SPiCE most viewed videos in indulekha
 

Review: Maya Bazar

PREVIEW | REVIEW | GALLERY
movie, Mayabazar starring Mammootty and directed by Thomas Sebastian
READERS' RATING: 2/10
(please leave your comments and rating below)

WHAT'S IT
മായാബസാറില്‍ വണ്ടികള്‍ പൊളിച്ചു വില്‍ക്കുന്ന ആളാണ് രമേശന്‍ (മമ്മൂട്ടി). രമേശന്റെ അച്ഛന്‍ (രാജന്‍ പി ദേവ്), അയാളുടെ സംഘാംഗങ്ങള്‍ (സുരാജ് വെഞ്ഞാറമ്മൂട്, മാള അരവിന്ദന്‍, ബിജുക്കുട്ടന്‍), ശത്രുപട്ടികയിലുള്ള ഭദ്രന്‍ (കലാഭവന്‍ മണി), ചായക്കടക്കാരന്‍ ജോസേട്ടന്‍ (ടി ജി രവി), രമേശന്‍ കെട്ടാന്‍ മുട്ടി നടക്കുന്ന മായ (ഷീല).. ഇവരൊക്കെയാണ് ബസാറിലെ മറ്റു പ്രമുഖ കഥാപാത്രങ്ങള്‍. ഇവരെല്ലാം കുറെ നേരം അങ്ങോട്ടുമിങ്ങോട്ടും അടിപിടി കൂടുകയും തെറി വിളിക്കുകയും ഡാന്‍സ് കളിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ ഇന്റര്‍വെല്‍ ആകും! അതു കഴിയുമ്പൊള്‍ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത വേറൊരു കഥ നടക്കും. അതു കൂടി കഴിയുമ്പോള്‍ നമുക്ക് തിയറ്ററില്‍ നിന്ന് മടങ്ങാം. ഇന്റര്‍വെല്ലിനപ്പുറവും ഇപ്പുറവുമുള്ള രണ്ടു സിനിമയിലും നമ്മള്‍ കണ്ടു കണ്ടു മടുത്ത സീനുകളും കഥാസന്ദര്‍ഭങ്ങളും വാരി വിതറിയിട്ടുണ്ട്; ആരോടോ വാശി തീര്‍ക്കാനെന്ന പോലെ!

PLUSES
ഇന്റര്‍വെല്ലില്‍ ഈ സിനിമ കാണികളെ കൈയിലെടുക്കുന്നുണ്ട്. (അതുകഴിഞ്ഞ് താഴേക്കിടുകയും ചെയ്യും!) മിഴിയില്‍ മിഴിയില്‍ എന്ന ഗാനം കേട്ടിരിക്കാന്‍ സുഖമുണ്ട്.

MINUSES
വാലും തലയുമില്ലാത്ത സംഭവങ്ങളുടെ ഘോഷയാത്രയാണ് ഈ ചിത്രത്തില്‍. എന്തിനാണെന്ന് ആര്‍ക്കും പിടി കിട്ടാത്ത കുറേ കഥാപാത്രങ്ങളുണ്ട്. ഉദാഹരണത്തിന്, ബിജുക്കുട്ടന്റെയും മാള അരവിന്ദന്റെയും കഥാപാത്രങ്ങളും അവര്‍ തമ്മിലുള്ള ‘പെണ്ണൂകേസും’. അത് തീര്‍ക്കാന്‍ രമേശന്‍ പോകുന്ന പോക്കും അതിന്റെ തീര്‍പ്പുമൊക്കെ കണ്ടാ‍ല്‍ ചിരിച്ചു ചിരിച്ചു ചത്തു പോകും! കേസില്‍ ജയിച്ചു വരുന്ന ഭദ്രന്റെ മനസ്താപവും മനം‌മാറ്റവും മറ്റും കാണുമ്പോഴുള്ള അവസ്ഥയും ഇതു തന്നെ. ഇങ്ങനെ നോക്കിപ്പോയാല്‍ സിനിമ മൊത്തം ഈ മൈനസ് പട്ടികയില്‍ പെടുത്താം!!

VERDICT
ഇനി എന്തു പറയാന്‍!
GK Murthy / REVIEW TEAM

RELATED PAGES
» Mammootty Collection
» Other Films
» Movie Page Index

4 Comments:

Blogger Haree | ഹരീ said...

VERDICT
എല്ലാം മായ തന്നെ! :-)
--

8:58 PM  
Blogger akru said...

bad film

11:45 PM  
Blogger LION said...

Poor Review

11:21 PM  
Blogger Justin said...

Film is quite dissappointing..

I'll give 2/10 marks..

8:17 PM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger