SPiCE most viewed videos in indulekha
 

Preview: Lollipop

PREVIEW | GALLERY 1 | GALLERY 2
malayalam movie lolly pop, directed by shafi, starring prithviraj, kunchakko boban, bhavana, roma
ചോക്‍ളേറ്റ്, മായാവി എന്നീ ചിത്രങ്ങളുടെ തകര്‍പ്പന്‍ വിജയത്തിനു ശേഷം ഷാഫി ഒരുക്കുന്ന ചിത്രമാണ് ലോലിപോപ്. പൃഥ്വിരാജ്, ജയസൂര്യ, റോമ, ഭാവന എന്നിവര്‍ക്കൊപ്പം ഒരിടവേളയ്‌ക്കു ശേഷം കുഞ്ചാക്കോ ബോബനും അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ലോലിപോപ്പിനുണ്ട്.

യുവാക്കള്‍ ഒന്നിക്കുന്ന ഈ ചിത്രം സൌഹൃദത്തിനേക്കാളേറെ സഹോദരസ്‌നേഹത്തിലാണ് ഊന്നുന്നത്. മാതാപിതാക്കള്‍ നഷ്‌ടപ്പെട്ടതോടെ ഒറ്റപ്പെട്ടു പോയ സഹോദരങ്ങളാണ് ഫ്രാങ്കോയും(പൃഥ്വിരാജ് ) ജന്നിഫറും (റോമ). ഫോര്‍ട്ട് കൊച്ചിയിലെ യുവത്വത്തിന്റെ പ്രതീകമാണ് ഫ്രാങ്കോ. അവന്റെ അതേ സ്വഭാ‍വം തന്നെ പെങ്ങള്‍ക്കും. ഇരുവരും അടുത്ത കൂട്ടുകാര്‍ കൂടിയാണ്. പരസ്‌പരം ഏറെ ഇഷ്‌ടപ്പെടുന്ന അവര്‍ ജീവിതത്തില്‍ പിരിയാതിരിക്കാന്‍ ഒരു തീരുമാനമെടുത്തു. പെങ്ങള്‍ക്കിഷ്‌ടമുള്ള പെണ്ണിനെയേ ആങ്ങള വിവാഹം കഴിക്കാന്‍ പാടുള്ളൂ; അതു പോലെ തിരിച്ചും.

എന്നാല്‍ ഫ്രാങ്കോ ഇഷ്‌ടപ്പെട്ടത് ജെന്നിക്ക് ഒട്ടും പ്രിയമില്ലാത്ത റോസിനെ (ഭാവന ). അനിയത്തിക്ക് റോസിനെ ഇഷ്‌ടമാകാന്‍ അവന്‍ പല കളിയും കളിക്കുന്നു. ഇതിനിടെ ജെന്നിഫറിനുമുണ്ടാകുന്നു രണ്ടു കൂട്ടുകാര്‍. ഫ്രാങ്കോയുടെ വര്‍ക്ക്ഷോപ്പിനടുത്തെ ഹോസ്‌പിറ്റലില്‍ ജൂനിയര്‍ ഡോക്‍ടറായി എത്തുന്ന എബിയും (കുഞ്ചാക്കോ ബോബന്‍) വര്‍ക്ക്ഷോപ്പില്‍ ജീവനക്കാരനായി എത്തുന്ന ഫ്രാന്‍സിസ് എന്ന പാഞ്ചിയും (ജയസൂര്യ). ഇവരില്‍ ഒരാള്‍ ജന്നിഫറിന്റെ മനസും കവരുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ് ലോലിപോപ്പിന്റെ മധുരം കൂട്ടുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ബെന്നി പി നായരമ്പലമാണ്. ആന്റോ ജോസഫും ഷാഫിയും ബെന്നിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശരത് വയലാറിന്റെ വരികള്‍ക്ക് അലക്‍സ് പോള്‍ സംഗീതമേകുന്നു. ഛായാഗ്രഹണം അഴകപ്പന്‍. സുരാജ് വെഞാറമൂട്, രാജന്‍ പി ദേവ്, സലിം കുമാര്‍, ബിജുക്കുട്ടന്‍, നാരായണന്‍ കുട്ടി, ലക്ഷ്മിപ്രിയ, മങ്കാമഹേഷ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

CREDITS
Director: Shafi
Story, Script, Dialogue: Benny P Nayarambalam
Cast: Prithviraj, Kunchacko Boban, Jayasurya, Roma, Bhavana, Rajan P Dev, Salim Kumar, Suraj Venjaramoodu, Lakshmipriya, Manka Mahesh etc.
Music: Alex Paul
Lyrics: Sarath Vayalar
Camera: Azhagappan
Producer: Anto Joseph, Shafi, Benny
Banner: A B S Combines
Zeba / TEAM INDULEKHA

RELATED PAGES
» Prithviraj Collection
» Jayasurya Collection
» Bhavana Gallery
» Roma Collection
» Other Films
» Movie Page Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger