SPiCE most viewed videos in indulekha
 

Favourite Songs: Sayanora

singer sayanora
ഏ ആര്‍ റഹ്‌മാനൊപ്പം പാടാന്‍ കഴിഞ്ഞ മലയാളത്തിലെ ഏക യുവഗായിക സയനോര തന്റെ ഇഷ്‌ടഗാനങ്ങള്‍ ഇന്ദുലേഖയുമായി പങ്കു വയ്‌ക്കുന്നു.

1. ഉണ്ണികളെ ഒരു കഥ പറയാം
(ചിത്രം: ഉണ്ണികളെ ഒരു കഥ പറയാം, പാടിയത്: കെ ജെ യേശുദാസ്)
എന്റെ ചെറുപ്പത്തില്‍ കണ്ട ഫിലിമാണിത്. ഇതില്‍ മരിക്കുന്ന കുട്ടിക്ക് എന്റെ അനിയന്റെ പ്രായമായിരുന്നു. അന്ന് ഞാന്‍ അതു കണ്ട് കുറെ സങ്കടപ്പെട്ടു. പിന്നീട് ഈ പാട്ടു കേള്‍ക്കുമ്പോള്‍ അതൊക്കെ ഓര്‍മ വരും.

2. ശ്രീരാഗമോ തേടുന്നു നീ
(ചിത്രം: പവിത്രം, പാടിയത്: കെ ജെ യേശുദാസ്)
വല്ലാത്തൊരു ആന്തരിക ശക്‍തിയുള്ള പാട്ടാണിത്. നമ്മള്‍ മറ്റെന്തു മൂഡില്‍ ഇരിക്കുകയാണെങ്കിലും ഈ പാട്ട് കേട്ടാല്‍ പാട്ടിന്റെ മൂഡിലേക്ക് വഴിമാറും.

3. സുഖമോ ദേവി
(ചിത്രം: സുഖമോ ദേവി , പാടിയത്: കെ ജെ യേശുദാസ്)
മൂന്നു റേഞ്ച് കവറു ചെയ്യുന്നൊരു പാട്ടാണിത്. സാധാരണ എല്ലാവര്‍ക്കും പാടാന്‍ പറ്റില്ല. കുറച്ചു ബുദ്ധിമുട്ടുണ്ട് പാടാന്‍ എന്നതു തന്നെ ഇഷ്‌ടം കൂടാന്‍ കാരണം.

4. മാടപ്രാവേ വാ
(ചിത്രം:മദനോത്‌സവം , പാടിയത്: കെ ജെ യേശുദാസ്)
ഇതിന്റെ താളം ‘ബൊസാനോവ‘യാണ്. ഈ താളത്തില്‍ മലയാളം ഗാനങ്ങള്‍ കുറവാണ്. ബൊസാനോവ കൂടുതലും ഇംഗ്ലീഷ് ഗാനങ്ങളിലാണ് ഉപയോഗിച്ചു വരുന്നത്.

5. എത്രയോ ജന്മമായ്
(ചിത്രം: സമ്മര്‍ ഇന്‍ ബത്‌ലേഹം , പാടിയത്: സുജാത)
തികച്ചും ഹൃദയത്തെ താലോലിക്കുന്നൊരു പാട്ട്. പ്രണയത്തിന്റെ സ്‌നേഹത്തിന്റെയൊക്കെ എല്ലാ വികാരങ്ങളെയും ഒപ്പിയെടുക്കുന്ന ഒരു ഗാനമാണിത്.

6. നീ മണിമുകിലാടകള്‍
(ചിത്രം: വെള്ളിത്തിര, പാടിയത്: പി ജയചന്ദ്രന്‍, സുജാത)
ഈ പാട്ടിന്റെ ആദ്യാവസാനം വയലിന്‍ വായിച്ചിട്ടുണ്ട് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. റൊമാന്‍സ്, പാഷന്‍ എല്ലാം നിറഞ്ഞു നില്‍ക്കുന്നൊരു ഗാനം.

7. മറന്നിട്ടുമെന്തിനോ
(ചിത്രം: രണ്ടാം ഭാവം , പാടിയത്: പി ജയചന്ദ്രന്‍, സുജാത)
വിരഹമാണിതിലെ ഭാവം. വിരഹം തന്നെ എന്തിന്, എങ്ങനെ എന്നൊക്കെ പറയുന്നുണ്ട്. വളരെ ടച്ചിംഗ് എന്നു തന്നെ പറയാം.

8. ഓടലെണ്ണ വിളക്കില്‍
(ചിത്രം: സ്‌ഥിതി , പാടിയത്: സുജാത )
പറയാന്‍ പറ്റാത്തൊരു ഫീലിംഗാ‍ണ് ഈ പാട്ടു കേള്‍ക്കുമ്പോള്‍. ഹൃദയത്തെ വേദനിപ്പിക്കുകയോ, സന്തോഷിപ്പിക്കുകയോ ഒക്കെ ചെയ്യുന്നു.

9. വൈശാഖ സന്ധ്യേ
(ചിത്രം: നാടോടിക്കാറ്റ് , പാടിയത്: കെ എസ് ചിത്ര )
എത്ര കേട്ടാലും മതിവരില്ല. മടുപ്പിക്കുന്ന ഒരു വരി പോലും ഇല്ല. ഇടയ്‌ക്ക് വെറുതെയിരിക്കുമ്പോള്‍ കേള്‍ക്കാന്‍ തോന്നുന്ന പാട്ടാ‍ണിത്.

10. ഒരു മുഖം മാത്രം കണ്ണില്‍
(ചിത്രം: ഏതോ ഒരു സ്വപ്നം , പാടിയത്: സബിത ചൌധരി)
കുറെ പ്രതീക്ഷകള്‍ ബാക്കി വയ്‌ക്കുന്നുണ്ട്. അതോടൊപ്പം പ്രസരിപ്പും സന്തോഷവും നല്‍കുന്ന പാട്ട്.

Savitha Sijo

RELATED PAGES
» Sayanora@ movieraga.com
» Yesudas @ movieraga.com
» Chithra@ movieraga.com
» P Jayachandran @movieraga.com
» Sujatha @ movieraga.com
» Sabitha Choudhary @movieraga.com
» Music Zone

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger