SPiCE most viewed videos in indulekha
 

Favourite Films: Urmila Unni

malayalam movie anthipponvettam directed by a v narayanan
നടിയും നര്‍ത്തകിയും ചിത്രകാരിയുമായ ഊര്‍മിളാ ഉണ്ണിയുടെ പ്രിയ സിനിമകളുടെ പട്ടികയില്‍ വാഴ്‌വേ മായവും ഏകലവ്യനും. തന്റെ ഇഷ്‌ട സിനിമകള്‍ ഏതെന്നും അതിനുള്ള കാരണവും ഊര്‍മിള പറയുന്നു.

1. സര്‍ഗം: ഹരിഹരന്‍
എത്ര പ്രാവശ്യം ടി വിയില്‍ വന്നാലും അപ്പോഴൊക്കെ ഇരുന്ന് ഈ സിനിമ കാണും. പാട്ടുകളുടെ ആകര്‍ഷണീയത കൊണ്ടും സര്‍ഗം എനിക്കു പ്രിയപ്പെട്ടതാണ്.

2. തനിയാവര്‍ത്തനം: സിബി മലയില്‍
കുറെ ചിരിക്കുന്നതിനേക്കാള്‍ ഇത്തരം തൊണ്ടയ്‌ക്കു പിടിക്കുന്ന സിനിമകളാണ് എനിക്കിഷ്‌ടം. മനസിനെ ആഴത്തില്‍ സ്‌പര്‍ശിച്ച സിനിമ.

3. മഴ: ലെനിന്‍ രാജേന്ദ്രന്‍
ലെനിന്‍ രാജേന്ദ്രന്റെ എല്ലാ സിനിമകളും എനിക്കിഷ്‌ടമാണ്. കാരണം അതിലെല്ലാം എന്തെങ്കിലും പ്രത്യേകത ഉണ്ടായിരിക്കും.മാത്രമല്ല വിശദമായി പഠിച്ചാണ് അദ്ദേഹം ഓരോ സിനിമ ചെയ്യുന്നതും.

4. വാഴ്‌വേ മായം: കെ എസ് സേതുമാധവന്‍
എന്നു കണ്ടാലും കരയിക്കുന്ന സിനിമ. അനുഭവങ്ങളുടെ ഒരു കൂമ്പാരം എന്നു തന്നെ വിശേഷിപ്പിക്കാം.

5. കഥ പറയുമ്പോള്‍: എം മോഹനന്‍
കുറെ കളര്‍ഫുള്‍ സിനിമകള്‍ക്കിടയില്‍ വന്ന കഥാ തന്തുവുള്ള ഒരു ചിത്രം.

6. ഏകലവ്യന്‍: ഷാജി കൈലാസ്
രാഷ്‌ട്രീയ സിനിമകളില്‍ ഞാന്‍ കണ്ട ഏറ്റവും നല്ല സിനിമ.

7. ഭരതം: സിബി മലയില്‍
മ്യൂസിക്കല്‍ ആയവയോട് എനിക്ക് പ്രത്യേക ഇഷ്‌ടമുണ്ട്. അതു പോലെ ഇതിലെ നെടുമുടി വേണുവിന്റെ അഭിനയം വളരെ നന്നായിട്ടുണ്ട്.

8. ഒരു വടക്കന്‍ വീരഗാഥ: ഹരിഹരന്‍
എത്ര കാണുമ്പോഴും പുതുമ തോന്നിക്കുന്ന സിനിമ. പിന്നെയും കാണണമെന്നു തോന്നും. മാധവിയുടെയൊക്കെ അഭിനയം വളരെ രസമായി തോന്നി.

9. ഓര്‍മക്കായ്: ഭരതന്‍
മുന്‍പ് പറഞ്ഞതു പോലെ തൊണ്ടയ്‌ക്ക് പിടിച്ചൊരു സിനിമ. ഗോപിചേട്ടന്റെ അഭിനയമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയായി അനുഭവപ്പെട്ടത്.

10. തൂവാനതുമ്പികള്‍: പദ്മരാജന്‍
സുമലതയുടെ ക്യാരക്‍ടര്‍ എനിക്ക് വളരെ ഇഷ്‌ടമായി. തികച്ചും പോയറ്റിക് ആയ ഒന്ന്. പദ്മരാജനു മാത്രമേ ഇങ്ങനെയൊന്ന് ഉണ്ടാക്കാനാവൂ. ഇതിലെ ഓരോ ഫ്രെയിമും ഒരു കലണ്ടര്‍ ഫോട്ടോഗ്രാഫി പോലെയാണ്.
Savitha Sijo

RELATED PAGES
» Survey: Most Loved Malayalam Films
» Movie Index
» Urmila Unni Collection

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger