Review: Thavalam

READERS' RATING: ?/10
(please leave your comments and rating below.)
WHAT'S IT
ചെരുപ്പുകുത്തി, ചുമട്ടുകാരന്‍, തട്ടുകടത്തൊഴിലാളി എന്നിവരില്‍ ആരാണെന്ന് കൃത്യമായി സംവിധായകനു പോലും അറിയാത്ത ശിവനും (സുരേഷ് ഗോപി) മകള്‍ മീനാക്ഷിയുമാണ് (ബേബി ദിയ) താവളത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഗൌരിയെന്ന (ശ്രിജിത്ത് രവി) ഗുണ്ടയുടെ പിടിയില്‍ നിന്ന് ശിവന്‍ രക്ഷിച്ച കനകം (സിന്ധു മേനോന്‍) പിന്നീട് ശിവന്റെ ഭാര്യയാവുകയും മീനാക്ഷിയുടെ ജനനത്തോടെ മരിക്കുകയുമായിരുന്നു. ചായക്കടക്കാരന്‍ പണിക്കരുചേട്ടനും (നെടുമുടി വേണു) കുടുംബവുമാണ് ശിവനും കുഞ്ഞിനും ആകെയുള്ള തുണ. പക പോക്കാനുള്ള ഗൌരിയുടെ വരവും ശിവനു പിടിപെട്ട അപൂര്‍വരോഗവും കൂടിയായതോടെ മീനാക്ഷിയുടെ നില പരുങ്ങലിലാവുന്നു. കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന ദാസപ്പനും (ജഗതി) ഭാര്യയും (മങ്ക മഹേഷ്) മീനാക്ഷിയെ കൊണ്ടുപോകുന്നു..
PLUSES
ആകാശദൂതിലും മറ്റും നമ്മള്‍ കണ്ടിട്ടുള്ള ഇമോഷനല്‍ പാക്കേജിന്റെ ആവര്‍ത്തനമാണെങ്കിലും അവസാനരംഗങ്ങള്‍ ഹൃദയസ്പര്‍ശിയായി. മീനാക്ഷിയായി വന്ന ബേബി ദിയ കൊടും വിരസതയ്ക്കിടയില്‍ ചെറിയ ആശ്വാസമാകുന്നുണ്ട്.
MINUSES
തൊട്ടു മുന്‍പ് പ്ലസ് എന്നു പറഞ്ഞതൊഴികെ ഈ ചിത്രത്തിലുള്ളതെല്ലാം മൈനസുകളാണ്. മിസ് കാസ്റ്റിങ് (ഒന്നാന്തരം ഉദാഹരണം സുരേഷ് ഗോപി!) മുതല്‍ ബോറന്‍ പാട്ടുകള്‍ വരെ എല്ലാം മൈനസ്.
VERDICT
ഒരു 45 വര്‍ഷം മുന്‍പ് ഇറങ്ങിയിരുന്നെങ്കില്‍ സൂപ്പര്‍ ഹിറ്റ്!
CREDITS
Story, Direction: Baiju 2D
Screenplay: Socratese Valath
Cast: Suresh Gopi, Sindhu Menon, Rathya, Baby Diya, Jagathy Sreekumar, Nedumudi venu, Salim Kumar, Suraj Vejaramoodu, Ambika Mohan, Manka Mahesh, Kanakalatha, T G Ravi, Sreejith Ravi, Salim Kumar, Manuraj, Bijukkuttan
Camera: Aanandakkuttan
Lyrics: Vayalar Sarathchandra Varma
Music: Natesh Shankar
Producer: Jagadish
G K Murthy / TEAM INDULEKHA
RELATED PAGES
» Suresh Gopi Collection
» Sindhu Menon Gallery
» Nedumudi Venu Gallery
» Jagathy Sreekumar Collection
» Other Films
» Movie Page Index




1 Comments:
ശ്ശൊ! WHATS IT എന്നും പറഞ്ഞ് കഥ മുഴുവന്‍ എഴുതി ഇതിന്റെ സസ്പെന്‍സ് കളഞ്ഞൂല്ലോ!!! ഒരു spoiler warning എങ്കിലും നല്‍കാമായിരുന്നു! :-P
Good Verdict. :-)
--
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME