Favourite Films: Vineeth Sreenivasan
സംഗീതത്തില്‍ പ്രതിഭ തെളിയിച്ച വീനിത് ശ്രീനീവാസന്‍ അഭിനയത്തിലും ശ്രദ്ധ പതിപ്പിച്ചു തുടങ്ങി. ആദ്യ ചിത്രമായ സൈക്കിളിന്റെ വിജയത്തിനു ശേഷം ‘മകന്റെ അച്‌ഛന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് വിനീത്. എന്നാല്‍ പാട്ടും അഭിനയവുമൊന്നുമല്ല, സംവിധാനം തന്നെയാണ് തന്റെ പരമമായ ലക്ഷ്യമെന്ന് വിനീത് പറയുന്നു, അച്‌ഛന്റെ മകന്‍ തന്നെ! വിനീതിന്റെ പ്രിയ സിനിമകള്‍ ഏതൊക്കെയെന്നു നോക്കാം.1. വടക്കുനോക്കിയന്ത്രം: ശ്രീനീവാസന്‍
ഈ സിനിമയുടെ സ്‌ക്രിപ്‌റ്റാണ് ഇഷ്‌ടപ്പെട്ടത്. ചെറിയൊരു ചുറ്റുപാടിനെ കേന്ദ്രീകരിച്ച് ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു പോകുന്നു. നായകന്റെ ആത്‌മവിശ്വാസമില്ലായ്‌മയുടെ ആവിഷ്‌കരണം വളരെ രസകരമായി തോന്നി.
2. കിരീടം: സിബി മലയില്‍
ലാലിന്റെ പെര്‍ഫോമന്‍സ് തന്നെയാണ് ഏറ്റവും ഇഷ്‌ടപ്പെട്ടത്. അതു പോലെ തിലകന്‍-ലാല്‍ കോമ്പിനേഷന്‍. അതിലെ അവസാനഫൈറ്റൊക്കെ എത്ര കണ്ടാലും മറക്കാനാകില്ല. എല്ലാ അഭിനേതാക്കളും അവരുടെ റോള്‍ ഭംഗിയാക്കിയിട്ടുണ്ട്.
3. മണിച്ചിത്രത്താഴ്: ഫാസില്‍
സ്‌ക്രിപ്‌റ്റ് പോലെ തന്നെ ശോഭനയുടെയും ലാലിന്റെയും പെര്‍ഫോമന്‍സ് ഗംഭീരം. ഇംഗ്ലീഷിലും മറ്റും ഇത്തരം ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും മലയാളത്തില്‍ അത് ആദ്യമാണ്. ഇപ്പോഴും ഈ സിനിമ വളരെ പോപ്പുലറായി തുടരുന്നു.
4. ഇരകള്‍: കെ ജി ജോര്‍ജ്
പലരുടെയും വ്യത്യസ്‌ത സ്വഭാവങ്ങളാണ് കഥ വഹിക്കുന്നത്. കോളജ് ജീവിതം , പൊളിറ്റിക്‍സ് എന്നിങ്ങനെ വ്യത്യസ്‌തമായ കാര്യങ്ങളെ കോര്‍ത്തിണക്കിയ ചിത്രം.
5. താളവട്ടം: പ്രിയദര്‍ശന്‍
ഈ പടത്തില്‍ ലാലേട്ടന്റെ അഭിനയം തന്നെയാണ് ഏറ്റവും വലിയ ആകര്‍ഷണം. ഓരോ സീനും എത്ര രസമായിട്ടാണ് ചെയ്‌തിരിക്കുന്നത്. രണ്ട് തരത്തിലുള്ള അഭിനയം കാഴ്‌ച വയ്‌ക്കുന്നുണ്ട്. അതിന് വലിയൊരു റിയാലിറ്റിയുമുണ്ട്.
6. ചിത്രം: പ്രിയദര്‍ശന്‍
കോമഡിക്കൊപ്പം ഒത്തിരി ഗൌരവുമുള്ള കാര്യങ്ങളും പറഞ്ഞു പോകുന്നു. ക്ലൈമാക്‍സ് തന്നെയാണ് ഏറ്റവും നല്ല ഭാഗം. അതുവരെ നമ്മെ പൂര്‍ണമായും ഒരു ചിരിപ്പിക്കലില്‍ കൊണ്ടു പോകുന്നു.
7. നാടോടിക്കാറ്റ് : സത്യന്‍ അന്തിക്കാട്
സ്‌ക്രിപ്‌റ്റ് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയം. ഒത്തിരി ചിരിപ്പിക്കുന്നു, ഒപ്പം ഒരു പാടു കാര്യങ്ങള്‍ പറയുന്നു. ഓരോ ക്യാരക്‍ടേഴ്‌സും പൂര്‍ണമായി കഥാപാത്രത്തോടു നീതിപുലര്‍ത്തുന്നു.
8. ചിന്താവിഷ്‌ടയായ ശ്യാമള: ശ്രീനിവാസന്‍
ഇതിന്റെ സബ്‌ജക്ട് തന്നെ പുതുമയുള്ളതാണ്. ഒരു ചെറിയ ആശയത്തെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഡയലോഗ്‌സ് ആണ് ഇതിന്റെ ജീവന്‍. ഒരു പാട് കാര്യങ്ങള്‍ കമ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്. അച്‌ഛന്‍ എഴുതിയ സ്‌ക്രിപ്‌റ്റുകളില്‍ ഏറ്റവും നല്ല ഡയലോഗുകള്‍ ഇതിലാണ്.
9. ന്യൂഡല്‍ഹി: ജോഷി
ഒരാളെ പരിപൂര്‍ണമായി തകര്‍ത്ത് ജയിലിലാക്കുക. അയാള്‍ തിരിച്ചു വന്ന് പതുക്കെ പതുക്കെ ശക്‍തനായി തന്റെ പ്രതികാരം വീട്ടുക. പ്രതികാരത്തിനായുള്ള കാത്തിരിപ്പൊക്കെ രസമായിട്ടുണ്ട്. മമ്മൂട്ടിയുടെ മറക്കാനാവാത്ത അഭിനയമാണ് എടുത്തു പറയേണ്ടത്.
10. ഒരു വടക്കന്‍ വീരഗാഥ: ഹരിഹരന്‍
ചന്തുവിനെ നായകനാക്കി ഇത്തരത്തില്‍ ഒരു ചിത്രം ചെയ്യാന്‍ എംടി സാറിനു മാത്രമേ കഴിയൂ. ഹരിഹരന്‍ ചെയ്‌തതില്‍ ഏറ്റവും നല്ല ഫിലിം.
Savitha Sijo
RELATED PAGES
» Survey: Most Loved Malayalam Films
» Movie Index
» Vineeth Sreenivasan Collection
» Vineeth Sreenivasan @ movieraga.com




2 Comments:
vadakkunokkiyanthram ---------Sreenivasan not sathyan
a very bad mistake! sorry and thanks; and it's corrected.
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME