SPiCE most viewed videos in indulekha
 

Favourite Songs: Sreekumaran Thampi

Sreekumaran Thampiമലയാ‍ളിക്ക് ഒട്ടേറെ മനോഹരമായ ഗാനങ്ങള്‍ സമ്മാനിച്ച ഗാനരചയിതാവാണ് കവിയും ചലച്ചിത്രകാരനും നോവലിസ്റ്റുമൊക്കെയായ ശ്രീകുമാരന്‍ തമ്പി. അദ്ദേഹത്തിനു പ്രിയംകരമായ 10 ഗാനങ്ങള്‍ ഇതാ:

വളരെ പണിപ്പെട്ടാണ് ശ്രീകുമാരന്‍ തമ്പി പ്രിയപ്പെട്ട 10 മലയാള ചലച്ചിത്ര ഗാനങ്ങള്‍ തിരഞ്ഞെടുത്തത്. അദ്ദേഹം പറഞ്ഞു: “ഒത്തിരി നല്ല പാട്ടുകളുണ്ട്. ആ നല്ല ഗാനങ്ങള്‍ തിക്കിത്തിരക്കി വന്ന് എന്നോട് ചോദിക്കുന്നുണ്ട്, ‘എന്നെ തെരഞ്ഞെടുക്കുന്നില്ലേ?’ എന്ന്!!”

1. കണ്ണും പൂട്ടി ഉറങ്ങുക നീയെന്‍
ചിത്രം: സ്‌നേഹസീമ, 1954
രചന: അഭയദേവ്
സംഗീതം: വി ദക്ഷിണാമൂര്‍ത്തി
പാടിയത്: പി ലീല
എന്റെ ബാല്യ, കൌമാര നാളുകളില്‍ എന്നെ വളരെയധികം മോഹിപ്പിച്ച താരാട്ടുപാട്ട്.

2. എങ്ങനെ നീ മറക്കും കുയിലേ
ചിത്രം: നീലക്കുയില്‍, 1954
രചന: പി ഭാസ്കരന്‍
സംഗീതം: കെ രാഘവന്‍
പാടിയത്: കെ അബ്‌ദുള്‍ ഖാദര്‍
പി ഭാസ്‌കരനും രാമുകാര്യാട്ടും ചേര്‍ന്ന് സൃഷ്‌ടിച്ച നീലക്കുയില്‍ മലയാളസിനിമയുടെ ടേണിങ്ങ് പോയിന്റാണ്. ആ സിനിമയെ കുറിച്ചോര്‍ക്കുമ്പോള്‍ ഈ പാട്ടാണ് ഓര്‍മ വരിക.

3. താമസമെന്തേ വരുവാന്‍
ചിത്രം: ഭാര്‍ഗവീനിലയം, 1964
രചന: പി ഭാസ്‌കരന്‍
സംഗീതം: എം എസ് ബാബുരാജ്
പാടിയത്: കെ ജെ യേശുദാസ്
മലയാളത്തിലെ ഏറ്റവും നല്ല കാത്തിരിപ്പിന്റെ ഗാനം. പ്രണയം തുളുമ്പുന്ന ഈ ഗാനം പോലെ പിന്നെയൊന്നുണ്ടോയെന്ന് സംശയമാണ്.

4. ആയിരം പാദസരങ്ങള്‍ കിലുങ്ങി
ചിത്രം: നദി, 1969
രചന: വയലാര്‍ രാമവര്‍മ
സംഗീതം: ജി ദേവരാജന്‍
പാടിയത്: യേശുദാസ്
ദര്‍ബാരി-കാനഡാ രാഗത്തില്‍ നമ്മെ ദു:ഖിപ്പിക്കുന്ന എന്തോ ഒന്നുണ്ട്. ഈ രാഗത്തില്‍ ചെയ്‌ത ഏറ്റവും നല്ല ഗാനമാണ് നദിയും ജീവിതവുമായി ബന്ധപ്പെടുത്തിയുള്ള ഈ ഗാനം.

5. മാണിക്യവീണയുമായെന്‍ മനസിന്റെ
ചിത്രം: കാട്ടുപൂക്കള്‍, 1965
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ജി ദേവരാജന്‍
പാടിയത്: കെ ജെ യേശുദാസ്
കാമുകിയെ സരസ്വതീ ദേവിയായി സങ്കല്പിച്ചിരിക്കുന്നതിന്റെ പുതുമയുണ്ട്. ഒ എന്‍ വിയുടെ മികച്ച രചന, യേശുദാസിന്റെ സുന്ദരമായ ആലാപനവും.

6. ഹൃദയസരസിലെ പ്രണയപുഷ്പമേ
ചിത്രം: പാടുന്ന പുഴ, 1968
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: വി ദക്ഷിണാമൂര്‍ത്തി
പാടിയത്: കെ ജെ യേശുദാസ്
എനിക്കും ജനങ്ങള്‍ക്കും ഒരേ പോലെ ഇഷ്‌ടപ്പെട്ട എന്റെ ഗാ‍നം. എന്റെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ട പാട്ട്.

7. യമുനേ യമുനേ പ്രേമയമുനേ
ചിത്രം: റെസ്‌റ്റ് ഹൌസ്, 1969
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: എം കെ അര്‍ജുനന്‍
പാടിയത്: പി ജയചന്ദ്രന്‍, എസ് ജാനകി
അര്‍ജുനനും ഞാനും ചെയ്‌ത പാട്ടുകളില്‍ എനിക്ക് ഏറ്റവും പ്രിയം. കാപ്പി രാഗത്തിന്റെ എല്ലാ സൌമ്യാംശവും പിഴിഞ്ഞെടുത്ത ഗാനം.

8. ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
ചിത്രം: ചന്ദ്രകാന്തം, 1974
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: എം എസ് വിശ്വനാഥന്‍
പാടിയത്: എസ് ജാനകി / കെ ജെ യേശുദാസ്
ഞാന്‍ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രത്തില്‍ സ്വയം ചെയ്‌ത ഗാനം. ആരുടെയും അഭിപ്രായം നോക്കാതെ സ്വന്തം ഇഷ്‌ടപ്രകാരം ചെയ്‌ത ഗാനമാണിത്. ബാഹ്യപ്രേരണ ഇല്ലാത്തതിന്റെ ഗുണമുണ്ട് ഈ ഗാനത്തിന്.

9. പ്രമദവനം വീണ്ടും
ചിത്രം: ഹിസ് ഹൈനസ് അബ്‌ദുള്ള, 1990
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം: രവീന്ദ്രന്‍
പാടിയത്: കെ ജെ യേശുദാസ്
എനിക്കു ശേഷം വന്നവരില്‍ ഒരു പാട് കഴിവുള്ളവരുണ്ട്. ഞാന്‍ പിന്മാറി തുടങ്ങിയപ്പോള്‍ വന്ന കൈതപ്രത്തിന്റെ മികച്ച രചനയാണിത്.

10. പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ചിത്രം: കൃഷ്‌ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, 1997
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗര്‍
പാടിയത്: കെ ജെ യേശുദാസ്
വളരെ വ്യത്യസ്‌തമായ പ്രേമഗാനം. നമ്മുടെ പ്രണയം ഒരാള്‍ അറിയാതെയുള്ള കാത്തിരിപ്പ്. ആരെന്ന് അറിയാതെ, ഒരു മുഖം പോലും മനസില്‍ ഇല്ലാതെയുള്ള കാത്തിരിപ്പിന്റെ ഗാനം.
Swapna /TEAM INDULEKHA

@ movieraga.com
» Vayalar Ramavarma
» S Janaki
» P Jayachandran
» Ravindran
» K Raghavan
» M K Arjunan

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger