SPiCE most viewed videos in indulekha
 

Favourite Songs: Vineeth Sreenivasan

singer Vineeth Sreenivasanപിന്നണിഗാനരംഗത്തെ വേറിട്ട ശബ്‌ദം വിനീത് ശ്രീനിവാസന്റെ പ്രിയ ഗാനങ്ങളില്‍ ചിലത്.

1. സുറുമയെഴുതിയ മിഴികളെ
(ചിത്രം: ഖദീജ, പാടിയത്: കെ ജെ യേശുദാസ്)
ഏറ്റവും മനോഹരമായ ഒരു റൊമാന്റിക് സോങ്ങാണ് ഇത്. വരികള്‍ ശ്രദ്ധിച്ചാല്‍ അറിയാം ഈ ഗാനത്തിന്റെ സൌന്ദര്യം.

2. ഇളം പൂങ്കാറ്റിനോടും
(ചിത്രം:പൂമുഖപടിയില്‍ നിന്നെയും കാത്ത് , പാടിയത്: കെ ജെ യേശുദാസ്)
എപ്പോഴും കേട്ടു കൊണ്ടിരിക്കാന്‍ തോന്നുന്ന പാട്ടാണിത്. എത്ര കേട്ടാലും പുതുമ നഷ്‌ടപ്പെടുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. സന്തോഷം നല്‍കുന്ന ഗാനങ്ങളില്‍ ഇതിനെ ഉള്‍പ്പെടുത്താം.

3. കൂട്ടില്‍ നിന്നും മേട്ടില്‍
(ചിത്രം: താളവട്ടം , പാടിയത്: കെ ജെ യേശുദാസ്)
ദാസ് സാര്‍ പാടിയ രീതിയാണ് ഇതിന്റെ രസം. വളരെ ഈസിയായി പാടാന്‍ പറ്റും. അതു കൊണ്ട് ഈ പാട്ട് എപ്പോഴും മൂളിനടക്കാന്‍ ഇഷ്‌ടമാണ്. പാട്ടിന്റെ വിഷ്വലൈസേഷന്‍ വളരെ നന്നായിട്ടുണ്ട്.

4.
വൈശാഖ സന്ധ്യേ
(ചിത്രം: നാടോടിക്കാറ്റ് , പാടിയത്: കെ ജെ യേശുദാസ്)
ഇതു പാടിയിരിക്കുന്ന സ്‌റ്റൈല്‍ തന്നെ നല്ല രസമാ‍യിട്ടുണ്ട്. കേള്‍ക്കുമ്പോള്‍ പിക്‍ച്ചറൈസേഷന്‍ ഷോട്ട് ബൈ ഷോട്ട് ആയി നമ്മുടെ മനസിലേക്ക് വരും.

5. ചമ്പകമലരൊളി
(ചിത്രം: ഇലവങ്കോട് ദേശം , പാടിയത്: കെ എസ് ചിത്ര, കെ ജെ യേശുദാസ്)
ഈ പാട്ട് ഇഷ്‌ടപ്പെടുന്നത് എന്തു കൊണ്ടാണ് എന്നെനിക്കറിയില്ല. ഇതിന്റെ കാസറ്റ് വാങ്ങിയ സമയത്ത് ഞാന്‍ ഈ പാട്ട് ഒരു പാടു തവണ കേട്ടു. എത്ര കേട്ടാലും എനിക്കൊരിക്കലും മടുപ്പ് തോന്നാത്ത പാട്ട്, ഒപ്പം ഒരു പോസിറ്റീവ് ഫീല്‍ ഉണ്ടാക്കുന്നുമുണ്ട്.

6. ആരോ വിരല്‍ മീട്ടി
(ചിത്രം: പ്രണയവര്‍ണങ്ങള്‍, പാടിയത്: കെ ജെ യേശുദാസ്)
നല്ലൊരു റൊമാന്റിക് സോങ്ങ്. അതു പോലെ ഒത്തിരി കാര്യങ്ങള്‍ ഈ പാട്ടു തന്നെ പറയുന്നുണ്ട്. വരികളൊക്കെ വളരെ മനോഹരമായിട്ടാണ് ചെയ്‌തിരിക്കുന്നത്.

7. കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി
(ചിത്രം: കിരീടം, പാടിയത്: എം ജി ശ്രീകുമാര്‍)
എം ജി ശ്രീകുമാര്‍ പാടിയ പാട്ടുകളില്‍ ഏറ്റവും ഇഷ്‌ടപ്പെട്ടത്. സാഹചര്യവുമായി നന്നായി ഇണങ്ങുന്ന വിധത്തില്‍ വളരെയധികം ഫീല്‍ ചെയ്‌താണ് ഇത് പാടിയിരിക്കുന്നത്.

8. ഒരു ചെമ്പനീര്‍ പൂവിറുത്തു
(ചിത്രം: സ്‌ഥിതി , പാടിയത്: ഉണ്ണി മേനോന്‍)
തീവ്രമായൊരു പ്രണയം തുളുമ്പി നില്‍ക്കുന്ന ഗാനമാണിത്. ഇത് പാടിയിരിക്കുന്നതും വളരെ നന്നായിട്ടുണ്ട്. മനസില്‍ മാത്രം കിടക്കുന്ന ഒരു പാടു കാര്യങ്ങള്‍ ഒരു പാട്ടിലൂടെ വെളിപ്പെടുത്തുകയാണ്.

9. കാറ്റേ നീ വീശരുതിപ്പോള്‍
(ചിത്രം: കാറ്റു വന്നു വിളിച്ചപ്പോള്‍, പാടിയത്: ചിത്ര)
അലകളും വരികളുമെല്ലാം നല്ല രസമായിട്ടുണ്ട്. ആര്‍ക്കും പാടാവുന്ന നല്ലൊരു ഗാനം. എം ജി രാധാകൃഷ്‌ണന്റെ മ്യൂസിക് തന്നെയാണ് ഇതിന്റെ ക്വാളിറ്റി.

10. വിട പറയുകയാണോ
(ചിത്രം: ബിഗ് ബി , പാടിയത്: ശ്രേയാ ഘോഷാല്‍)
2000-ത്തിനു ശേഷം ഇറങ്ങിയ ഏറ്റവും നല്ല ഗാനങ്ങളിലൊന്ന്. കുറെ നാളു കഴിഞ്ഞ് കേട്ടാലും വല്ലാത്തൊരു ഫീലിംഗ് ഉണ്ടാക്കാനാകും.
Savitha Sijo

RELATED PAGES
» Vineeth Sreenivasan Collection
» Vineeth Sreenivasan @ movieraga.com
» Yesudas @ movieraga.com
» Chithra@ movieraga.com
» Unni Menon @ Movieraga.com
» M G Sreekumar @ movieraga.com
» Music Zone

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger