SPiCE most viewed videos in indulekha
 

Preview: Mayabazar

PREVIEW | REVIEW | GALLERY
movie, Mayabazar starring Mammootty and directed by Thomas Sebastian
ഇക്കുറി ഓണത്തിനല്ല, റംസാനാണ് സൂപ്പര്‍താരചിത്രങ്ങളുടെ മത്‌സരം. ഇതില്‍ മമ്മൂട്ടിയുടെ വരവ് മായാബസാ‍റിലൂടെയാണ്. നിരവധി ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്‍ടറായി പ്രവര്‍ത്തിച്ച തോമസ് സെബാസ്‌ട്യന്റെ സ്വതന്ത്രസംവിധാനത്തിലുള്ള ആദ്യ ചിത്രം. നര്‍മത്തില്‍ പൊതിഞ്ഞ് ഒരു സീരിയസ് വിഷയം അവതരിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഇദ്ദേഹം പറയുന്നു.

വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കുന്ന ബസാറാണ് മായാബസാര്‍. ഇവിടെ വണ്ടികള്‍ പൊളിച്ചു വില്‍ക്കുന്ന ആളാണ് രമേശന്‍ (മമ്മൂട്ടി). ചെറുപ്പത്തില്‍ അമ്മയുടെ മാല മോഷ്‌ടിച്ച് നാടുവിട്ടവന്‍. എന്നാല്‍ കനിവുള്ളവനാണ് ഇയാള്‍. ജനറല്‍ ആശുപത്രിയിലെ സാധുക്കള്‍ക്ക് എന്നും ചോറുപൊതി എത്തിക്കുന്നവന്‍.

കലാഭവന്‍ മണിയാണ് ചിത്രത്തിലെ വില്ലന്‍ ഭദ്രന്‍. രമേശനെ പോലെ വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കുന്ന ഇയാളുടെ ലക്ഷ്യം നല്ലതല്ല. അല്ലു അര്‍ജുനൊപ്പം പരുഗു എന്ന തെലുങ്കു ചിത്രത്തില്‍ അഭിനയിച്ച മായയാണ് മായാബസാറിലെ നായിക. രാജന്‍ പി ദേവ് ആണ് മമ്മൂട്ടിയുടെ അച്ഛനാകുന്നത്. ടി ജി രവി, സായ്‌കുമാര്‍, മാള അരവിന്ദന്‍, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ബിജു കുട്ടന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
CREDITS
Director : Thomas Sebastian
Story: Govind Ramdas
Script, Dialogue: T A Rasaq
Cast: Mammootty, Maya, Rajan P Dev, T G Ravi, Kalabhavan Mani, Sai Kumar, Mala Aravindan, Salim Kumar, Biju Kuttan, Suraj Venjarammoodu etc.
Music: Rahul Raj
Camera: Manoj Pillai
Producer: Saji Mangalath
Banner: Akhil Cinema
Sulekha / TEAM INDULEKHA

RELATED PAGES
» Mammootty Collection
» Other Films
» Movie Page Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger