Top 12 Film Songs in Malayalam
സംഗീതവിദഗ്ദ്ധരേയും സംഗീതപ്രേമികളേയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ സര്‍വേയുടെ ഫലം. പാട്ടിനൊപ്പം ചിത്രത്തിന്റെ പേര്, രചന, സംഗീതം, ആലാപനം എന്നിവയും.പന്ത്രണ്ടു ഗാനങ്ങളില്‍ പത്തും പാടിയിരിക്കുന്നത് യേശുദാസാണെന്നതാണ് ഏറ്റവും കൌതുകകരമായ കാര്യം. എഴുത്തുകാരുടെ ഗണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് വയലാര്‍ രാമവര്‍മ്മ തന്നെ. ആറു ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് അദ്ദേഹമാണ്. നാലു ഗാനങ്ങളുമായി തൊട്ടടുത്ത് പി ഭാസ്കരനുണ്ട്.
അഞ്ചു ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന ജി ദേവരാജനാണ് സംഗീതസംവിധായകരിലെ ഒന്നാമന്‍. ബാബുരാജ് നാലു ഗാനങ്ങള്‍ക്ക് ഈണമിട്ടു.
1. താമസമെന്തേ വരുവാന്‍
ഭാര്‍ഗവീനിലയം
പി. ഭാസ്കരന്‍
എം. എസ്. ബാബുരാജ്
യേശുദാസ്
2. ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ചെമ്പരത്തി
വയലാര്‍
ജി. ദേവരാജന്‍
യേശുദാസ്
3. സ്വര്‍ണച്ചാമരം വീശിയെത്തുന്ന
യക്ഷി
വയലാര്‍
ദേവരാജന്‍
യേശുദാസ്, പി. ലീല
4. സൂര്യകാന്തീ സൂര്യകാന്തീ
കാട്ടുതുളസി
വയലാര്‍
ബാബുരാജ്
എസ്. ജാനകി
5. പ്രാണസഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
പരീക്ഷ
ബാബുരാജ്
യേശുദാസ്
6. കാട്ടിലെ പാഴ്‌മുളം തണ്ടില്‍ നിന്നും
വിലയ്ക്കു വാങ്ങിയ വീണ
പി. ഭാസ്കരന്‍
ദക്ഷിണാമൂര്‍ത്തി
യേശുദാസ്
7. ആയിരം പാദസരങ്ങള്‍ കിലുങ്ങി
നദി
വയലാര്‍
ദേവരാജന്‍
യേശുദാസ്
8. ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍
സ്ത്രീ
പി. ഭാസ്കരന്‍
ദക്ഷിണാമൂര്‍ത്തി
യേശുദാസ് (ജാനകി)
9. തളിരിട്ട കിനാക്കള്‍ തന്‍
മൂടുപടം
പി. ഭാസ്കരന്‍
ബാബുരാജ്
എസ്. ജാനകി
10. സന്യാസിനീ.. ഓ.. ഓ
രാജഹംസം
വയലാര്‍
ദേവരാജന്‍
യേശുദാസ്
11. സാഗരമേ ശാന്തമാക നീ
മദനോത്സവം
ഒ എന്‍ വി കുറുപ്പ്
സലില്‍ ചൌധരി
യേശുദാസ്
12. സാമ്യമകന്നോരുദ്യാനമേ
ദേവി
വയലാര്‍
ദേവരാജന്‍
യേശുദാസ്
തിരഞ്ഞെടുപ്പില്‍ മുന്നില്‍ വന്ന 34 ഗാനങ്ങളും പൂര്‍ണരൂപത്തില്‍ ചിത്രഭൂമിയിലുണ്ട് ; ഒപ്പം അവയുടെ ശില്പികളേക്കുറിച്ചും.

RELATED PAGES
» Yesudas Collection
» Search Music Zone
» Beyond The Screen



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME