Review: Thalappavu
PREVIEW | REVIEW | GALLERY 1 | GALLERY 2 | VIDEO

READERS' RATING: 7/10
(please leave your comments and rating below.)
WHAT'S IT
നക്സലൈറ്റ് പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുണ്ടായിരുന്ന എഴുപതുകളില്‍ ആരംഭിച്ച് സമകാലികകേരളത്തിലെ ദുരന്തങ്ങളില്‍ അവസാനിക്കുന്ന ചിത്രമാണ് തലപ്പാവ്. നടന്‍ മധുപാല്‍ ചലച്ചിത്രസംവിധായകന്റെ തൊപ്പിയില്‍ മലയാളികള്‍ക്കു മുന്നിലെത്തുന്ന ആദ്യചിത്രം കൂടിയാണിത്. ജോലിയുടെ ഭാഗമായി വയനാട്ടിലെത്തുന്ന രവീന്ദ്രന്‍ പിള്ള (ലാല്‍) എന്ന പൊലീസുകാരനാണ് ഇതിലെ മുഖ്യകഥാപാത്രം. ഭാര്യയ്ക്കും (രോഹിണി) മക്കള്‍ക്കുമൊപ്പം ആലപ്പുഴയില്‍ സമാധാനമായി കഴിഞ്ഞിരുന്ന അയാള്‍ക്ക് തീരെ സന്തോഷകരമല്ലാത്ത ഒരു സ്ഥലം മാറ്റമായിരുന്നു അത്.
വയനാട്ടിലെത്തിയ രവീന്ദ്രന്‍പിള്ള അവിടുത്തെ പാവങ്ങളുടെ ദുരിതങ്ങള്‍ നേരിട്ടു കാണുന്നു; അവരെ ഇഞ്ചിഞ്ചായി കൊല്ലുന്ന സൈവരെയും (അതുല്‍ കുല്‍ക്കര്‍ണി ), പാവങ്ങളുടെ രക്ഷകനായ നക്സല്‍ നേതാവ് ജോസഫിനെയും (പ്രിഥ്വിരാജ്) അടുത്തറിയുന്നു. സൈവരുടെ ഇരകളുടെ കൂട്ടത്തില്‍ ബാല്യകാലസഖി സാറാമ്മയും (ധന്യ മേരി) ഉണ്ടെന്നത് പിള്ളയെ ഞെട്ടിപ്പിച്ചു. മെല്ലെ, ജോസഫിനോട് അനുഭാവമുണ്ടായിത്തുടങ്ങിയ രവീന്ദ്രന്‍പിള്ള അയാളുടെ ഘാതകനാകേണ്ടി വരുന്നതാണ് തലപ്പാവിന്റെ ടേണിങ് പോയിന്റ്.
PLUSES
ആദ്യത്തെ സിനിമയെന്ന നിലയില്‍ മധുപാലിന് അഭിമാനിക്കാന്‍ പലതുമുള്ള ചിത്രം. തട്ടിക്കൂട്ട്- സൂപ്പര്‍താര സിനിമകളില്‍ കാണാന്‍ കിട്ടാത്ത പ്രമേയവും അതിനെ വ്യത്യസ്തമായി അവതരിപ്പിക്കാനുള്ള സംവിധായകന്റെ ശ്രമവും തലപ്പാവിനെ ശ്രദ്ധേയമാക്കുന്നു. മികച്ച കാസ്റ്റിങ്ങിനും മധുപാലിന് മാര്‍ക്ക് കൊടുക്കേണ്ടിയിരിക്കുന്നു. രവീന്ദ്രന്‍പിള്ളയായി വന്ന ലാലിന്റെ പ്രകടനം ഗംഭീരം. രോഹിണി, അതുല്‍ കുല്‍ക്കര്‍ണി, ധന്യ മേരി വര്‍ഗീസ് എന്നിവരും കഥാപാത്രങ്ങളുടെ ഗൌരവം ചോര്‍ന്നു പോകാതെ മനോഹരമാക്കി. അഴകപ്പന്റെ ക്യാമറ പതിവുപോലെ സംവിധായകന് ശക്തമായ പിന്തുണ നല്‍കിയിട്ടുണ്ട്.
MINUSES
വൃത്തിയായി ഒരു സിനിമ എഴുതി ഉണ്ടാക്കാനറിയില്ലെന്ന് ഇതിന്റെ കഥ-തിരക്കഥാകൃത്ത് ഒരിക്കല്‍ക്കൂടി തെളിയിച്ചു. ഉദഹരണത്തിന്, കാലം തന്ത്രപൂര്‍വം ഇട കലര്‍ത്തി കാണികളെ പിടിച്ചിരുത്തുന്ന വിദ്യ, ആ പണി തീരെ വശമില്ലാത്ത എഴുത്തുകാരന്‍ തലങ്ങും വിലങ്ങും പ്രയോഗിച്ച് കുളമാക്കിയിട്ടുണ്ട്. സിനിമ സീരിയസാണെങ്കിലും ചിരി വരുന്ന ചില രംഗങ്ങളുണ്ട്; ചില സാമ്പിളുകള്‍: മരിച്ചുപോയ ജോസഫിനെ ഇന്റര്‍വെല്‍ അടക്കമുള്ള പല സീനുകളിലും കൊണ്ടുവന്ന് ‘പ്രസംഗിപ്പിച്ചത് ’, രവീന്ദ്രന്‍പിള്ളയുടെ മകളെ ഒരു കാര്യവുമില്ലാതെ വേശ്യയാക്കിയത്.
VERDICT
ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിച്ചില്ലെങ്കില്‍, മലയാളസിനിമയുടെ കഥ കഴിയാന്‍ ഏറെയൊന്നും കാത്തിരിക്കേണ്ടിവരില്ല.
RELATED PAGES
» Prithviraj Collection
» Jagathy Sreekumar Collection
» Other Films
» Movie Page Index

G K Murthy / TEAM INDULEKHA
RELATED PAGES
» Prithviraj Collection
» Jagathy Sreekumar Collection
» Other Films
» Movie Page Index

3 Comments:
“വൃത്തിയായി ഒരു സിനിമ എഴുതി ഉണ്ടാക്കാനറിയില്ലെന്ന് ഇതിന്റെ കഥ-തിരക്കഥാകൃത്ത് ഒരിക്കല്‍ക്കൂടി തെളിയിച്ചു. ഉദഹരണത്തിന്, കാലം തന്ത്രപൂര്‍വം ഇട കലര്‍ത്തി കാണികളെ പിടിച്ചിരുത്തുന്ന വിദ്യ, ആ പണി തീരെ വശമില്ലാത്ത എഴുത്തുകാരന്‍ തലങ്ങും വിലങ്ങും പ്രയോഗിച്ച് കുളമാക്കിയിട്ടുണ്ട്.” - കടുത്ത വിയോജിപ്പ്!
“മരിച്ചുപോയ ജോസഫിനെ ഇന്റര്‍വെല്‍ അടക്കമുള്ള പല സീനുകളിലും കൊണ്ടുവന്ന് ‘പ്രസംഗിപ്പിച്ചത് ’, രവീന്ദ്രന്‍പിള്ളയുടെ മകളെ ഒരു കാര്യവുമില്ലാതെ വേശ്യയാക്കിയത്.” - രാഷ്ട്രീയമായ ഓരോ കാര്യം കാണുമ്പോഴും/കേള്‍ക്കുമ്പോഴും; ജോസഫുണ്ടായിരുന്നെങ്കില്‍ എങ്ങിനെയാവും പ്രതികരിച്ചിരിക്കുക എന്ന രീതിയിലാണ് രവീന്ദ്രന്‍ പിള്ളയുടെ ചിന്ത പോവുന്നത്. ഈ രീതിയില്‍ അതത്ര മോശമായ കാര്യമായി തോന്നുന്നില്ല. മകളെ വേശ്യയാക്കാതിരിക്കാമായിരുന്നു, പക്ഷെ അങ്ങിനെയായിക്കൂട എന്നുമില്ലല്ലോ! അദ്ദേഹത്തിന്റെ കുടുംബം അപ്പാടെ താറുമാറായി എന്നുമാത്രം കരുതിയാല്‍ മതിയാവും.
--
Madhupal made all of us so proud!!!Such a quality movie.Hope Malayalis will accept something other than typical Annan thampis (Madambis).I will definitely give a 7 .
The Dawn of the new SuperStar - PritviRaj
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME