന്‍. നമ്മുടെ മോഹന്‍ലാലിനെ പോലെ വില്ലനായാണ് ഗോപീചന്ദിന്റെയും തുടക്കം. തുടര്‍ന്ന് നായകനായ ഗോപിചന്ദിന്റെ നാലാമത്തെ ഹിറ്റ് ചിത്രമാണ് ലക്ഷ്യം. അനുഷ്കയാണ് നായിക.

ചന്തു (ഗോപിചന്ദ്) ഒരു കോളജ് വിദ്യാര്‍ഥിയാണ്. അച്‌ഛനും അമ്മയും ചേട്ടനും ചേട്ടത്തിയമ്മയും അവരുടെ കുഞ്ഞുമായി സന്തോഷത്തോടെ കഴിയുന്നു. കോളജില്‍ ഒരു കാമുകിയുമുണ്ട് ചന്തുവിന്, ഇന്ദു (അനുഷ്‌ക). ചന്തുവിന്റെ ചേട്ടന്‍ ബോസ് സത്യസന്ധനായ പോലീസ് ഓഫീസറാണ്. യാതൊരു തെളിവും അവശേഷിപ്പിക്കാതെ കുറ്റകൃത്യങ്ങള്‍ ചെയ്‌തു കൂട്ടുന്നതില്‍ വിരുതനായ ശങ്കര്‍ ഒരു ബാങ്കില്‍ നിന്നു 100 കോടി തട്ടിയെടുത്ത വിവരം ചന്തുവിന് ലഭിക്കുന്നു. ശങ്കറിനെ കുടുക്കാന്‍ ഇതൊരു അവസരമായി കണ്ട ചന്തു അതിനു വേണ്ടി തുനിഞ്ഞിറങ്ങുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവികാസങ്ങളാണ് ‘ചന്തു The Hot Hero'.

ആറു ഗാനങ്ങളുണ്ട് ഈ ബിഗ് ബജറ്റ് ചിത്രത്തില്‍; നിരവധി ചൂടന്‍ ഇടിസീനുകളും! നായിക അനുഷ്‌കയാണ് മറ്റൊരു ആകര്‍ഷണം. മണിശര്‍മ സംഗീതം പകരുന്ന ഗാനങ്ങള്‍ക്ക് മലയാളത്തില്‍ വരികളെഴുതുന്നത് സിജു തുറവൂരാണ്. മധു ബാലകൃഷ്‌ണന്‍, വിധു പ്രതാപ്, അഫ്‌സല്‍, അന്‍‌വര്‍, അജയ്‌ സത്യന്‍, മഞ‌ജരി, രഞ്‌ജിനി ജോസ്, അനു അയ്യപ്പന്‍ എന്നിവരാണ് ഗായകര്‍. സംഭാഷണം മലയാളത്തിലാക്കിയത് സതീഷ് മുതുകുളം. ഖാദര്‍ ഹസന്റെ ദെരഖ് ആര്‍ട്‌സ് റിലീസ് ആണ് കേരളത്തിലെ തിയേറ്ററുകളില്‍ ചിത്രമെത്തിക്കുന്നത്.

CREDITS
Original Title: Lakshyam (Telugu)
Story, Script, Direction: Srivas
Cast: Gopichand, Anushka, Jagapatibabu, Kalyani, Yashpal Sharma, Devaraj, Kota Srinivasa Rao, Brahmanandam, Venumadhav, Dharmavarapu Subrahmanyam, Ali, Asish Vidyarthi, Ahuti Prasad, Raghubabu, Chalapati Rao, Ravibabu, Amit, Pragati, Vijaya Singh, Revati, Padma Jayanti, Baby Kalki Mitra
Music: Mani Sarma
Lyrics: Siju Thuravoor
Camera: Sekhar V Joseph
Producer (Malayalam): Khader Hassan
Banner (Malayalam): Redakh Arts
Zeba / TEAM INDULEKHA

RELATED PAGES
» Other Films
» Movie Page Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger