Favourite Songs: Ranjini Jose

VISIT GALLERY Ranjini Jose
പിന്നണിഗാനരംഗത്തെ പുതുതലമുറയില്‍ ഉള്‍പ്പെട്ട രഞ്ജിനി ജോസിന്റെ പ്രിയ ഗാനങ്ങള്‍ ഇതാ...
1. കാറ്റില്‍ ഇളം കാറ്റില്‍
(ചിത്രം:ഓടയില്‍ നിന്ന് , പാടിയത്: പി സുശീല)
വളരെ സ്വീറ്റ് ആണ് ഈ ഗാനം. ഇളം കാറ്റു വന്ന് നമ്മെ തഴുകുന്നൊരു ഫീലിംഗ് ഈ പാട്ടുകേള്‍ക്കുമ്പോള്‍ കിട്ടുന്നുണ്ട്.
2. കൂട്ടില്‍ നിന്നും മേട്ടില്‍
(ചിത്രം: താളവട്ടം , പാടിയത്: കെ ജെ യേശുദാസ്)
യേശുദാസിന്റെ ശബ്ദം തന്നെയാണ് ആരെയും പിടിച്ചു നിര്‍ത്തുന്നത്. അതു പോലെ ഇതിന്റെ ബേസിക് കോമ്പോസിഷന്‍ എനിക്ക് ഇഷ്ടമാണ്.
3. പീലിയേഴും വീശി
(ചിത്രം: പൂവിന് പുതിയ പൂന്തെന്നല്‍ , പാടിയത്: കെ എസ് ചിത്ര, കെ ജെ യേശുദാസ്)
എക്കാലവും മനസില്‍ തങ്ങി നില്ക്കിന്നൊരു ഗാനമാണിത്. ഒരു പ്രത്യേകസ്റ്റൈല് തന്നെ ഈ പാട്ടിനുണ്ട്.
4. ധും ധും ത ന ന
(ചിത്രം: തോമാശ്ലീഹ, പാടിയത്: വാണി ജയറാം)
ഹിന്ദുസ്ഥാനി ശൈലിയിലാണ് ഈ ഗാനം പാടിയിരിക്കുന്നത്. കേള്‍ക്കാന്‍ നല്ല ഇമ്പമുണ്ട്, പാടാന്‍ കുറച്ചു ബുദ്ധിമുട്ടാണ്.
5. വൈശാഖ സന്ധ്യേ
(ചിത്രം: നാടോടിക്കാറ്റ് , പാടിയത്: കെ ജെ യേശുദാസ്)
എക്കാലവും ഹിറ്റായി നില്ക്കുന്നൊരു ഗാനമാണിത്. എത്ര കേട്ടാലും മടുക്കാത്തതും വീണ്ടും വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതുമാണ് ഈ ഗാനം.
6. കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ
(ചിത്രം: ആകാശദൂത് , പാടിയത്: കെ എസ് ചിത്ര)
ഞാന്‍ മിക്കപ്പോഴും പാടാറുള്ളൊരു പാട്ടാണിത്. ചിത്ര വളരെ ഭംഗിയായിട്ടാണിതു പാടിയിരിക്കുന്നത്. കേട്ടാല്‍ വളരെ ഈസിയായി തോന്നുമെങ്കിലും പാടാന്‍ അത്ര എളുപ്പമല്ല.
7. യമുന വെറുതേ രാപ്പാടുന്നു
(ചിത്രം: ഒരേകടല്‍, പാടിയത്: ശ്വേത)
അസ്സലായി ഈ പാട്ടു പാടിയിട്ടുണ്ട് ശ്വേത. അടുത്ത കാലത്ത് ഞാന്‍ പലപ്പോഴും എടുത്ത് കേള്‍ക്കാറുള്ള പാട്ടാണിത്. എനിക്ക് വളരെ ഇഷ്ടമായി ഈ ഗാനം.
8. കണ്ടു ഞാന്‍ മിഴികളില്‍
(ചിത്രം: അഭിമന്യു , പാടിയത്: എം ജി ശ്രീകുമാര്‍)
എം ജി ശ്രീകുമാറിന്റെ ട്രൂപ്പില്‍ പാടാന്‍ പോകുമ്പോള്‍ മിക്കവാറും അദ്ദേഹം പാടി കേള്‍ക്കാറുള്ള പാട്ടാണിത്. അങ്ങനെ കേട്ടു കേട്ട് ഇഷ്ടപ്പെട്ടതാണിത്.
9. ബ്രൂഹി കൃഷ്ണഘനശ്യാമ
(ചിത്രം: ഇങ്ങനെ ഒരു നിലാപ്പക്ഷി , പാടിയത്: കെ എസ് ചിത്ര)
വളരെ നല്ല ഗാനമാണിത്. ഞാന്‍ പലപ്പോഴും കേള്‍ക്കാറുണ്ട്. പുതിയ പല ഗാനങ്ങളും മനസില്‍ തങ്ങി നില്‍ക്കാറില്ല. പക്ഷേ ഇതു പോലെ ചിലതെല്ലാം എത്ര കേട്ടാലും മുഷിവു തോന്നില്ല.
10. എന്തരോ മഹാനുഭാവലൂ
(ചിത്രം: ദേവദൂതന് , പാടിയത്: കെ ജെ യേശുദാസ്)
ഇതു ഫ്യൂഷനാണ്. ഫ്യൂഷന്‍ നന്നായി പ്രയോജനപ്പെടുത്തിയ ഗാനം. വളരെ പെട്ടെന്ന് പാടാനാവില്ല. പാടാന്‍ ബുദ്ധിമുട്ടേറിയ ഗാനങ്ങള്‍ എനിക്കിഷ്ടമാണ്. അത് പാടുക എന്നത് ശരിക്കും ഒരു വെല്ലുവിളി അല്ലേ, അതു കൊണ്ടു തന്നെ.
Savitha Sijo
RELATED PAGES
» P susheela @ movieraga.com
» Yesudas @ movieraga.com
» Vanijayaram @movieraga.com
» Chithra@ movieraga.com
» Sujatha @ movieraga.com
» M G Sreekumar @ movieraga.com
» Ranjini Jose @movieraga.com
» Swetha @movieraga.com
» Music Zone


