Interview: Indrajith

Visit Gallery INDRAJITH
മലയാള സിനിമയുടെ ഭാവിയായ യുവതാരനിരയില്‍ ശ്രദ്ധേയനാണ് ഇന്ദ്രജിത്ത്. സുകുമാരന്റെ മകന്‍ എന്ന നിലയില്‍ പ്രേഷകര്‍ പുലര്‍ത്തിയ പ്രതീക്ഷകള്‍ തകര്‍ക്കാതെ മുന്നേറുന്ന ഇന്ദ്രജിത്തിന്റെ സിനിമാവിശേഷങ്ങള്‍ കേള്‍ക്കാം.
ലാല്‍ജോസിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘മീശമാധവനി’ല്‍ ഈപ്പന്‍ പാപ്പച്ചിയെ അവതരിപ്പിച്ചതാണ് സിനിമാലോകത്തെത്തിയതിനു ശേഷമുള്ള എന്റെ ഏറ്റവും വലിയ സന്തോഷം. എനിക്ക് കിട്ടിയ കഥാപാത്രങ്ങള്‍ എല്ലാം എനിക്കിഷ്‌ടപ്പെട്ടവ തന്നെ. എങ്കിലും ചിലതിനോട് ഒരു ഇഷ്‌ടകൂടുതല്‍ ഉണ്ട്.
ചാന്തുപൊട്ടിലെ കൊമ്പന്‍ കുമാരന്‍, അറബിക്കഥയിലെ അന്‍വര്‍, ക്ലാസ്‌മേറ്റ്‌സിലെ പയസ് എന്നിങ്ങനെ. ഇതിനെല്ലാം ഒത്തിരി അഭിനന്ദനം കിട്ടിയിട്ടുണ്ട്. സിനിമ വലിയ വിജയമായില്ലെങ്കിലും മിഴിരണ്ടിലും എന്ന സിനിമയിലെ ഡോക്‍ടറുടെ വേഷവും എനിക്ക് വളരെ ഇഷ്‌ടമായി.
എന്റെ ഒടുവില്‍ റിലീസ് ചെയ്‌ത ചിത്രം ‘മിന്നാമിന്നിക്കൂട്ട‘ മാണ്. അതില്‍ വലിയ റോളൊന്നുമല്ല. എങ്കിലും കമല്‍ സാറിനൊപ്പം വര്‍ക്ക് ചെയ്യാനായത് സന്തോഷം തരുന്നു. രഘുനാഥ് പലേരിയുടെ ‘കണ്ണീരിനു മധുരം‘ എന്ന ചിത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. നഷ്‌ടപ്പെട്ട അച്ഛനമ്മമാരെ തേടി നടക്കുന്ന ഒരു മകന്റെ ക്യാരക്‍ടര്‍. ഞാന്‍ ഒരുപാട് ആസ്വദിച്ചു ചെയ്യുന്ന ചിത്രമാണിത്. തമിഴില്‍ വിഷ്‌ണുവര്‍ദ്ധന്‍ സംവിധാനം ചെയ്യുന്ന ‘സര്‍വം’ എന്നൊരു ചിത്രം ചെയ്‌തു കഴിഞ്ഞു.
ഇന്നും മലയാളത്തില്‍ മാത്രം കേള്‍ക്കുന്ന ഒരു കാര്യമുണ്ട്, ‘ചിത്രം നല്ലതായിരുന്നു, പക്ഷേ ഓടിയില്ല.’ പല നല്ല ചിത്രങ്ങളും ഓടുന്നില്ല. സൂപ്പര്‍ സ്‌റ്റാര്‍ ചിത്രങ്ങള്‍ക്കൊപ്പം സാധാരണക്കാരായ ഞങ്ങളെയും പ്രോത്സാഹിപ്പിക്കണം എന്നാണെനിക്കു പറയാനുള്ളത്. തെലുങ്കിലും ഞാന്‍ ഒരു ചിത്രം ചെയ്‌തു. അത് ഉടന്‍ റിലീസ് ചെയ്യും.
മനീജ് ലാഹിത്തിന്റെ ‘വെയ്‌റ്റിങ് റൂമെ‘ന്ന ഹിന്ദി ചിത്രവും ചെയ്‌തു. പണ്ടു തൊട്ടെ ഹിന്ദി സംസാരിക്കും.അതു കൊണ്ട് ഈ ചിത്രം ചെയ്യാന്‍ ബുദ്ധിമുട്ട് തോന്നിയില്ല. സ്‌കൂളില്‍ ഹിന്ദി സംസാരിക്കുന്നവര്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. അതു പോലെ ആദ്യം മുതലേ ഞാന്‍ ഹിന്ദി ഗാനങ്ങള്‍ പാടും. നല്ല അനുഭവമാണ് ഹിന്ദിയില്‍ അഭിനയിച്ചപ്പോള്‍ കിട്ടിയത്. ടെക്കിനിക്കലി വളരെ മുന്നിലാണ് അവര്‍.
ഞാനും ഭാര്യ പൂര്‍ണിമയും മകള്‍ പ്രാര്‍ഥനയും എറണാകുളത്ത് മരടിലാണ് താമസം. പൂര്‍ണിമ ഇപ്പോള്‍ സണ്‍ ടിവിക്കു വേണ്ടി ‘കോലങ്ങള്‍’ എന്നൊരു സീരിയല്‍ ചെയ്യുന്നുണ്ട്. ചെന്നൈയിലാണ് ഷൂട്ടിങ്. പ്രാര്‍ഥന എല്‍ കെ ജി ക്ലാസില്‍ പോയി തുടങ്ങി.
Savitha Sijo




0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME