SPiCE most viewed videos in indulekha
 

Samvrutha Sunil Speaks

Aanachantham by jayaraj starring jayaram remya nambeesan
» VISIT SAMVRUTHA GALLERY
ചെറിയ ചെറിയ വേഷങ്ങളിലൂടെ വന്ന് വളരെ സാവധാനം തന്റെ സാന്നിദ്ധ്യം ഉറപ്പിച്ച നടിയാണ് സംവൃതാ സുനില്‍. സംവൃത തന്റെ സിനിമാവിശേഷങ്ങള്‍ പറയുന്നു.

ടി വി ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഭൂമിമലയാളം ആണ് എന്റെ പുതിയ ചിത്രം. ഇതിന്റെ ഷൂട്ടിംഗ് കഴിഞ്ഞു. കശുവണ്ടി ഫാക്‍ടറിയില്‍ ജോലി ചെയ്യുന്ന സ്‌ത്രീയുടെ വേഷമാണ് എനിക്ക്. ഈ സ്‌ത്രീ കണ്ണൂര്‍ സ്വദേശിയാണ്. ഞാന്‍ കണ്ണൂരുകാരി ആയതുകൊണ്ട് അവിടുത്തെ സ്‌ലാങ്ങൊന്നും പ്രത്യേകിച്ച് പഠിക്കേണ്ടി വന്നില്ല. നിര്‍മലയെന്നാണ് ക്യാരക്‍ടറിന്റെ പേര്.

ഞാന്‍ നായികാപ്രാധാന്യമുളള ചിത്രങ്ങളൊന്നും ഇതു വരെ ചെയ്‌തിട്ടില്ല. കുറച്ചു നല്ല വേഷങ്ങള്‍ കിട്ടി. ഒടുവില്‍ റിലീസ് ചെയ്‌ത സിനിമ തിരക്കഥയാണ്. നല്ല കഥയുള്ള സിനിമയായിരുന്നു അത്. സിനിമ കണ്ട പലരും നല്ല അഭിപ്രായം പറഞ്ഞു. തമിഴിലും തെലുങ്കിലും രണ്ട് വര്‍ഷം മുമ്പ് അഭിനയിച്ചു. ഇപ്പോള്‍ ഹിന്ദിയിലും ഒരു അവസരം ലഭിച്ചു. കമേഴ്‌സ്യല്‍ ഫിലിം അല്ല. വ്യത്യസ്‌തമായ ഒരു ചിത്രം എന്നൊക്കെ പറയാം. എന്‍ എഫ് ഡി സിയും എന്‍ ഡി ടി വിയുമാണ് നിര്‍മിക്കുന്നത്. ‘ദി വൈല്‍ഡ് എലിഫന്റ്’ എന്നാണ് ചിത്രത്തിന്റെ പേര്. തകഴിയുടെ ചെറുമകന്‍ രാജ് നായര്‍ സംവിധാനം ചെയ്യുന്ന ‘പുണ്യം അഹം’ ആണ് അടുത്ത മലയാള ചിത്രം. പൃഥ്വിരാജാണ് നായകന്‍. ജനുവരിയില്‍ ഷൂട്ടിംഗ് ആരംഭിക്കും.

കണ്ണൂരെ വീട്ടില്‍ അച്‌ഛന്‍ സുനിലും അമ്മമ്മ സവിതയുമാണ് താമസം. ഞാനും അമ്മ സാധനയും എറണാകുളത്താണ് താമസിക്കുന്നത്. ഇവിടെ സെന്റ് തെരേസാസ് കോളജില്‍ എം ബി എ ഫസ്‌റ്റ് ഇയര്‍ ആണ് ഞാനിപ്പോള്‍. പഠിക്കണമെന്നുണ്ട്, പക്ഷേ സമയം തീരെയില്ല. എനിക്ക് ഒരു അനുജത്തിയുണ്ട്, സംജുക്ത. ചെന്നൈയില്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. എന്റെ മുഖത്തെ ചെറിയ ഭാവവ്യത്യാസങ്ങള്‍ പോലും അവള്‍ക്ക് കൃത്യമായറിയാം. ഒരു ചെറിയ ചമ്മലൊക്കെ വന്നാല്‍ അവള്‍ മാത്രം അതു കണ്ടുപിടിക്കും. അവള്‍ എന്നേക്കാള്‍ കൂടുതല്‍ സിനിമ കാണും. സീരിയസ് സിനിമകളാണ് ഇഷ്‌ടമെന്നു മാത്രം.
Savitha Sijo

RELATED PAGES
» Actors Gallery
» Actress Gallery
» Movie Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger