SPiCE most viewed videos in indulekha
 

Review: TWENTY TWENTY

PREVIEW | REVIEW |GALLERY | POSTERS | VIDEO
malayalam movie twenty twenty 20 starring all the malayalam movie actors, directed by joshy
READERS' RATING: 7/10
please leave your comments and rating below:

WHAT'S IT
സുപ്രീം കോടതി ജഡ്ജി വിശ്വനാഥ മേനോന്‍ (മധു) ജോലിയില്‍ നിന്നു പിരിഞ്ഞ് നാട്ടിലെത്തുകയാണ്. അദ്ദേഹത്തിന്റെ കുടുംബത്തെ മൊത്തത്തില്‍ പിടിച്ചു കുലുക്കുന്ന സംഭവപരമ്പരകളുടെ തുടക്കവും അതിനൊപ്പം തന്നെ. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കൊച്ചുമകന്‍ അരുണ്‍ (ഇന്ദ്രജിത്ത്) പൊലീസ് പിടിയിലാകുന്നു. കേസന്വേഷിക്കുന്ന എസ് പി ആന്റണി പുന്നക്കാടന്‌ (സുരേഷ് ഗോപി) ഈ കുടുംബത്തോടുള്ള ദേഷ്യം അരുണിന്റെ നില പരുങ്ങലിലാക്കുന്നുണ്ട്. അരുണിനെ പുറത്തിറക്കാന്‍ എത്തുന്നത് പ്രഗത്ഭ അഭിഭാഷകനായ രമേശ് നമ്പ്യാരാണ് (മമ്മൂട്ടി). ആ ജോലി നമ്പ്യാര്‍ വൃത്തിയായി ചെയ്തെങ്കിലും വൈകാതെ അരുണ്‍ കൊല്ലപ്പെടുന്നു. ഇക്കുറി പ്രതിസ്ഥാനത്ത് ദേവന്‍ (മോഹന്‍ലാല്‍) എന്ന ബിസിനസുകാരനാണ്. ചിത്രം മുന്നോട്ടു നീങ്ങുമ്പോള്‍ ശത്രുക്കള്‍ മിത്രങ്ങളാകുന്നു; തിരിച്ചും.

VIDEOS
Hey Dil Diwana
Twenty 20 (trailer)
Sa Ri Ga Ma Pa

PLUSES
കഥയുടെ പൊടി പോലുമില്ലാത്ത ഇക്കാലത്തെ മലയാളസിനിമകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, പുതുമയുള്ളതല്ലെങ്കിലും ഒരു കഥ പറയുന്നുണ്ട് എന്നതാണ് ട്വന്റി 20 യുടെ പ്രധാന മെച്ചം. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നീ മൂന്ന് മുന്‍‌നിരക്കാരുടെ ഈഗോയ്‌ക്ക് പരിക്കേല്പിക്കാതെ അവരുടെ കഥാപാത്രങ്ങളെ ബാലന്‍സ് ചെയ്യിക്കുന്ന ഞാണിന്‍‌മേല്‍ക്കളിയില്‍ രചയിതാക്കളായ സിബിയും ഉദയനും വിജയിച്ചിട്ടുമുണ്ട്. (ഹരികൃഷ്‌ണന്‍സ് സൃഷ്‌ടിച്ച ഫാസിലിന് കണ്ടുപഠിക്കാവുന്നതാണ്.)
അല്പം ‘ഇക്കിളി’ മോഹിക്കുന്നവര്‍ക്ക് നയന്‍‌താരയുണ്ട്; നയനെ നിഷ്‌പ്രഭയാക്കുന്ന പ്രകടനവുമായി സാക്ഷാല്‍ ഭാവനയുണ്ട്.
ട്വന്റി 20യിലെ ഏറ്റവും നന്നായി രൂപപ്പെടുത്തിയിരിക്കുന്ന കഥാപാത്രം സുരേഷ് ഗോപിയുടെ പൊലീസ് ഓഫീസറാണ്; ഏറ്റവും നന്നായി അഭിനയിച്ചിരിക്കുന്നതും സുരേഷ് തന്നെ.

MINUSES
താരബാഹുല്യം കൊണ്ടുള്ള തിളക്കവും താരമൂല്യത്തിന്റെ ബാലന്‍സ് നിലനിര്‍ത്തിയ തിരക്കഥയും മാറ്റിവച്ചാല്‍ ഒരു സാധാരണ വിനോദചിത്രം. ചില തമാശകള്‍ ചിരിപ്പിക്കുമെങ്കിലും നല്ല പങ്കും പഴഞ്ചന്‍ ഉരുപ്പടിയാണ്. ലോജിക്കിന്റെ കാര്യം പറയുകയേ വേണ്ട! അഡ്വ. രമേശ് നമ്പ്യാരേക്കുറിച്ച് എല്ലാവര്‍ക്കും അറിയാമെങ്കിലും അദ്ദേഹത്തിന്റെ സഹോദരിയെ ആര്‍ക്കും അറിയില്ല എന്ന കച്ചിത്തുരുമ്പിലാണ് പലപ്പോഴും കഥയുടെ പോക്ക്.
ടൈറ്റില്‍ സോങ് കേള്‍ക്കാന്‍ രസമുണ്ടെങ്കിലും ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ പതിവു പോലെ ദയനീയം. ദിലീപ് - ഭാവന ഗാനവും കേള്‍ക്കാന്‍ കൊള്ളില്ല. (കൈതപ്രവും വയലാര്‍ ശരത്‌ചന്ദ്രവര്‍മയുമൊക്കെ ജീവിച്ചിരിക്കുമ്പോള്‍ ഗിരീഷിനെക്കൊണ്ട് പാട്ടെഴുതിക്കുന്നവരെ സമ്മതിക്കണം!) നയന്‍‌താര, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവര്‍ പ്രത്യക്ഷപ്പെട്ട ഗാനരംഗം തിരുകിക്കയറ്റിയതുപോലെയുണ്ട്.

EXTRAS
- സിനിമ ‘അമ്മ’യുടേതാണെങ്കിലും മക്കളെ പലരേയും കാണാനില്ല. പെട്ടെന്ന് ശ്രദ്ധയില്‍ വന്ന ചില അസാന്നിധ്യങ്ങള്‍: തിലകന്‍, നെടുമുടി വേണു, രാജന്‍ പി ദേവ്, കെ പി എ സി ലളിത‍, ഉര്‍വശി, മീര ജാസ്‌മിന്‍, നവ്യ നായര്‍. അല്പം കൂടി വിശദമായി നോക്കിയാല്‍, റഹ്‌മാന്‍, ഗീതു മോഹന്‍‌ദാസ്, സംവൃത സുനില്‍, ടി ജി രവി, എന്‍ എല്‍ ബാലകൃഷ്‌ണന്‍, ഊര്‍മിള ഉണ്ണി, ശ്വേത മേനോന്‍, ദേവന്‍, വിനീത്... പിന്നെ, ഷീല, ജയഭാരതി, കെ ആര്‍ വിജയ... അങ്ങനെ ഒരുപാടു പേര്‍!
- മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി- ഇവരാണ്‌ ഈ ചിത്രത്തിലെ നെടുംതൂണുകള്‍. എന്നാല്‍, ഏറ്റവും ഒടുവിലുള്ള ഷോട്ടില്‍ മമ്മൂട്ടിയും ലാലും സ്ക്രീനില്‍ നിറഞ്ഞപ്പോള്‍ സുരേഷിനെ ഒതുക്കി! (അതിലും ‘വലിയ താര’മായ ഞാനില്ലാത്ത സ്ക്രീനില്‍ എന്തിനു സുരേഷ് ഗോപി എന്ന് നിര്‍മാതാവായ ദിലീപിന് തോന്നിയതായിരിക്കുമോ കാരണം?)

VERDICT
മോശമല്ലാത്ത ഒരു എന്റര്‍‌ടെയ്‌നര്‍. കൂടുതലൊന്നും പ്രതീക്ഷിക്കരുത്.
GK Murthy / REVIEW TEAM

RELATED PAGES
» Actors Gallery
» Actress Gallery
» Music Zone
» Other Films
» Movie Index

12 Comments:

Anonymous Vijaya Kumar P.N. said...

the first half that has some entertainment value, will impress hard core fans of mammootty and lal. the rest is really dragging and so unbearable.

1:10 AM  
Blogger jinu said...

Triangular heroism is surprisingly super! Good effort from Joshy & crue.

4:17 AM  
Blogger Jobin said...

Turned out to be good entertainer...!
And much better than Harikrishnans... Taken utmost care to give equal share of screen space to the superstars... Joshy and team deserves a round of applause :)

9:01 PM  
Blogger pradeepnairfb said...

what u mean by an entertainment film ? 20/20 is a stupid film.

12:49 AM  
Blogger MichiMallu said...

The review is okay, but I don't know why the review criticizes Gireesh Puthenchery like this. I think he knows little about Gireesh who penned ever-living songs like the songs from the movies like Nandanam, Aram Thamburan, Devasuram, Pranayavarnangal, Krishnagudiyil Oru Pranayakalathu, Vadakkumnathan, Kanmadam, Ee Puzhayum kadannu etc. And he thinks Vayalar Sharath Chandra Varma is better than Gireesh. These reviewers need to do little bit of background study before making public statements. I hate this kind of prejudiced reviews!

7:35 AM  
Blogger suma said...

I was also surprised by seeing the criticism against Girish Puthenchery, as far as my knowledge is concerned he has written a lot of beautiful songs, in which many of them have a breezing and soothing effect, "oru rathri koodi vida vangave" as an example. I haven't heard the 20/20 songs yet, the lyrics might not be good this time, but this is not the way to analyze and compare. This is simply prejudiced. The reviewer should have at least analyzed the work of the people he mentioned.

4:02 PM  
Anonymous jiji bchandran said...

i appreciate udayan-sibi duo,joshi & dileep(as producer&organizer) they are the real heroes of the film. only boring one in that film was the comedy attempts of biju kuttan,kalpana,harisree asokan,kochin haneefa.
in first half an edge towards mammootty but in second half mohan lal leads the film. dileep done his role quite well.

6:05 AM  
Blogger Sibish said...

twenty twenty is good movie the prformance of mohanlal mammotty and sureshgopi are very well i will give for this movie around 7 marks

3:18 AM  
Blogger RENJU said...

I think all credit goes to mohanlal. he performs subperb. if he ds't act like this, film will be awerage. the turning point is mohanlal came back from jail as a Crowdpuller star...and mamooty and sureshgopi also did well

4:47 AM  
Anonymous Anonymous said...

Good family entertainer.
First credit goes to Script writer (Udayakrishna, Siby K Thomas ) and Director (Joshy).
Good script, which gives important to all characters with out loosing the naturality of story… …. Very good Dialogues

Suresh Gopi’s performance is better than Mammootty and Mohanlal….

Songs are not up to the level…..

I will give 7 Marks....

1:26 AM  
Blogger jokos said...

സിനിമ കണ്ടു. അത്ര impressive ആയി തോന്നിയില്ല. സമയവും കാശും പോയില്ലേ എന്ന് സംശയം. പിന്നെ എല്ലാ സൂപ്പര്‍ താരങ്ങളെയും ego clash ഉണ്ടാകാത്ത രീതിയില്‍ ഒരുമിപ്പിച്ചത്നു തിരക്കഥക്രൃത്തുക്കള്‍ക്കും സംവിധായകനും അഭിനന്ദനങ്ങള്‍!!!!

11:52 PM  
Anonymous Anonymous said...

entertaining movie- even though lalettan's character is more important-mammukka shines with his dialouge delivery and glamourus , cool acting- reminds of Narasimham which was also a super mega hit with his presence

10:12 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger