SPiCE most viewed videos in indulekha
 

Review: Gulmohar

PREVIEW | REVIEW | GALLERY | VIDEO
movie, gulmohar starring ranjith and directed by Jayara
READERS' RATING: 4/10
(please leave your rating and comments below)

WHAT'S IT
ആദര്‍ശം വിടാത്ത എന്നാല്‍ അലിവും കരുതലുമുള്ള ഒരു അധ്യാപകനും നല്ലൊരു പിതാവുമായിട്ടാണ് നമ്മള്‍ ആദ്യം ഇന്ദുചൂഡനെ (രഞ്ജിത്) കാണുന്നത്. ഭാര്യയും (മീര വാസുദേവ്) മക്കളുമൊത്ത് ശാന്തമായി ജീവിതം നയിക്കുന്ന ഒരു മനുഷ്യന്‍. നെഞ്ചു വിരിച്ച് കനലിലൂടെ നടന്ന ഒരു ഭൂതകാലം അയാള്‍ക്കുണ്ടെന്ന് ക്രമേണ നമ്മള്‍ മനസ്സിലാക്കുന്നു. നക്സലുകള്‍ ചോര വീഴ്ത്തി പൊരുതിയ ഒരു കാലത്തിന്റെ നേര്‍ചിത്രമാണ് പിന്നെ സ്ക്രീനില്‍ തെളിയുന്നത്. അവരുടെ നേതാക്കളിലൊരാളായിരുന്നു ഇന്ദുചൂഡന്‍. എല്ലാം മതിയാക്കി സ്വസ്ഥനായി കഴിയുന്ന ഇന്ദുചൂഡന്റെ സ്വാസ്ഥ്യം കെടുത്തുന്ന സംഭവങ്ങള്‍ വീണ്ടും അരങ്ങേറുമ്പോള്‍, അയാള്‍ ഒരിക്കല്‍ കൂടി പഴയ ഇന്ദുചൂഡന്റെ കുപ്പായമണിയുന്നു.

VIDEOS
» Gulmohar: Oru Naal Subharathri
» Gulmohar: Kananathile Jwalakal
» Gulmohar (trailer)

PLUSES
ഇന്ദുചൂഡനായി വന്ന രഞ്ജിത്തിന്റെ പ്രകടനം പ്രേക്ഷകര്‍ മറക്കില്ല. (സുരേഷ് ഗോപിയുടെ പകരക്കാരനായാണ് അദ്ദേഹം ഈ വേഷത്തിലെത്തിയത്.) ഏതാനും സീനുകളില്‍ വന്ന മീര വാസുദേവ്, സംഗീതസംവിധായകന്‍ രാജാമണി (ചാക്കോ മുതലാളി), ഐ എം വിജയന്‍ (കിരിയാത്തന്‍) എന്നിവരേയും പ്രത്യേകം പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. ഒ എന്‍ വി - ജോണ്‍സണ്‍ ടീമിന്റെ നല്ല പാട്ടുകള്‍. പശ്ചാത്തലസംഗീതം ഇല്ല്ലെങ്കിലും ശബ്ദത്തിന്റെ സമര്‍ഥമായ ഉപയോഗത്തിലൂടെ മികച്ച അന്തരീക്ഷം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ചാക്കോ മുതലാളി വരുമ്പോഴുള്ള മുരളല്‍ അതിനു നല്ല ഉദാഹരണമാണ്.

MINUSES
നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കാതെ കടന്നുപോകുന്നു എന്നതാണ് ഗുല്‍മോഹറിന്റെ പ്രധാ‍ന ദോഷം. വികാരഭരിതമാകേണ്ട രംഗങ്ങള്‍ പോലും അങ്ങനെയാക്കാന്‍ എഴുത്തുകാരിക്കും സംവിധായകനും കഴിഞ്ഞിട്ടില്ല. കേരളത്തിലെ നക്‍സലിസത്തേക്കുറിച്ച് നമ്മള്‍ കേട്ടോ വായിച്ചോ അറിഞ്ഞ കാര്യങ്ങള്‍ക്കപ്പുറം ഒന്നും ഈ ചിത്രത്തിലില്ല; പുതിയ മാനങ്ങളോ നിലപാടുകളോ ഒന്നും! ചില മണ്ടത്തരങ്ങളും ഇടയ്ക്ക് കാണാം: ഉദാഹരണത്തിന്, രഹസ്യമായി കൈമാറണമെന്ന് നിര്‍ദേശമുള്ള കത്തുകള്‍ നായിക നായകനു കൈമാറുന്നത് അങ്ങേയറ്റം പരസ്യമായാണ്! കത്തു വാങ്ങിയ നായകന്‍ അതു കഴിഞ്ഞ് ചുറ്റും നോക്കുക കൂടി ചെയ്യുമ്പോള്‍ ആരും ചിരിച്ചു പോകും.

VERDICT
വളരെ ഉപരിപ്ലവമായ ഒരു സാധാരണ ചിത്രം.
Viju / REVIEW TEAM

RELATED PAGES
» Jayaraj Collection
» O N V Kurup Collection
» Johnson @ movieraga.com
» Actors Gallery
» Actress Gallery
» Other Films
» Movie Index

2 Comments:

Blogger Haree | ഹരീ said...

ഒരു സാധാരണ ചിത്രമാണെന്നതു തന്നെയാണ് ഈ ചിത്രത്തെ അസാധാരണമാക്കുന്നത്! അവസാന രംഗമൊഴികെയുള്ളവ ഹൃദയത്തെ സ്പര്‍ശിക്കാതെ പോവുന്നതാണെന്ന് തോന്നുന്നില്ല. നായിക നായകനു കൈമാറുന്നത് പരസ്യമായതിനാലല്ലേ അതിലെ രഹസ്യം സംരക്ഷിക്കപ്പെടുന്നത്? അവരുടെ പ്രണയലേഖനങ്ങളാണെന്ന് മറ്റുള്ളവര്‍ കരുതുമ്പോള്‍ സത്യത്തില്‍ അവര്‍ ലക്ഷ്യം നേടുകയല്ലേ? രണ്ടു രീതിയിലും ഇതിനെ കാണാവുന്നതാണ്. നക്സലിസത്തെക്കുറിച്ച് കേട്ടോ/വായിച്ചോ ഉള്ള അറിവല്ലേ നമുക്കുള്ളൂ; കണ്ടുള്ള അറിവുകളിലേക്ക് ഇതും ചേരട്ടെ... :-)
--

10:59 PM  
Anonymous jayan said...

Oru 4 marku kodukkam...Cinema kanan motham 4 per undayirinnu.

10:29 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger