Kanmani and Rajesh Naroth
WATCH VIDEOS» Kanmani
» Kunnimanikal Enni
- ടോം ജെ മങ്ങാട്ട്
നരച്ച കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കിടയിലൂടെയുള്ള വിരസമായ സഞ്ചാരത്തിനിടെ, ഒരു വളവു തിരിയുമ്പോള്‍ പെട്ടെന്ന് മുന്നിലൊരു പൂമരം തല നിവര്‍ത്തുന്ന അനുഭവം. ഇന്റര്‍നെറ്റിലെ ഒരു പതിവുയാത്രയ്‌ക്കിടയില്‍ അവിചാരിതമായി കണ്‍മണി എന്ന വീഡിയോയില്‍ എത്തിപ്പെട്ടതിനെ അങ്ങനെ വിശേഷിപ്പിക്കുന്നതാണ് ശരി. ചാരുതയുള്ള ഫ്രെയിമുകള്‍, സുഖദമായ സംഗീതം, ഒരു ഫ്രെയിമില്‍ നിന്ന് അടുത്തതിലേക്ക് അഴകോടെ ചുവടു വയ്‌ക്കുന്ന സുന്ദരിയായ പെണ്‍കുട്ടി, ഒപ്പം സുന്ദരനായ ഒരു ചെറുപ്പക്കാരന്‍... കണ്‍മണി എന്ന ഗാനത്തിന്റെ വീഡിയോ ആയിരുന്നു അത്. പാട്ട് എഴുതിയതും ഈണമിട്ടതും രാജേഷ് നരോത്ത് എന്ന അമേരിക്കന്‍ മലയാളി.
വീണ്ടും കാണാനും കേള്‍ക്കാനും പ്രേരിപ്പിക്കുന്ന എന്തോ ചിലതൊക്കെ ആ വീഡിയോയില്‍ ഉണ്ടായിരുന്നു. ‘ഇന്ദുലേഖ’യുടെ വായനക്കാര്‍ക്ക് മുന്നില്‍ ഇപ്പോള്‍ ഈ ആല്‍ബവും അതിന്റെ രചയിതാവായ രാജേഷും എത്തിയിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. രാജേഷിനെ രചയിതാവ് എന്നു വിശേഷിപ്പിച്ചത് വെറുതെയല്ല. കണ്‍മണിയുടെ ഗാനരചന, സംഗീതം, ആലാപനം, ഓര്‍ക്കസ്‌ട്രേഷന്‍, മിക്സിങ്, വീഡിയോ സംവിധാനം, ഛായാഗ്രഹണം, നിര്‍മാണം... (പറയാന്‍ വിട്ടു പോയ ചിലത് ഇനിയും ഉണ്ടാവാം!!!) ഇങ്ങനെ പല റോളുകളില്‍ രാജേഷ് ഈ ആല്‍ബത്തിന്റെ പിന്നില്‍ പ്രത്യക്ഷപ്പെടുന്നു.
അടുത്ത ദിവസം തന്നെ സ്വപ്‌ന രാജേഷിനു മെയില്‍ ചെയ്‌തു; ഏറെ വൈകാതെ ആല്‍ബവും വീഡിയോകളും സാന്റ ക്ലാരയില്‍ നിന്ന് കോട്ടയത്തെത്തി. ഉണ്ണിമേനോന്‍, ജാസി ഗിഫ്റ്റ്, മഞ്ജരി, ഫ്രാങ്കോ, മധു ബാലകൃഷ്‌ണന്‍, വിധു പ്രതാപ് തുടങ്ങിയ മലയാളികളുടെ പ്രിയപ്പെട്ടവരാണ് കണ്‍മണിയിലെ ഗായകര്‍. രാജേഷിന്റെ ‘കണ്‍മണി’ ഞങ്ങളുടെയും കണ്‍മണിയാകാന്‍ ഒറ്റ ദിവസം പോലും വേണ്ടി വന്നില്ല. ഞങ്ങളുടെ കുഞ്ഞുസുന്ദരികള്‍ (ശ്രേയയും മരിയയും) പിന്നീടുള്ള ദിവസങ്ങളില്‍ സ്‌കൂളില്‍ പോയത് കണ്‍മണിയിലെ പാട്ടുകള്‍ക്ക് താളം പിടിച്ചാണ്. ‘തിത്തി തെയ് തക’ എന്ന റിമിക്സ് ട്രാക്കാണ് അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത്.
കുറവുകളില്ല എന്നല്ല പറഞ്ഞുവരുന്നത്. കുറച്ചുകൂടി നല്ല വരികള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ചില ഗാനങ്ങള്‍ കേള്‍ക്കുമ്പോഴെങ്കിലും തോന്നാതിരുന്നില്ല. സംഗീതവിദ്വാന്‍മാര്‍ക്കും (വിദുഷികള്‍ക്കും) വേറെയും കുറവുകള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ, അപ്പോഴും കണ്‍മണിയുടെ ചന്തത്തിനു കുറവൊന്നും വരുന്നില്ല എന്നതാണ് സത്യം. ആ സി ഡി ഇപ്പോഴും ഞങ്ങളുടെ കാറില്‍ നിന്നു പുറത്തിറങ്ങിയിട്ടില്ല! കണ്‍മണിക്കുള്ള ഏറ്റവും നല്ല സര്‍ട്ടിഫിക്കറ്റ് ഒരുപക്ഷേ ഇതായിരിക്കും.
ആല്‍ബം കണ്‍മണി ബ്ലോഗില്‍ കൂടുതല്‍ വിവരങ്ങള്‍ വായിക്കാം. ഈ ആല്‍ബം വാങ്ങാന്‍ ആല്‍ബം കണ്‍മണി ഡോട് കോം സന്ദര്‍ശിക്കുക. ഇനി രാജേഷ് നരോത്ത് സംസാരിക്കുന്നു; കണ്‍മണിയേക്കുറിച്ച്, തന്റെ സംഗീതത്തെക്കുറിച്ച്. (രാജേഷ് ഇംഗ്ലീഷില്‍ എഴുതിയ കാര്യങ്ങള്‍ മലയാളത്തിലാക്കാതെ അങ്ങനെ തന്നെ ചേര്‍ത്തിരിക്കുകയാണ്; ഭാഷയേക്കാള്‍ പ്രധാനമാണല്ലോ ആശയം. )
ഞാന്‍..
ജനിച്ചത് തലശേരിയിലാണ്. അച്ഛന്‍ 15 കൊല്ലം എയര്‍ ഫോഴ്‌സില്‍ ആയിരുന്നു. പിന്നീട് അദ്ദേഹം മസ്കറ്റിലേക്ക് പോയി. തലശേരി സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്കൂളിലാണ് ഞാന്‍ പഠിച്ചത്. നിര്‍മലഗിരി കോളജില്‍ പ്രീ ഡിഗ്രി ചെയ്തു. കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം പൂര്‍ത്തിയാക്കിയത് ടി കെ എം കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍. വീട്ടില്‍ അമ്മയും അച്ഛനും അനുജനുമുണ്ട്. അമേരിക്കയില്‍ താമസമാക്കിയിട്ട് 12 കൊല്ലമായി. ഇവിടെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നു.
To be frank, without my family, none of these would have come true. I built ‘Kanmani’ during the late night hours and the time that I borrowed from them. Divya (my wife) has been the most supportive and encouraging. She is the first to hear every one of my tunes. When she hears one, the answer always is "നല്ല രസമുണ്ട് കേള്‍ക്കാന്‍!" But there are many ways in which she will say that. I can read her body language and I will exactly know if the tune is any good or not. It's funny, but true. She is a great partner that I have benefited tremendously from.
We have two children. Nidhi (8) and Vishnu (3). They love all the songs in Kanmani. Kunnimanikal is their favorite. My children have slept countless nights listening to these songs and just for that, it was all worth it.
സംഗീതപശ്ചാത്തലം...
എന്റെ മനസ്സിലെന്നും സംഗീതമുണ്ട്. എനിക്കു 12 വയസുള്ളപ്പോള്‍ ഞങ്ങള്‍ ഒരു കുടുംബവീട്ടില്‍ വിരുന്നിനു പോയി. അവിടെ ഒരു ഗിറ്റാര്‍ ഉണ്ടായിരുന്നു. അന്നു മുഴുവന്‍ നേരവും ഞാന്‍ ഈ ഗിറ്റാറില്‍ കളിച്ചിരുന്നു. അച്ഛന്‍ അതു കണ്ടു. എന്തെന്നറിയില്ല, ഒരു ഗിറ്റാര്‍ വാങ്ങിത്തരാമെന്ന് അച്ഛന്‍ പറഞ്ഞു. അതായിരുന്നു തുടക്കം. ഒരു കൊല്ലം ഗിറ്റാര്‍ പഠിച്ചു. ഗുരുനാഥന്‍ ഗള്‍ഫില്‍ പോയതോടെ അതു നിന്നു. പക്ഷേ, ഞാന്‍ എന്നും എന്റെ ഗിറ്റാര്‍ വായിക്കും; ഒന്നോ രണ്ടോ മണിക്കൂര്‍. എന്‍ജിനീയറിങ്ങിനു പഠിക്കുമ്പോഴൊക്കെ കലയിലും സംഗീതത്തിലും വളരെ ആക്റ്റീവ് ആയിരുന്നു. അതിനിടയില്‍, കീ ബോര്‍ഡ്, ഫ്‌ളൂട്ട് എന്നീ ഉപകരണങ്ങള്‍ വായിക്കാനും പഠിച്ചു. ജോലി ചെയ്യാന്‍ തുടങ്ങിയതോടെ എല്ലാം നിലച്ചു. അമേരിക്കയിലെത്തി കുറച്ചു കഴിഞ്ഞാണ് വീണ്ടും സംഗീതം വരുന്നത്.
സംഗീതം പഠിച്ചത് എവിടെ നിന്നാണ്?
എനിക്ക് സംഗീതത്തില്‍ ഫോമല്‍ എജ്യുക്കേഷന്‍ ഒട്ടുമില്ല. കേട്ടും ചോദിച്ചും വായിച്ചും പഠിച്ചെടുത്തതാണെല്ലാം. എന്നാലും ചില വ്യക്തികളെ എന്റെ ഗുരുനാഥന്മാരായി കാണുന്നുണ്ട്. മലയാളത്തില്‍ എന്നെ ആദ്യം ഫാസിനേറ്റ് ചെയ്തത് ജെറി അമല്‍ ദേവ് ആണ്. അന്നത്തെ ജെറിയുടെ ശൈലി വളരെ വ്യത്യസ്തമായിരുന്നു. പിന്നെ രവീന്ദ്രന്‍. കര്‍ണാടകസംഗീതത്തെ ഫിലിം മ്യൂസിക്കിലൂടെ മനസ്സില്‍ പതിപ്പിക്കാന്‍ കഴിഞ്ഞ ഒരു അപൂര്‍വപ്രതിഭയാണ് അദ്ദേഹം. എന്‍ജിനീയറിങ്ങിനു പഠിക്കുമ്പോഴാണ് ഞാന്‍ ഒരു ഇളയരാജ ഫാന്‍ ആയി മാറുന്നത്. മെലഡി കിങ് ആണ് അദ്ദേഹം.
റഹ്‌മാന്റെ റോജ കേട്ടതോടെ എനിക്കു മറ്റൊരു ഗുരുനാഥനെ ലഭിച്ചു. ഇവര്‍ ആരെയും ഞാന്‍ നേരില്‍ കണ്ടിട്ടില്ല. But I studied their music; ഒരു ഏകലവ്യന്‍ സ്റ്റൈലില്‍!
കണ്‍മണിക്കു മുന്‍പ്?
കഴിഞ്ഞ 8-9 കൊല്ലങ്ങളില്‍ അനവധി ഡോക്യുമെന്ററികള്‍, പരസ്യങ്ങള്‍, ഷോര്‍ട്ട് ഫിലിമുകള്‍ ഒക്കെയായി കുറേ സംഗീതം ചെയ്തിട്ടുണ്ട്. 2006-ല്‍ A Secret Handshake എന്ന ഹോളിവുഡ് ചിത്രത്തിന് ടൈറ്റില്‍ സംഗീതം നല്‍കി. കുറേ ഡോക്യുമെന്ററികള്‍ക്കും പരസ്യങ്ങള്‍ക്കുമായി വീഡിയോയില്‍ ഞാന്‍ കുറച്ച് വര്‍ക്ക് ചെയ്തിരുന്നു. Broken എന്ന ഹോളിവുഡ് ഷോര്‍ട്ട് ഫിലിം പൂര്‍ത്തിയാക്കിയത് കഴിഞ്ഞ വര്‍ഷമാണ്. വീഡിയോയിലൂടെയുള്ള സ്റ്റോറി റ്റെല്ലിങ്ങ് ഇപ്പോഴും പഠിച്ചു വരുന്നതേയുള്ളു.
ഇതു വിഷ്വല്‍ മീഡിയയുടെ കാലഘട്ടമാണ്. ഒരു കംപ്യൂട്ടറും ഒരു ക്യാമറയുമുണ്ടെങ്കില്‍ ആര്‍ക്കും ചെയ്യാനാവുന്നതേയുള്ളു നല്ല വീഡിയോകള്‍.
കണ്‍മണി ആല്‍ബത്തിന്റെ പിറവി?
എന്‍ജിനീയറിങ് കോളജില്‍ പഠിക്കുമ്പോള്‍ ചില പാട്ടുകള്‍ കമ്പോസ് ചെയ്തിരുന്നു. പക്ഷേ, ഒരു പ്രഫഷണല്‍ ലെവലില്‍ ചെയ്യാന്‍ പറ്റുമെന്ന വിശ്വാസം വന്നത് ഒരു സംഭവത്തിനു ശേഷമാണ്.
ഞാന്‍ അമേരിക്കയില്‍ എത്തി ഒരു വര്‍ഷം തികയാറായ സമയം. വീടിനടുത്തുള്ള ഒരു മ്യൂസിക് ഷോപ്പില്‍ ഞാന്‍ പോയി. അന്ന് അവിടെ ഒരു പുതിയ മോഡല്‍ കീ ബോഡ് ഉണ്ടായിരുന്നു. വെറുതെ അതില്‍ ഞാന്‍ കുറച്ച് ട്യൂണ്‍സ് ഉണ്ടാക്കി, പല ഇന്‍സ്‌ട്രുമെന്റില്‍ സീക്വന്‍സ് ചെയ്തു. ആ കടയിലെ ആരോ ഒരാള്‍ കേട്ടിട്ട് നന്നായിട്ടുണ്ട് എന്നു പറഞ്ഞു. എനിക്കും അങ്ങനെ തോന്നി.
പിന്നീട് ഒരു വര്‍ഷത്തോളം എപ്പോള്‍ സമയം കിട്ടിയാലും ഞാന്‍ മ്യൂസിക് ഷോപ്പില്‍ പോയിരുന്ന് കമ്പോസ് ചെയ്യും. അതാണ് തുടക്കം. ഒരു ആല്‍ബം ചെയ്യണമെന്നു പറഞ്ഞ് എന്റെ അനുജന്‍ കുറെ കാലമായി നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ ആ പണി തുടങ്ങി. കുറേ പാട്ടുകള്‍ക്ക് ട്യൂണ്‍ ഇട്ടു. ഒരു പ്രശ്നം മാത്രം. വരികള്‍ എഴുതാന്‍ ആരുമില്ല. Desperately, ഞാന്‍ തന്നെ ആ യജ്ഞം ഏറ്റെടുത്തു. ആദ്യമെഴുതിയ പാട്ടാണ് ‘കുന്നിമണികള്‍’. അതു ഞാന്‍ തന്നെ പാടി ഫസ്റ്റ് വെര്‍ഷന്‍ റെക്കോഡ് ചെയ്തു. എന്റെ മാതാപിതാക്കള്‍ അന്ന് എന്റെ കൂടെ താമസിക്കുന്നുണ്ടായിരുന്നു. അമ്മയെ വിളിച്ചിരുത്തി ആ പാട്ടു ഞാന്‍ കേള്‍പ്പിച്ചു. പാട്ടു കഴിഞ്ഞപ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അന്നു തോന്നി എല്ലാം ശരിയാകുമെന്ന്.
എന്തായിരുന്നു ഏറ്റവും വിഷമം പിടിച്ച കാര്യം?
ഗാനരചന. അതിനുള്ള കഴിവു മാത്രം ഈശ്വരന്‍ അത്രയ്ക്കങ്ങു തന്നിട്ടില്ല. മലയാളവുമായുള്ള ബന്ധം വിട്ടു പോയിരുന്നു. പിന്നെ എന്തും വരട്ടെ എന്നു കരുതി അങ്ങെഴുതി. ആറു പാട്ടെഴുതാന്‍ ഏഴു മാസങ്ങള്‍ എടുത്തു. ഒമ്പതില്‍ പഠിക്കുമ്പോഴാണ് മുന്‍പ് കവിത എഴുതിയിട്ടുള്ളത്; സ്കൂളിലെ യുവജനോത്സവത്തില്‍ കവിതാരചനയ്ക്ക്. അന്ന് ഒന്നാം സമ്മാനം കിട്ടി... :)
ഗായകരെക്കുറിച്ച്..
എന്റെ ഭാഗ്യമെന്നേ കരുതുന്നുള്ളു; ഡേറ്റ് ചോദിക്കാന്‍ ഫോണ്‍ വിളിക്കുമ്പോള്‍ നെര്‍വസ് ആയിരുന്നു. പക്ഷേ, എല്ലാവരും നന്നായി സഹകരിച്ചു. ഇത്രയും റ്റാലന്റഡ് ആയിട്ടുള്ള ഗായകരുമായി വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ വളരെ അഭിമാനമുണ്ട്.
വീഡിയോയെക്കുറിച്ച്...
കുട്ടിക്കാലത്തെ ഓര്‍ത്തുള്ള നൊസ്റ്റാള്‍ജിയ ആണ് കുന്നിമണികള്‍ എന്ന വീഡിയോ. വടക്കന്‍ കേരളത്തില്‍ തച്ചോളി തറവാട്ടുകാര്‍ പ്രസിദ്ധമാക്കിയ കടത്തനാടന്‍ പ്രദേശത്താണിത് ഷൂട്ട് ചെയ്തത്. ഇതില്‍ അഭിനയിച്ചവരെല്ലാം സാധാരണക്കാരാണ്. എന്നാല്‍, അഭിനയം അറിയുന്നവരുമാണ്. യുവജനോത്സവങ്ങളില്‍ നാടകത്തിനു സമ്മാനം കിട്ടിയവരാണ് കുട്ടികള്‍. പതിവിനു വിപരീതമായ ഒരു സമീപനമാണിതില്‍. I wanted the story to be rooted in reality. ഈ വീഡിയോയുടെ ആദ്യത്തെ ഒഫീഷ്യല്‍ ഷോ 'ഇന്ദുലേഖ'യിലാണ്. (ഇതില്‍ ഇന്ദുലേഖയ്‌ക്കും അഭിമാനമുണ്ട്. - ടോം)
കണ്‍മണിയിലെ പ്രിയപ്പെട്ട ഗാനം?
അങ്ങനെയൊന്നില്ല. ഒരു കൊല്ലത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് കണ്‍മണി. എന്നാലും വേനല്‍, കുന്നിമണികള്‍ എന്നീ രണ്ടു പാട്ടുകളും ഒറ്റത്തവണ കേട്ടാല്‍ ഇഷ്ടപ്പെടുന്ന ഗാനങ്ങളാണ്.
കണ്‍മണി എന്നു പേരിടാന്‍ കാരണം?
ദിവ്യയുടെ (ഭാര്യ) അമ്മ കണ്ണടച്ചു വിശ്വസിക്കുന്ന ഒരു ന്യൂമറോളജിസ്റ്റുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദേശമാണ്.
ഭാവി പദ്ധതികള്‍ എന്തൊക്കെയാണ്?
ഒരു ശൈലിയില്‍ മാത്രം പാട്ടുകള്‍ ചെയ്യാന്‍ ഞാന്‍ വിചാരിക്കുന്നില്ല. തനതായ ശൈലി തെളിയിക്കാന്‍ ഇനിയും വേണം സമയം.
പ്രസാദ് ഭണ്ഡാര്‍ക്കറുമായി ചേര്‍ന്ന് ഒരു ഇന്‍സ്‌ട്രമെന്റല്‍ ആല്‍ബം ഈയിടെ തുടങ്ങി. പണ്ഡിറ്റ് ഹരിപ്രസാദ് ചൌരസ്യയുടെ ശിഷ്യനാണ് പ്രസാദ്. ഈ സ്ഥലത്തെ പ്രശസ്തനായ ഫ്‌ളൂട്ടിസ്റ്റ് കൂടിയാണ്. കണ്‍മണി എന്ന ഗാനത്തില്‍ ഓടക്കുഴല്‍ വായിച്ചതും പ്രസാദാണ്. രണ്ടാമത്തെ ആല്‍ബത്തിന്റെ പാട്ടുകള്‍ എല്ലാം കമ്പോസ് ചെയ്തു കഴിഞ്ഞു. ഇനി വരികള്‍ എഴുതിക്കണം. പ്രണയമാണ് വിഷയം. പല ഭാഷകളിലായി റിലീസ് ചെയ്യാനാണ് പരിപാടി. കണ്‍മണി തമിഴില്‍ ഇറക്കാനും ഉദ്ദേശമുണ്.
സംഗീതത്തിലേക്ക് വരുന്നവരോട് എന്തെങ്കിലും പറയാനുണ്ടോ?
Yes. Just do it. Don't wait for anyone. Most people have fairly good computers at their home now a days. Get a mic and a fairly decent sound card. Get a sequencing software. Start experimenting. Record. Edit and Mix. Once you are done, send it to your friends in orkut, post it on You Tube or Google Video. We live in the digital age now. The world is your audience.
There are no excuses. The only thing that stops you from achieving your dreams is taking those first few steps towards achieving it. It is a rough road. There will be uphill battles but if you persist, it can be done.
RELATED PAGES
» Jassie Gift Collection
» Vidhu Prathap Collection
» Madhu Balakrishnan Collection
» Manjari Collection
» Franco Collection
» Unni Menon @ movieraga.com
» Search Music Zone



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME