Review: Adayalangal
PREVIEW | REVIEW | GALLERY | VIDEO

READERS' RATING: ?/10
(please leave your rating and comments below.)
WHAT'S IT
എഴുത്തുകാരനായ നന്തനാരുടെ ജീവിതവും കൃതികളും അടിസ്ഥാനമാക്കി നിര്‍മിച്ച ചിത്രം. വിശപ്പാണ് അടയാളങ്ങളുടെ മുഖ്യപ്രമേയമെന്ന് പറയാം; ഭക്ഷണം മാത്രമല്ല പ്രശ്നം, മനസ്സിന്റെ വിശപ്പും ഇതില്‍ കടന്നു വരുന്നു.
അമ്മയേയും സഹോദരങ്ങളേയും സംരക്ഷിക്കേണ്ട ചുമതല ചെറുപ്പത്തിലേ ചുമലില്‍ വന്നുവീണ ഗോപി(ഗോവിന്ദ് പദ്മസൂര്യ)യാണ് പ്രധാന കഥാപാത്രം. അര്‍ധസഹോദരനായ രാവുണ്ണി (മണികണ്ഠന്‍) പോലും അയാള്‍ക്ക് സഹായമാകുന്നില്ല. അല്പമെങ്കിലും ആശ്വാസമാകുന്നത് കാമുകിയായ മീനാക്ഷിക്കുട്ടിയാണ് (ജ്യോതിര്‍മയി). ഒരു ജോലി കണ്ടുപിടിക്കാനുള്ള ശ്രമങ്ങളൊക്കെ പരാജയപ്പെടുമ്പോള്‍ ഗോപി സൈന്യത്തില്‍ ചേരുന്നു.
VIDEOS
Chirikal Thorumen K J Yesudas
Ilaku Ilakente Vidyadharan, Reena Murali
PLUSES
ശക്തമായ പ്രമേയം, കച്ചവടത്തിനു വേണ്ടിയുള്ള ചവറുകള്‍ കുത്തിത്തിരുകാത്ത അവതരണം. ചെറുതെങ്കിലും മീനാക്ഷിയുടെ വേഷം ജ്യോതിര്‍മയി മനോഹരമാക്കി; രൂപത്തിലും ഭാവത്തിലും. ചെറിയ വേഷങ്ങളിലെത്തിയ ടി ജി രവി, ശ്രീരാമന്‍, ടി വി ചന്ദ്രന്‍ തുടങ്ങിയവരും ശ്രദ്ധേയമായ അഭിനയമാണ് നടത്തിയത്. എം ജെ രാധാകൃഷ്‌ണന്റെ ക്യാമറ ശരിക്കും ‘മാജിക്കല്‍’ ആയിട്ടുണ്ട്.
MINUSES
മലയാളത്തിലെ ‘ആര്‍ട്ട് സിനിമ’കളുടെ ചട്ടക്കൂടിനു വെളിയില്‍ കടക്കാന്‍ സംവിധായകനു കഴിയാത്തതാണ് അടയാളങ്ങളുടെ ഏറ്റവും വലിയ ദൌര്‍ബല്യം. പലയിടത്തും ഒരു ഡോക്യുമെന്ററിയുടെ മട്ടു വരുന്നതും പ്രശ്നമാണ്.
VERDICT
ഇനിയും ഒരുപാട് നന്നാക്കാമായിരുന്ന ഒരു നല്ല സിനിമ.
RELATED PAGES
» Nanthanar Collection
» Jyothirmayi Collection
» Other Films
» Movie Page Index

Viju / REVIEW TEAM
RELATED PAGES
» Nanthanar Collection
» Jyothirmayi Collection
» Other Films
» Movie Page Index

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME