SPiCE most viewed videos in indulekha
 

Favourite Films: Bhagath Chandrasekhar

Bhagath Chandrasekhar,Indiavision‍
ഇന്ത്യാവിഷന്‍ വാര്‍ത്താ അവതാരകരിലെ ഗ്ലാമര്‍ താരം ഭഗത് ചന്ദ്രശേഖറുടെ പ്രിയ സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം.

1. സദയം:
സിബി മലയില്‍
അസാധ്യമായ ഒരു പടം എന്നാണെനിക്ക് പറയാന്‍ തോന്നുന്നത്. ലോകത്തെ കഴിഞ്ഞ 50 വര്‍ഷത്തെ പടങ്ങളില്‍ വച്ച് മലയാളത്തിലെ ഏറ്റവും നല്ല ഫിലിം എന്ന് സദയത്തെ വിശേഷിപ്പിക്കാം. ഞാന്‍ ഇതിന്റെ സ്‌ക്രിപ്റ്റ് വായിച്ചിട്ടുണ്ട്. പ്രസന്റ്, പാസ്റ്റ് എല്ലാം ഭംഗിയായി കോര്‍ത്തിണക്കിയിരിക്കുന്നു.

2.ചെങ്കോല്‍: സിബി മലയില്‍
മോഹന്‍ലാലിനു മാത്രം ചെയ്യാവുന്ന ഒരു ക്യാരക്‍ടറാണ് ചെങ്കോലിലേത്. വളരെ നാച്ച്വറലായി അവതരിപ്പിച്ചിരിക്കുന്നു. ഓരോ ഭാഗവും ഒന്നിനൊന്ന് ഭംഗിയാര്‍ന്ന രീതിയിലാണ്.

3. വാസ്‌തുഹാര: ജി അരവിന്ദന്‍
ഈ സിനിമ ഇറങ്ങുന്ന കാലത്ത് ഞാന്‍ പുറത്തു നിന്നുള്ള ഫിലിം ഫെസ്‌റ്റിവലുകളൊന്നും കണ്ടു തുടങ്ങിയിട്ടില്ല. ഋതിക് ഘട്ടക്, ബംഗാള്‍, എന്നൊക്കെ കേട്ടിട്ടേയുള്ളൂ. ഇറാഖ് പോലൊരു സ്‌ഥലം എന്നേ ബംഗാളിനെ ഓര്‍ക്കുമ്പോള്‍ ഉണ്ടായിരുന്നുള്ളൂ. ഈ സിനിമ കണ്ടപ്പോള്‍ അതിലെ ഓരോ സീനും എന്താണ് ബംഗാള്‍ എന്നത് വിശദമാക്കുകയായിരുന്നു.

4. ഇരകള്‍: കെ ജി ജോര്‍ജ്
ഒരു നല്ല ചലച്ചിത്രനിര്‍മിതിയുടെ മികച്ച ഉദാഹരണം.

5. തകര: ഭരതന്‍
മലയാളത്തിലെ ക്ലാസിക് എന്നു പറയാം. ഇതിലെ വിഷ്വലൈസേഷനെല്ലാം വളരെ രസകരം. അതു വരെ ഉണ്ടായിരുന്നവയില്‍ നിന്നു തികച്ചും വ്യത്യസ്‌തം.

6. വടക്കുനോക്കിയന്ത്രം: ശ്രീനിവാസന്‍
ശ്രീനിവാസനെന്ന നടനിലെ പ്രതിഭ തെളിയിച്ച സിനിമയാണ് വടക്കുനോക്കിയന്ത്രം. ഓരോരുത്തരിലുമുള്ള ചില കോം‌പ്ലക്‍സുകളുടെ ഭംഗിയാര്‍ന്ന അവതരണമാണ് ഈ സിനിമ.

7. കൊടിയേറ്റം: അടൂര്‍ ഗോപാലകൃഷ്‌ണന്‍
ഈ ഫിലിമിലെ ഗോപിയുടെ കഥാപാത്രം നമ്മളിലെല്ലാം ജീവിക്കുന്ന ഒരാളാണ്. അതു തന്നെയാണ് ആ ഫിലിമിനോട് തോന്നുന്ന അടുപ്പവും.

8. നിര്‍മാല്യം: എം ടി വാസുദേവന്‍ നായര്‍
ഇതിന്റെ സ്‌ക്രിപ്റ്റ് വളരെ ശക്‍തമാണ്. അന്നു വരെ ഉണ്ടായിരുന്ന സിനിമാ സങ്കല്പങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്‌തമായ രീതിയിലാണ് ഇത് ചെയ്‌തിരിക്കുന്നത്.

9. തൂവാനതുമ്പികള്‍: പദ്മരാജന്‍
സിനിമയില്‍ നായകന്റെയും നായികയുടെയും ചിത്രങ്ങളെ വലിച്ചു കീറിയ ഒന്നാണ് ഈ ഫിലിം.

10. വടക്കന്‍ വീരഗാഥ: ഹരിഹരന്‍
ചരിത്രത്തില്‍ നിന്നും ഒരു കഥാപാത്രത്തെ എടുത്ത് സാമാന്യരീതിയെ തച്ചുടയ്‌ക്കുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.
Savitha Sijo

RELATED PAGES
» Survey: Most Loved Malayalam Films
» Movie Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger