Favourite Songs: Cicily
‘കാറ്റാടി തണലും’ എന്ന ക്ലാസ്‌മേറ്റ്‌സിലെ ഹിറ്റ് ഗാനം വഴി മലയാളികളുടെ മനസില്‍ ഇടം നേടിയ ഗായികയാണ് സിസിലി. പത്തു പ്രിയപ്പെട്ട പാട്ടുകള്‍ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സിസിലി തന്റെ പ്രിയപ്പെട്ട ഗായകരുടെ ഓരോ പാട്ടുകളാണ് തെരഞ്ഞെടുത്തത്. കൂടാതെ തന്റെ തന്നെ മൂന്നു പാട്ടുകളും.1. ആടി വാ കാറ്റേ
(ചിത്രം: കൂടെവിടെ, പാടിയത്: എസ്. ജാനകി)
ജാനകിയമ്മയുടെ ശബ്‌ദം വളരെ സ്‌ട്രോംഗ് ആണ്. എന്നാല്‍ ഈ പാട്ടിനു വേണ്ടി സ്വരത്തില്‍ ഗംഭീര മോഡുലേഷനാണ് വരുത്തിയിരിക്കുന്നത്. നല്ല feel ആണ് ഈ പാട്ടിന്.
2. കാറ്റില്‍ ഇളം കാറ്റില്‍
(ചിത്രം:ഓടയില്‍ നിന്ന് , പാടിയത്: പി സുശീല)
സുശീലാമ്മയുടെ എല്ലാ പാട്ടുകളും എനിക്കിഷ്‌ടമാണ്. എങ്കിലും ഈ പാട്ട് കേട്ടു കഴിയുമ്പോള്‍ കാറ്റ് വന്ന് നമ്മെ തലോടുന്നതായി തോന്നും. ഇതില്‍ വോയിസ് വളരെ husky ആണ്.
3. ചീരപ്പൂവുകള്‍ക്ക് ഉമ്മകൊടുക്കും
(ചിത്രം: ധനം, പാടിയത്: കെ. എസ് ചിത്ര)
കെ എസ് ചിത്രയെ പോലെ ഒരു വാനമ്പാടി കേരളത്തില്‍ ഇനി ഉണ്ടാകുമോ എന്ന് സംശയമാണ്. എത്രയോ മനോഹര ഗാനങ്ങള്‍. മെലഡി ആണെങ്കിലും വളരെ live and active ആണ്; അതാണ് ഈ പാട്ടിന്റെ പ്രത്യേകത.
4. അനുരാഗിണി ഇതാ എന്‍
(ചിത്രം:ഒരു കുടക്കീഴില്‍ , പാടിയത്: യേശുദാസ്)
ഞാന്‍ കൂടുതലും പാട്ടിന്റെ feel-ല്‍ വീഴുന്ന ആളാണ്. ദാസേട്ടന്റെ ധാരാളം പാട്ടുകള്‍ പ്രിയപ്പെട്ടതായി ഉണ്ടെങ്കിലും ഈ പാട്ട് ഏറ്റവും ഇഷ്‌ടപ്പെടാന്‍ കാരണം മറ്റൊന്നല്ല.
5. മഞ്ഞലയില്‍ മുങ്ങിതോര്‍ത്തി
(ചിത്രം:കളിത്തോഴന്‍, പാടിയത്: പി ജയചന്ദ്രന്‍ )
ജയചന്ദ്രന്‍ സാര്‍ ഏതു സ്‌റ്റേജില്‍ വന്നാലും ഈ പാട്ടു പാടാറുണ്ട്. ഇത്ര കാലം കഴിഞ്ഞിട്ടും ഈ പാട്ടു പാടുമ്പോള്‍ ആദ്യം പാടിയ ഭംഗി നിലനിര്‍ത്താന്‍ അദ്ദേഹത്തിനു കഴിയുന്നു!
6. പൊന്‍വീണേ
(ചിത്രം: താളവട്ടം , പാടിയത്: എം ജി ശ്രീകുമാര്‍)
ഈ പാട്ട് ഒരു ഓള്‍ ടൈം ഹിറ്റ് ആണ്. എല്ലാവര്‍ക്കും ഇഷ്‌ടമുള്ള ഈ പാട്ട് എനിക്ക് എന്തു കൊണ്ടാണ് ഇഷ്‌ടമെന്ന് പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ.
7. കണ്ടു ഞാന്‍ മിഴികളില്‍
(ചിത്രം:അഭിമന്യു , പാടിയത്: എം ജി ശ്രീകുമാര്‍)
രവീന്ദ്രന്‍ മാഷ് സംഗീതം പകര്‍ന്ന ഈ പാട്ട് കേട്ടു കഴിയുമ്പോള്‍ എനിക്ക് കരച്ചില്‍ വരും. പേഴ്‌സണലായി എനിക്കു വളരെ പ്രിയമുള്ള ഗാനം.
8. മെയ്‌മാസം
(ചിത്രം: ആലീസ് ഇന്‍ വണ്ടര്‍ലാന്റ്, പാടിയത്: സിസിലി)
സിനിമയിലെ എന്റെ ആദ്യ ഗാനം. വിദ്യാസാഗര്‍ സാര്‍ ചിട്ടപ്പെടുത്തിയ ഈ പാട്ട് അതു കൊണ്ടു തന്നെ എന്റെ ഓള്‍ ടൈം ഫേവറിറ്റ് ആണ്. പ്ലേ ബാക്ക് സിംഗര്‍ എന്ന പേര് എനിക്ക് കിട്ടിയത് ഈ പാട്ടു പാടിയതോടെയാണ്.
9. കാറ്റാടി തണലും
(ചിത്രം: ക്ലാസ്‌മേറ്റ്‌സ്, പാടിയത്: സിസിലി)
എനിക്ക് ഒരു ബ്രേക്ക് തന്ന പാട്ട് . ഈ ഹിറ്റ് ഗാനം പാടിയതു കൊണ്ട് എനിക്ക് വളരെ advantage കിട്ടി.
പലരും എന്നെ recognize ചെയ്‌തതും ഈ പാട്ടിന്റെ പേരിലാണ്.
10. സുഖമാണോ
(ചിത്രം: മധുചന്ദ്രലേഖ, പാടിയത്: സിസിലി)
എം ജയചന്ദ്രന്‍ സാര്‍ ആണ് ഈ പാട്ട് ചിട്ടപെടുത്തിയിരിക്കുന്നത്. എനിക്കു പ്രിയമുള്ള ആ സംഗീതസംവിധായകന്റെ കീഴില്‍ പാടാനായി എന്നതു കൊണ്ടു തന്നെ ഈ പാട്ടും എനിക്ക് ഏറ്റവും പ്രിയമുള്ള ഗാനങ്ങളില്‍ ഉള്‍പ്പെടുന്നു.
RELATED PAGES
» S Janaki @ movieraga.com
» Yesudas @ movieraga.com
» Chithra@ movieraga.com
» M G Sreekumar @ movieraga.com
» P Susheela@ movieraga.com
» M Jayachandran @movieraga.com
» P Jayachandran @movieraga.com
» Music Zone



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME