SPiCE most viewed videos in indulekha
 

Favourite Films: Beena Antony

beena antonyസീരിയലുകളിലൂടെ മലയാളികള്‍ക്കു സുപരിചിതയായ ബീനാ ആന്റണിയുടെ പ്രിയ സിനിമകള്‍ ഏതെന്നു നോക്കാം.

1. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍‌താടികള്‍: കമല്‍
റിയാലിറ്റി ഉള്‍ക്കൊള്ളുന്ന ചിത്രമാണ്. എത്ര തവണ കണ്ടാലും ഒരേ അനുഭവം നല്‍കുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ്.

2. കിരീടം: സിബി മലയില്‍
മനസിനെ വല്ലാതെ വേദനിപ്പിക്കുന്ന ചിത്രം. ഒരു പക്ഷേ സബ്‌ജക്‍റ്റാവാം അല്ലെങ്കില്‍ ആര്‍ട്ടിസ്‌റ്റിന്റെ പെര്‍ഫോമന്‍സാകാം ഈ വേദനിപ്പിക്കലിനു കാരണം.

3. ആകാശദൂത്: സിബി മലയില്‍
ജീവിത യാഥാര്‍ഥ്യത്തോട് അടുത്തു നില്‍ക്കുന്നു. പാട്ടുകള്‍ പോലും നമ്മെ കരയിക്കും. അത്രമാത്രം ഹൃദയസ്‌പര്‍ശിയായ സിനിമ

4. തനിയാവര്‍ത്തനം: സിബി മലയില്‍
ഏതൊരാളെയും പിടിച്ചു നിര്‍ത്തുന്ന സിനിമ.

5. ഗോഡ്‌ഫാദര്‍: സിദിഖ് ലാല്‍
എത്ര കണ്ടാലും ബോറടിക്കില്ല. ഇതിലെ കോമഡി തന്നെയാണ് വിജയവും. ഇത്തരം സിനിമകള്‍ എനിക്കിഷ്‌ടമാണ്.

6. തൂവാനതുമ്പികള്‍: പി പദ്‌മരാജന്‍
സാങ്കല്പികമായി നമ്മുടെ മനസില്‍ കിടക്കുന്ന ചില ഭാവങ്ങളാണ് ഈ സിനിമയോട് അടുപ്പിക്കുന്നത്.

7. മൂന്നാം‌പക്കം: പി പദ്‌മരാജന്‍
എപ്പോഴും കാണാന്‍ ആഗ്രഹിക്കുന്ന പടമാണിത്. ടിവി യില്‍ പല തവണ കണ്ടതാണെങ്കിലും സി ഡി കിട്ടിയാല്‍ വീണ്ടും കാ‍ണും.

8. കിലുക്കം: പ്രിയദര്‍ശന്‍
കോമഡി സിനിമകളില്‍ ഒന്നാം സ്‌ഥാനം ഇന്നും കിലുക്കത്തിനു തന്നെയാണ്.

9. ചിത്രം: പ്രിയദര്‍ശന്‍
കോമഡിയും സീരിയസ്‌‌നെസുമെല്ലാം കൂടിക്കലര്‍ന്ന നല്ലൊരു ചിത്രം.

10. പഞ്ചവടിപ്പാലം: കെ ജി ജോര്‍ജ്
സമൂഹത്തില്‍ നാം കാണുന്ന പലതിന്റെയും നേര്‍ക്കാഴ്‌ചയാണ് ഈ സിനിമ. ഇത്തരം ചിത്രങ്ങള്‍ സമൂഹത്തിന്റെ നന്മയ്‌ക്ക് എന്നും ആവശ്യമാണ്.
Savitha Sijo

RELATED PAGES
» Survey: Most Loved Malayalam Films
» Movie Index
» My Fashion: Beena Antony

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger