SPiCE most viewed videos in indulekha
 

Preview: Jubily

PREVIEW | REVIEW | GALLERY | VIDEO
malayalam movie jubily directed by g george starring saiju kurup, manasa, innocent etc.
VIDEO
» Jubily (trailer)
» Sarike Sarike Vineeth Sreenivasan
» Aaraanu Nee Vineeth Sreenivasan
» Udayame Unaroo Franco
» Piriyathini Vayya Unni Menon

ഇംഗ്ലണ്ടുകാരനായ ഹെന്‍‌റി സായിപ്പിന്റെ കാര്യസ്ഥനായിരുന്നു കോര. സായിപ്പ് നാടുവിട്ട് പോയപ്പോള്‍ ബംഗ്ലാവ് കോരയ്ക്ക് ലഭിച്ചു. കോര, അങ്ങനെ കോര സായിപ്പായി മാറി. കോരയും ഭാര്യ റാഹേലും ഏഴു മക്കളും ചേര്‍ന്ന കുടുംബം. കോരസായിപ്പ് ജൂബിലി ആഘോഷിക്കുമ്പോള്‍ പിറന്നാള്‍ സമ്മാനമായി പിറന്ന മകനാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ജോജി.

എല്ലാ കാര്യത്തിലും സായിപ്പിന്റെ ചിട്ട കാത്തു സൂക്ഷിക്കുന്നയാളാണ് ഇന്നസെന്റ് അവതരിപ്പിക്കുന്ന കോര. ദിവസവും രാവിലെ വ്യായാമം, അതുകഴിഞ്ഞ് രണ്ടു മുട്ട, പിന്നെ പത്രപാരായണം (ഇംഗ്ലീഷ് പത്രമാണേ!)... സായിപ്പ് കൈമാറിയിട്ടു പോയ ബംഗ്ലാവ് കോര സൂക്ഷിക്കുന്നതും ഇതേ ചിട്ടയില്‍ തന്നെ.

അച്‌ഛന്റെ ജീവിതരീതികള്‍ക്കും വിശ്വാസങ്ങള്‍ക്കും നേരെ വിപരീതമായിരുന്നു മകന്റെ ജീവിതം‍. ബൈക്ക് റേസാണ് ജോജിയുടെ ഹരം. രണ്ട് കാലഘട്ടത്തിന്റെ പ്രതിനിധികളായ ഈ അപ്പന്റെയും മകന്റെയും കഥയാണ് ജൂബിലി പറയുന്നത്. എണ്‍പതു വയസായ കോരസായിപ്പായി ഇന്നസെന്റും മകന്‍ ജോജിയായി സൈജുകുറുപ്പും വേഷമിടുന്നു. റാഹേലായി വരുന്നത് കെ പി എ സി ലളിത. മാനസയാണ് നായിക.

ജയരാജിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന ജി ജോര്‍ജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും ജോര്‍ജിന്റേതു തന്നെ. ശത്രുഘ്‌നനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ചെമ്പകമേ’ എന്ന പ്രസിദ്ധമായ ആല്‍ബത്തിന്റെ ശില്പി ശ്യാം ധര്‍മനാണ് സംഗീതസംവിധായകന്‍. ‘ചെമ്പകമേ’ പാടി താരമായ ഫ്രാങ്കോ ഈ ചിത്രത്തിലും പാടുന്നുണ്ട്.
SONGS BY SHYAM DHARMAN (video)
» Chempakame Franco
» Khalbil Neeyanu Shanu
» Mele Manath Jyotsna

ജയരാജിന്റെ ശിഷ്യനായ ജോര്‍ജിനൊപ്പം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ക്യാമറാമാനും ജൂബിലിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്; എം ജെ രാധാകൃഷ്‌ണന്‍. ദേശാടനം, കളിയാട്ടം, കണ്ണകി, കരുണം, തനിയെ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ചത് രാധാകൃഷ്‌ണനായിരുന്നു.

CREDITS
Story, Direction: G George
Script, Dialogue: Sathrughnan
Cast: Saiju Kurup, Manasa, Innocent, KPAC Lalitha, Bindu Panikkar, Sadiq, Shaiju Adimaly, Anoop Chandran, Jagathy Sreekumar, Manoj K Jayan, Machan Varghese, Bijukkuttan, Johny, Bheeman Raghu, Augustine, Salim Kumar, Rajmohan Unnithan
Lyrics: Kaithapram Damodaran Namboodiri
Music: Shyam Dharman
Camera: M J Radhakrishnan
Producers: Anto Mathew, Shaji Joseph
Banner: Unity Pictures
Lekha/TEAM INDULEKHA

RELATED PAGES
» Manasa Collection
» Innocent Gallery
» Salim Kumar Gallery
» Jagathy Sreekumar Collection
» Other Films
» Movie Page Index
 

'Makal' on Small Screen

sona nair in the telefilm makal
VIDEO
» Clipping from 'Makal' Sona Nair, Mukundan, Dr Amby

വളരെ കുറച്ച് രചനകള്‍ കൊണ്ട് മലയാളസാഹിത്യത്തില്‍ അനന്യമായ സ്ഥാനം സ്വന്തമാക്കിയ എഴുത്തുകാരിയാണ് രാജലക്ഷ്മി. മുപ്പത്തിനാലാം വയസില്‍ ജീവിതത്തോട് സ്വയം വിട പറഞ്ഞപ്പോഴേക്കും അവര്‍ വായനക്കാരുടെ ഹൃദയത്തിലേക്ക് ഒരു നടപ്പാത കെട്ടിക്കഴിഞ്ഞിരുന്നു; കൈവിരലുകളിലെണ്ണാവുന്ന കഥകള്‍ കൊണ്ടും മുഴുമിക്കാത്ത ഒന്നടക്കം മൂന്നു നോവലുകള്‍ കൊണ്ടും.

Rajalakshmi രാജലക്ഷ്മിയുടേതായി മലയാളികള്‍ ആദ്യം വായിച്ച കഥയാണ് ഒരു ചെറുനോവലിന്റെ ഘടനയിലുള്ള ‘മകള്‍’. 1956-ല്‍ പുറത്തു വന്ന മകള്‍ ഇപ്പോള്‍ മിനിസ്ക്രീനിലേക്ക് ചേക്കേറിയിരിക്കുകയാണ്. തിരുവനന്തപുരം ദൂരദര്‍ശനിലെ പ്രൊഡ്യൂസര്‍ സേതുമാധവന്‍ മച്ചാടും കണ്ണനും ചേര്‍ന്നാണ് രാജലക്ഷ്മിയുടെ സുന്ദരമായ ഈ കഥയെ പുതിയ കാലത്തിന്റെ മാധ്യമത്തിലേക്ക് മാറ്റിയെഴുതിയിരിക്കുന്നത്. 2007-ലെ ഏറ്റവും മികച്ച ടെലിവിഷന്‍ ചിത്രത്തിനുള്ള ദൂരദര്‍ശന്‍ ദേശീയപുരസ്കാരം ‘മകള്‍’ക്കായിരുന്നു.

ശാരദയെന്ന യുവ അഭിഭാഷകയുടെ ദുരന്തപൂരിതമായ ജീവിതമാണ് ‘മകളു’ടെ കാതല്‍. പല കാരണങ്ങള്‍ കൊണ്ട് പ്രിയപ്പെട്ടതൊക്കെയും അവള്‍ക്ക് വേണ്ടെന്നു വയ്ക്കേണ്ടി വരുന്നു. ഒപ്പം, ഒരു വലിയ കുടുംബത്തിന്റെ ഭാരം ചുമലിലേറ്റേണ്ട അവസ്ഥയും. സ്വതന്ത്രവും സുന്ദരവുമായ ജീവിതത്തിന്റെ വിളികള്‍ക്കും കയ്പേറിയ കടമകള്‍ക്കുമിടയില്‍ കുരുങ്ങിപ്പോകുന്ന നിമിഷങ്ങാളില്‍ അവള്‍ക്ക് തുണയായി സ്വന്തം സ്വപ്നങ്ങള്‍ പോലുമില്ല. രാജലക്ഷ്മി രേഖപ്പെടുത്തിയ ദുരന്തചിത്രങ്ങള്‍ തീവ്രത ചോരാതെ മിനി സ്ക്രീ‍നിലേക്ക് കൂടു മാറ്റുന്നതില്‍ കണ്ണനും സേതുമാധവനും വിജയിച്ചിട്ടുണ്ട്. എം ടി വാസുദേവന്‍ നായര്‍ രചിച്ച ‘തീര്‍ഥാടനം’ എന്ന ചലച്ചിത്രത്തിന്റെയും ‘നാലുകെട്ട് ’ എന്ന പരമ്പരയുടെയും സംവിധായകന്‍ കണ്ണനായിരുന്നു.

സോന നായരാണ് ശാരദയെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്. ശാരദയെ സ്നേഹിക്കുന്ന ഭാസ്കരമേനോന്റെ വേഷത്തില്‍ മുകുന്ദനും. ഡോ. അമ്പി, ഹരി, വിനോദ് തുടങ്ങിയവരും ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ടെലിഫിലിമില്‍ അഭിനയിക്കുന്നു.

CREDITS
Director: Kannan
Story: Rajalakshmi
Sethumadhavan Machad Screenplay, Dialogue: Sethumadhavan Machad
Cast: Sona Nair, Mukundan, Dr Ambi, Hari, Vinod, Raghava Varier, Pradeep Lal, G Gopan, Sobha C Nair, Nisha Sarang, Reena, Swapna Sathyan, Anjali
Poem: G Sankara Kurup
Singer: S R Lekha
Camera: M Michael
Editing: Ravi
Sound Recording: Mathew Eerali
Graphics: Valsan
Video Recording: K P Kiran
Art Director: Rajan Amrutha
Produced by: Doordarshan, Thiruvananthapuram
Lekha /TEAM INDULEKHA

RELATED PAGES
» Other Films
» Movie Page Index
 

Preview: Anthipponvettam

PREVIEW | GALLERY
malayalam movie anthipponvettam directed by a v narayanan
VIDEOS @ MOVIERAGA
» Jishne Jawani Hai Maushmi Udeshi, Saiju, Arun
» Koonilla Kunninmeloru Saiju Kurup, Arun, Ramya
» Vazhiyorathoru Cheruchiri Saiju Kurup, Arun

ജീവനും നിധിനും. ജീവിതം ആഘോഷമാക്കിയ രണ്ടു ചെറുപ്പക്കാര്‍. ഉറ്റസുഹൃത്തുക്കളാണ് ഇവര്‍. ഇവരില്‍ നിധിന്‍ പാതി ഗുജറാത്തിയാണ്. മാതാപിതാക്കളെ വിമാനത്താവളങ്ങളില്‍ വച്ച് കണ്ട ഓര്‍മ മാത്രമുള്ള ഇയാള്‍ക്ക് ബന്ധങ്ങളുടെ ആഴം കെട്ടുകഥയാണ്. എന്നാല്‍ ജീവന്‍ ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്ക് എത്തിയവനാണ്.

ജീവന്റെ വിവരണങ്ങളില്‍ ആകൃഷ്‌ടനായി അവന്റെ ഗ്രാമത്തിലേക്ക് നിധിന്‍ എത്തുന്നു. എന്നാല്‍ നന്മകളാല്‍ സമൃദ്ധമായ , സങ്കല്പത്തിലുള്ള ഒരു ഗ്രാമം തന്നെ ആയിരുന്നുവോ അവര്‍ കണ്ടത്? ഗ്ലോബല്‍ വില്ലേജ് എന്ന് ഓമനപ്പേരിട്ട് ബഹുരാഷ്‌ട്ര കുത്തകകള്‍ എങ്ങനെയാണ് ഗ്രാമത്തെ വിഴുങ്ങുന്നത് എന്ന വര്‍ത്തമാന പ്രസക്‌തിയുള്ള വിഷയമാണ് എ വി നാരായണന്‍ ‘അന്തിപ്പൊന്‍‌വെട്ടം’ എന്ന ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്. എ വി നാരായണന്റേതാണ് കഥ. നാ‍രായണനൊപ്പം ഡോ എസ് പി രമേഷ് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നു.

അരുണും സൈജുകുറുപ്പുമാണ് ജീവനും നിധിനുമാകുന്നത്. രമ്യ നമ്പീശനാണ് നായിക, വനിത. ഗ്രാമത്തിലേക്ക് വരുന്ന മാറ്റങ്ങളെ എതിര്‍ക്കുന്നവള്‍. കേളുജി, മാസ്റ്റര്‍, സെന്‍‌ഗുവേര, വെളിച്ചപ്പാട്, കരിനാക്ക് മുരളി, മുത്തശ്ശി തുടങ്ങിയ കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.

കൂടിയാട്ടം മുതല്‍ നാടോടിനൃത്തം വരെ പഠിപ്പിക്കുന്ന വിദ്യാലയത്തിന്റെ ഉടമയാണ് കേളുജി (ജഗതിശ്രീകുമാര്‍). ടൂറിസം സാധ്യതകള്‍ ഗ്രാമത്തിലെത്തിയതോടെ എങ്ങനെ അതു കാശാക്കി മാറ്റാം എന്നതാണ് കേളുജിയുടെ ചിന്ത. കേളുജിയുടെ ചങ്ങാതിയായ സെന്‍‌ഗുവേര (ജഗദീഷ്)യും അതേ വഴിയിലാണ്. ഇക്കോ ടൂറിസം, ആയുര്‍വേദ ചികിത്സാ കേന്ദ്രം തുടങ്ങി പല പരിപാടിയുമുണ്ട് അയാള്‍ക്ക്. നെടുമുടി വേണു മാസ്‌റ്ററാവുമ്പോള്‍ വെളിച്ചപ്പാടാവുന്നത് എന്‍ എന്‍ ബാലകൃഷ്‌ണനാണ്.
വലിയ ഒരു വീട്ടില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന മുത്തശ്ശിയുടെ വേഷം ചെയ്യുന്നത് ലക്ഷ്‌മി കൃഷ്‌ണമൂര്‍ത്തിയാണ്. ടി പി മാധവന്‍, ബിന്ദു വരാപ്പുഴ തുടങ്ങിയ താരങ്ങള്‍ വേറെയും. എസ് പി രമേഷിന്റെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് എം ജയചന്ദ്രനാണ്. കാമറ എം എച്ച് രാമചന്ദ്ര.

CREDITS
Story: A V Narayanan
Script, Dialogue: A V Narayanan, Dr S P Ramesh
Direction: A V Narayanan
Cast: Saiju Kurup, Arun, Remya Nambeesan, Nedumudi Venu, Jagathy Sreekumar, N L Balakrishnanm, Jagadeesh, T P Madhavan, Bindu Varappuzha, Lakshmi Krishnamurthy
Lyrics: Dr S P Ramesh
Music: M Jayachandran
Camera: M H Ramachandra
Lekha / TEAM INDULEKHA

RELATED PAGES
» Remya Nambeesan Gallery
» Nedumudi Venu Gallery
» Jagathy Sreekumar Collection
» Urmila Unni Collection
» Other Films
» Movie Page Index
 

Review: CYCLE

PREVIEW | REVIEW | GALLERY | VIDEO
malayalam movie cycle directed by johny antony starring vineeth sreenivasan, vinu mohan, bhama, sherin etc
» Cycle trailer
» Varnappainkili
» Paattunarnnuvo
» Puthiyoreenam Nenchilunarthi

VIEWERS' RATING: 6/10
(please leave your rating and opinion at the area for comments below.)

WHAT'S IT
കൊച്ചിയില്‍ ജോലി ചെയ്യുന്ന തുച്ഛവരുമാനക്കാരും പ്രാരാബ്‌ധക്കാരുമായ രണ്ടു യുവാക്കളുടെ കഥയാണിത്; റോയിയും സഞ്ജുവും. റോയ് (വിനീത് ശ്രീനിവാസന്‍) ഒരു സ്വകാര്യബാങ്കില്‍ കാഷ്യറാണ്. സഞ്ജു‍, ഏതു നിമിഷവും പൂട്ടിപ്പോകാവുന്ന ഇലക്‍ട്രോണിക്‍സ് ഷോപ്പില്‍ സെയില്‍‌സ്‌മാനും. റോയ് ജോലി ചെയ്യുന്ന ബാങ്കിലെ കള്ളപ്പണം ഇരുവരും ചേര്‍ന്ന് മോഷ്ടിക്കുന്നു. പിടിക്കപ്പെടാതിരിക്കാന്‍ നാടു വിടാനാണ് അവരുടെ തീരുമാനമെങ്കിലും അതിനു സാധിക്കുന്നില്ല. തലയിലേറ്റിയ ദുരന്തം അവരെ പല തരത്തിലും വേട്ടയാടുന്നു.

PLUSES
യൌവനങ്ങളുടെ ചൊടിപ്പും ആകര്‍ഷണീയതയുണ്ട്. ക്ലാസ്‌മേറ്റ്‌സിനൊപ്പം എത്തിയില്ലെങ്കിലും, ജയിംസ് ആല്‍ബര്‍ട്ടിന്റെ കഥയും തിരക്കഥയും അസലായിരിക്കുന്നു. ചെറിയ തമാശ ഡയലോഗില്‍ നിന്ന് നിര്‍ണായകവഴിത്തിരിവിലേക്കു സിനിമ കൊണ്ടുപോകുന്ന രീതി ആരെയും അദ്ഭുതപ്പെടുത്തും. ഗാനങ്ങള്‍ കൊള്ളാം; നല്ല തമാശകളുമുണ്ട്. ബാങ്ക് കവര്‍ച്ചയും ബൈക് ചേസിങ്ങുമെല്ലാം ലളിതമായാണെങ്കിലും ആകര്‍ഷണീയമായി അവതരിപ്പിച്ചു. വിനു മോഹന്‍ മികച്ച പ്രകടനമാണ് നടത്തിയത്; സന്ധ്യയും. ഹൃദയത്തില്‍ തൊടുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണ് സൈക്കിള്‍.

MINUSES
ശ്രീനിവാസന്റെ നിലവാരമില്ലാത്ത അനുകരണം പോലെ തോന്നിച്ചു വിനീത് പലയിടത്തും. ശ്രീനിയുടെ കയ്യൊപ്പുള്ള ചില തമാശകള്‍ വിനീത് പറയാന്‍ ശ്രമിക്കുന്നുമുണ്ടായിരുന്നു.
യുക്തിയില്ലായ്മ പ്രകടമാണ്; കാലബോധത്തെയും നമ്മുടെ കോമണ്‍സെന്‍സിനേയും അതു ചോദ്യം ചെയ്യുന്നുണ്ട്.
നല്ല കഥയും തിരക്കഥയുമുണ്ടായിട്ടും ഓര്‍ത്തിരിക്കാവുന്ന വിഷ്വലുകള്‍ ഒരുക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല. ലാല്‍ ജോസോ മറ്റോ ഈ ചിത്രം സംവിധാനം ചെയ്തിരുന്നെങ്കില്‍ എന്ന് സിനിമാപ്രേക്ഷകര്‍ ആഗ്രഹിച്ചാല്‍ തെറ്റു പറയാനില്ല.

VERDICT
മലയാളസിനിമയിലെ തളര്‍ന്നു തുടങ്ങിയ പടക്കുതിരകളെ വെല്ലാന്‍ ഈ സൈക്കിള്‍ ധാരാളം!

CREDITS
Direction: Johny Antony
Script: James Albert
Cast: Vineeth Sreenivasan, Vinu Mohan, Bhama, Sandhya, Jagathi Sreekumar, Cochin Haneefa, Murali etc.
Lyrics: Anil Panachooran
Music: Majo Joseph
Camera: Shaji
Producers: Thilakan Thandasseri, Sunny Kuruvila and Viswanathan Nair
Banner: Masters Cinema
Distribution: Lal Release
Sulekha V./ REVIEW TEAM

RELATED PAGES
» Vineeth Sreenivasan Collection
» Jagathy Sreekumar Collection
» Bhama Collection
» Vinu Mohan Gallery
» Other Films
» Movie Page Index
 

Preview: American Halwa

PREVIEW | GALLERY | VIDEO
dubbed malayalam movie american halwa
മറ്റൊരു മൊഴിമാറ്റചിത്രവുമായി ഖാദര്‍ ഹസന്‍ വീണ്ടും വരുന്നു; അമേരിക്കന്‍ ഹല്‍‌വ. ദേവ കൌശിക് കാട്ടയുടെ കന്നിച്ചിത്രമായ Vennelaയാണ് (ഇതിന്റെ മലയാളം ഉച്ചാരണം തെലുങ്ക് അറിയാവുന്ന ആരെങ്കിലും പറഞ്ഞു തന്നാല്‍ സന്തോഷം.) അമേരിക്കന്‍ ഹല്‍‌വയായി മലയാളത്തില്‍ എത്തുന്നത്. ദേവയുടെ ആദ്യചിത്രമാണിത്. ഹലോയിലൂടെ മലയാളത്തിനു പരിചിതയായ പാര്‍വതി മില്‍ട്ടണ്‍ അരങ്ങേറ്റം കുറിച്ച ചിത്രവും ഇതു തന്നെ. സംഗീതസംവിധായകനായ മഹേഷ് ശങ്കറാണ് ഈ ചിത്രത്തിലെ മറ്റൊരു പുതുമുഖം.

നവീന്‍, ഖാദര്‍, സുനില്‍, പവന്‍ എന്നീ നാലു ചെറുപ്പക്കാര്‍ എം ബി എ വിദ്യാര്‍ഥികളായി അമേരിക്കയിലെത്തുന്നതാണ് അമേരിക്കന്‍ ഹല്‍‌വയുടെ പശ്‌ചാത്തലം. അവിടെ വച്ച് നവീന്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാവുന്നു. അവര്‍ക്കിടയിലേക്ക് പെണ്‍കുട്ടിയുടെ പഴയ കാമുകന്‍ കൂടി വരുന്നതോടെ കഥ മുറുകുന്നു. തെലുങ്കിലെ മുന്‍‌നിരക്കാരിലൊരാളായ രാജയാണ് നായകന്‍.

ഇനി സംവിധായകന്‍ ദേവ തന്റെ ചിത്രത്തേക്കുറിച്ച് പറഞ്ഞത്: “The story of the film deals the college lives of students in USA from India. Though, a part of this film is shot in India we made sure that there is no cultural difference for the audience in India. The term Vennela denotes pleasantness and romance. Myself and actor Ravi Varma left our careers and plush jobs in USA to pursue new career in films. ”

നായകന്‍ രാജ പറഞ്ഞത്: “What made me accept this film is the inspiring story it has. There is freshness in characterization. The director came to me with a bound-script and he knew exactly how he is going to make. We shot the film in USA by facing lots of problems like uneven weather and high cost of production. Brahmanandam also visited USA and participated in a 10-day shoot.”

നായിക പാര്‍വതി പറഞ്ഞത്: “I am a professional classical dancer and a model. I have been a classical dancer for the past 12 years and had given many stage shows. I also acted in Hindi and Punjabi pop albums as model. What drew me to Vennela is strong and well-defined characterization by the director Deva. I am really excited doing this role.”

അമേരിക്കയിലും ഇന്ത്യയിലുമായി ചിത്രീകരിച്ചിരിക്കുന്ന അമേരിക്കന്‍ ഹല്‍‌വയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി പറയപ്പെടുന്നത് മഹേഷ് ഈണമിട്ട ഗാനങ്ങളാണ്; ഏഴു ഗാനങ്ങള്‍. പിന്നെ രാ‍ജരത്നത്തിന്റെ ക്യാമറയും.

SONGS
Manasil Pookkum Rosappoove
Nenchilulla Varnakkoottil
Kolam Ketti Nee
Vegam Paayumee
Busy Life
Preyasi Padoo

CREDITS
Original Title: Vennela (Telugu, 2005)
Direction: Deva Kaushik Katta
Dialogue (Malayalam): Satheesh Muthukulam
Cast: Raja, Paravthy Melton, Sharwanand, Brahmanandan, Mohit, Ravi Varma, Shalini
Lyrics (Malayalam): Siju Thuravoor, Arshad K Rahim
Music: Mahesh Shankar
Singers: Karthik, Vidhu Prathap, Anvar, Anu Praveen, Sobha, Manjari, Akhila
Camera: Raja Ratnam
Choreography: Raju Sundaram, Raghuram, Gayathri Raghuram
Producer (Malayalam): Khader Hassan
Banner: Redakh Arts

RELATED PAGES
» Parvathy Melton Collection
» Other Films
» Movie Page Index
 

Review: Sound Of BOOT

PREVIEW | REVIEW | GALLERY | VIDEO
suresh gopi and krishnakumar in malayalam movie sound of boot directed by shaji kailas
VIEWERS' RATING: 2/10
(please leave your rating and opinion at the area for comments below.)

WHAT'S IT
ഒരു റിട്ടയേഡ് പൊലീസ് ഓഫീസര്‍ (റിസബാവ) കൊല്ലപ്പെടുന്നു. അധികം വൈകാതെ, മറ്റൊരു റിട്ടയേഡ് പൊലീസ് ഓഫീസറുടെ (രാജന്‍ പി ദേവ്) മകളെ (ഹണി റോസ്‌) കാണാതാകുന്നു. രണ്ടു സംഭവങ്ങളും അന്വേഷിക്കുന്നത് എസ് പി സിദ്ധാര്‍ഥ മഹാദേവാണ് (സുരേഷ് ഗോപി). കുറ്റക്കാരെ കണ്ടെത്താനുള്ള എസ് പിയുടെ ശ്രമങ്ങളുടെ ഫലമായി പുറത്തു വരുന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ അടിയന്തരാവസ്ഥയുടെ മറവില്‍ നടന്ന പൊലീസ് ക്രൂരതകളുടെ കഥകളാണ്. ആദ്യം പറഞ്ഞ കുഴപ്പങ്ങള്‍ക്കു പിന്നിലുള്ളവരെ കണ്ടെത്താ‍ന്‍ സിദ്ധാര്‍ഥിനു കഴിഞ്ഞെങ്കിലും രണ്ടു പൊലീസ് ഓഫീസര്‍മാര്‍ കൂടി കൊല്ലപ്പെടുകയാണ്.

PLUSES
വ്യത്യസ്തതയുള്ള ഫ്രെയിമുകള്‍ കൊണ്ട് സിനിമയെ ദൃശ്യസമ്പന്നമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആദ്യപകുതിയില്‍ കൌതുകകരമായ ഒരു നിഗൂ‌ഢത ഒളിച്ചു വയ്‌ക്കാനും സംവിധായകന് സാധിച്ചു. മുരളിയുടെ കഥാപാത്രവും അദ്ദേഹത്തിന്റെ അഭിനയവും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.

MINUSES
തിരക്കഥ തീരെ മോശമാണ്; ഈ സിനിമയെ കുഴപ്പത്തിലാക്കിയതും തിരക്കഥ തന്നെ. മൂന്ന് ആഖ്യാനങ്ങളിലൂടെ കഥയ്ക്ക് പുതുമയും സസ്‌പെന്‍സും വരുത്താന്‍ ശ്രമിച്ചത് തുടക്കത്തില്‍ നന്നായെങ്കിലും ഒടുവില്‍ പാളിപ്പോയി. യുക്തിരാഹിത്യം കണ്ടില്ലെന്നു വയ്ക്കാന്‍ നമ്മള്‍ പഠിച്ചു കഴിഞ്ഞെങ്കിലും മണ്ടത്തരങ്ങള്‍ എങ്ങനെ കാണാതെ പോകും! ഒരു ഉദാഹരണം: മകളെ കാണാനില്ലെന്ന് അറിഞ്ഞപ്പോള്‍ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനായ പിതാവ് ഉടനെ മകളുടെ നന്മയ്ക്കായി പ്രാര്‍ഥിക്കാന്‍ പുറത്തേക്ക് പോയി എന്ന കുറ്റവാളിയുടെ മൊഴിയില്‍ എന്തോ പന്തികേടുണ്ടെന്ന് എസ് പി സിദ്ധാര്‍ഥ് മഹാദേവിന്റെ ബുദ്ധിയൊന്നുമില്ലെങ്കിലും നമുക്ക് മനസ്സിലാകും. എന്നാല്‍, ഈ പറഞ്ഞ എസ് പി ചെയ്തത് എന്താണെന്നോ? കഥ പറഞ്ഞയാളെ ഒന്നു ചോദ്യം ചെയ്യാനുള്ള ബുദ്ധി പോലും കാണിക്കാതെ, നേരേ ജീപ്പുമെടുത്ത് അയാള്‍ പറഞ്ഞ സ്ഥലത്തേക്ക് വച്ചു പിടിച്ചു! അവിടെ ചെന്നപ്പോള്‍ കേട്ടത് മറ്റൊരു കഥ. ആ കഥയും വിശ്വസിച്ച് എസ് പി വീണ്ടും ജീപ്പുമെടുത്ത് പറക്കുന്നു! ഇങ്ങനെ എണ്ണിപ്പറയാന്‍ ധാരാളം വേറെയുമുണ്ട്.

VERDICT
കോട്ടയത്ത് സൌണ്ട് ഓഫ് ബൂട്ട് റിലീസ് ചെയ്ത് നാലാം ദിവസം സെക്കന്‍ഡ് ഷോയ്ക്ക് 35 രൂ‍പ കൊടുത്ത് സിനിമ കാണാന്‍ വന്നവരുടെ എണ്ണം 6; പിന്നെ അവരുടെ കൂടെ രണ്ടു കൊച്ചു കുട്ടികളും!

CREDITS
Director: Shaji Kailas
Story, Script, Dialogue : Rajesh Jayaraman
Cast: Suresh Gopi, Bala, Honey Rose, Murali, Rajan P Dev, Maniyan pilla Raju, Bheeman Raghu, Risabava, Bindu Panikkar, Sona Nair, Lakshana, Sonia etc...
Lyrics: Vayalar Sarathchandra Varma
Music: Shan
Art Director: Boban
Editing: Arun
Camera: Rajaratnam
Producer/Banner: Pyramid Saimira
Sulekha V./REVIEW TEAM

RELATED PAGES
» Shaji Kailas Collection
» Suresh Gopi Collection
» Honey Rose Gallery
» Murali Gallery
» Other Films
» Movie Page Index
 

Review: Roudram

PREVIEW | REVIEW | GALLERY | VIDEO
 mammootty as narendran in 'roudram' directed by ranji panikkar
VIEWERS' RATING: 4.6/10
(please leave your rating and opinion at the area for comments below.)

WHAT'S IT
കഞ്ചാവു വാഹകനായ ജോസ് കൊല്ലപ്പെടുന്നു. ആ കൊലപാതകത്തെക്കുറിച്ചു മുഖ്യമന്ത്രി നേരിട്ട് അന്വേഷണത്തിന് ഉത്തരവിടുന്നു. അസിസ്‌റ്റന്റ് കമ്മീഷണര്‍ നരേന്ദ്രനാണ് (മമ്മൂട്ടി) അന്വേഷണത്തിന്റെ ചുമതല. നീതിക്കു വേണ്ടി ശബ്ദിക്കുന്ന ആദര്‍ശധീരനാ‍യ നരേന്ദ്രന്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ നരി എന്നാണ് അറിയപ്പെടുന്നത്. പ്രതിരോധങ്ങളെ നാക്കു കൊണ്ടും തോക്കു കൊണ്ടും കീഴടക്കി, നരേന്ദ്രന്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നു.

PLUSES
ആരാധകരെ തൃപ്‌തിപ്പെടുത്തുന്ന പോലീസ് വേഷമാണ് മമ്മൂട്ടിയുടേത്, ഇന്‍സ്‌പെക്‌ടര്‍ ബല്‍റാമും ഭരത്‌ചന്ദ്രന്‍ ഐ പി എസും കൂട്ടിച്ചേര്‍ത്തെടുത്ത പോലുള്ള ഒരു കഥാപാത്രം. ആദ്യപകുതിയില്‍ ഫലിതത്തിന്റെ മേമ്പൊടി ചേര്‍ത്തുള്ള ഡയലോഗുകളും സന്ദര്‍ഭങ്ങളും കാണികളെ രസിപ്പിക്കും. എ സി പി നരേന്ദ്രന്റെ കുടുംബജീവിതം നന്നായി അവതരിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ഭാര്യയുടെ റോളില്‍ എത്തിയ മഞ്‌ജു തരക്കേടില്ലാത്ത അഭിനയം കാഴ്‌ച വച്ചു. സായ്‌കുമാറും വിജയരാഘവനും രാജന്‍ പി ദേവും പതിവു പോലെ തിളങ്ങി.

MINUSES
പതിവു രീതിയിലുള്ള പോലീസ് കഥ, പുതുമയില്ലാത്ത ആവിഷ്‌കരണവും. തേങ്ങയ്‌ക്കു പുട്ടെന്ന പോലെ ഇംഗ്‌ളീഷ് കുത്തിത്തിരുകിയപ്പോള്‍ ഡയലോഗുകളുടെ എരിവും പുളിയും തീരെ കുറഞ്ഞു പോയി (മമ്മൂട്ടിയുടെ ഓക്സ്ഫോര്‍ഡ് ഉച്ചാരണം പ്രശസ്‌തമാണല്ലോ). രണ്ടാം പകുതി നന്നായി ബോറടിപ്പിക്കും. ക്ലൈമാക്‌സില്‍ നേര്‍ക്കു നേര്‍ വെടിയുതിര്‍ത്തു ശത്രുക്കളെ തുരത്തുന്ന എ സി പി നരേന്ദ്രന്റെ പാടവം രജനികാന്തിനെ പോലും നാണിപ്പിക്കുന്നതാണ്. ഒരു കഞ്ചാവു കാരിയറുടെ മരണം മുഖ്യന്‍ നേരിട്ട് അന്വേഷിക്കുന്നതും മറ്റും എളുപ്പത്തില്‍ ദഹിക്കില്ല. നരേന്ദ്രന്റെ വീട് ആക്രമിക്കുന്നതും മറ്റും പല സിനിമകളിലും കണ്ട രംഗങ്ങളുടെ ആവര്‍ത്തനമായി. നരേന്ദ്രനേക്കാള്‍ താഴ്‌ന്ന റാങ്കിലുള്ള ഓഫീസര്‍ ഗുണ്ടകളെ കൂട്ടി ആക്രമിക്കാന്‍ വരുന്നതു പോലുള്ള രംഗങ്ങളും ഒഴിവാക്കാമായിരുന്നു.

VERDICT
കാശു മുതലാകാത്തതിന്റെ 'രൌദ്രം' പ്രകടിപ്പിക്കാന്‍ ചിലര്‍ക്ക് തോന്നിയേക്കാം.

CREDITS
Direction, Story, Script, Dialogue: Ranji Panikkar
Cast: Mammooty, Manju, Saikumar, Vijayaraghavan, Subair, Lalu Alex, Rajan P Dev, Shammi Thilakan, Sphadikom George, Urmila Unni, Sona Nair etc
Editing: Don Max
Camera: Sanjeev Sankar
Producer: Shahul Hameed Marikkar, Anto Joseph
Banner: Marikkar Films
Sulekha V./REVIEW TEAM

RELATED PAGES
» Mammootty Collection
» Saikumar Gallery
» Urmila Unni Collection
» Other Films
» Movie Page Index
 

Review: College Kumaran

PREVIEW | REVIEW | GALLERY | VIDEO
malayalam film director blessy and the crew at calcutta, on the set of calcutta news
VIEWERS' RATING: 3.3/10
(please leave your rating and opinion at the area for comments below; or email to reviewteam@indulekha.com)

WHAT'S IT
മാഹാത്മാ കോളജില്‍ കാന്റീന്‍ നടത്തുന്ന കുമാരനാണ് (മോഹന്‍ലാല്‍) ഈ ചിത്രത്തിന്റെ കേന്ദ്രം. പട്ടാളത്തില്‍ ക്യാപ്റ്റനാ‍യിരുന്ന കുമാരന്‍ എന്ന ക്യാപ്റ്റന്‍ ശ്രീകുമാര്‍ ഒരു പ്രത്യേക സാ‍ഹചര്യത്തില്‍ കാന്റീന്‍ നടത്തിപ്പുകാരനായി മാറിയതാണ്. കോളജ് കുട്ടികളെ സ്വന്തം സഹോദരങ്ങളെ പോലെ സ്നേഹിക്കുന്ന കുമാരന്‍ അവരുടെ എല്ലാ ആവശ്യങ്ങള്‍ക്കും മുന്‍പന്തിയിലുണ്ട്. കോളജ് പ്രിന്‍സിപ്പലും മാനേജരും കുമാരനു പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. കോളജില്‍ പുതിയതായി വന്ന ഇംഗ്ലീഷ് ലക്‌ചറര്‍ മാധവിക്ക് (വിമല രാമന്‍) ഇതൊന്നും മനസിലാക്കാന്‍ കഴിയുന്നില്ല. ഇതിനിടെ കോളജ് സ്വന്തമാക്കാന്‍ ശ്രമിക്കുന്ന വിദ്യാഭ്യാസ മന്ത്രി സേതുമാധവന്റെ (സിദ്ദിഖ്) കുതന്ത്രങ്ങള്‍ മൂലം കുമാരന്‍ പ്രശ്‌നത്തിലാകുന്നു. കുട്ടികളും ക്യാപ്‌റ്റനെ തള്ളിപ്പറയുന്നു.

PLUSES
മലയാളസിനിമയിലെ പതിവു സ്റ്റൈലില്‍ നായകനുമായി ഇടഞ്ഞു നില്‍ക്കുന്ന നായിക അവസാനം (പതിവു പോലെ) പ്രണയത്തില്‍ ചെന്നു വീഴുന്നില്ല എന്നത് ആശ്വാസകരമായ ഒരു വ്യതിയാനമാണ്. കുമാ‍രനു മാധവിയോടുള്ള സഹോദരതുല്യമായ സ്‌നേഹത്തിനും മറ്റൊരു നിറം കൊടുക്കാഞ്ഞതു നന്നായി.

MINUSES
സിനിമ എങ്ങോട്ടു കൊണ്ടു പോകണമെന്നറിയാതെ വിഷമിക്കുന്ന തിരാക്കഥാകൃത്തിനേയും സംവിധായകനേയും ചിത്രത്തില്‍ ഉടനീളം കാണാം. മോഹന്‍ലാല്‍ എന്ന മഹാനായ നടനു വേണ്ടി നല്ലൊരു നായകകഥാപാത്രത്തെ നിര്‍മിച്ചെടുക്കാന്‍ പോലും അവര്‍ക്കു കഴിഞ്ഞിട്ടില്ല; ഇംഗ്ലീഷ് പഠിപ്പിക്കല്‍ മുതല്‍ ബൈക്ക് പറപ്പിക്കല്‍ വരെ പലതും പാവം മോഹന്‍ലാലിനെക്കൊണ്ട് ചെയ്യിപ്പിക്കുന്നുണ്ടെങ്കിലും. എന്തിനേറെ പറയുന്നു; തലയ്ക്കു പാകമാകുന്ന നല്ല വിഗ്ഗുകള്‍ പോലും നടന്മാര്‍ക്കു കൊടുക്കാന്‍ പറ്റിയിട്ടില്ല!! ബാലചന്ദ്രമേനോനും നെടുമുടി വേണുവും‍ മുതല്‍ ബാബു നമ്പൂതിരി വരെ സ്‌കൂള്‍ നാടകങ്ങളെ ഓര്‍മിപ്പിക്കുന്ന വിഗ്ഗുകളുമണിഞ്ഞാണ് നില്‍പ്പ്.

യുക്തിയുടെ കാര്യം പറയാതിരിക്കുന്നതാണു ഭേദം; അതുകൊണ്ട് അക്കാര്യം വിട്ടുകളയുന്നു. എങ്കിലും, ജോലിക്കാരെ ജീപ്പിനുള്ളില്‍ ഇരുത്തിയിട്ട് പുറകില്‍ പച്ചക്കറികള്‍ക്കു നടുവില്‍ പൊരിവെയിലും കൊണ്ടിരിക്കുന്ന ‘മുതലാളി’യും, പൊലീസ് ലോക്കപ്പില്‍ നേരിട്ടു കയറിച്ചെന്ന് സ്വന്തം കൈ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപാതകം നടത്തുന്ന വിദ്യാഭ്യാസമന്ത്രിയുമൊക്കെ ഈ സിനിമയിലല്ലാതെ വേറെങ്ങും കാണില്ല.

VERDICT
യാതൊരു പ്രതീക്ഷയുമില്ലാതെ കോളജ് കുമാരന്‍ കാണാന്‍ പോകാം. എന്തെങ്കിലും പ്രതീ‍ക്ഷിച്ചു പോയാല്‍ നിരാശപ്പെടേണ്ടി വരും.

CREDITS
Director: Thulasidas
Story, Script, Dialogue: Suresh Pothuval
Cast: Mohanlal, Vimala Raman, Shamna Kasim, Balachandra Menon, Nedumudi Venu, Janardhanan, Siddique, Risa Bava, Babu Namboodiri, Suraj Venjarammoodu, Harisree Ashokan
Lyrics: Shibu Chakravarthy
Music: Ouseppachan
Art Director: Gireesh Menon
Editing: P C Mohanan
Camera: Venugopal
Producer: Benzy Martin
Banner: Fairy Queen Productions
Sunitha Menon /REVIEW TEAM

RELATED PAGES
» Mohanlal Collection
» Vimala Raman Collection
» Siddique Gallery
» Other Films
» Movie Page Index
© 2008 indulekha media network | powered by blogger