Favourite Songs: Manjari
നസീറിന്റെയും ശാരദയുടെയും ഫാനായ ഒരു യുവഗായികയുണ്ട്, മഞ്‌ജരി. മഞ്‌ജരിയുടെ പ്രിയ ഗാനങ്ങള്‍ക്കുമുണ്ടോ ഈ പ്രത്യേകത? നമുക്കു നോക്കാം.1. പാതിരാവായില്ല
(ചിത്രം:മനസ്വിനി, പാടിയത്: കെ ജെ യേശുദാസ്, എസ് ജാനകി)
ഇതിനു ബാബുരാജ് നല്‍കിയ സംഗീതമാണ് എന്നെ ആകര്‍ഷിച്ചത്. വളരെ വ്യത്യസ്‌തം. എത്ര കേട്ടാലും വീണ്ടും വീണ്ടും കേള്‍ക്കാന്‍ എനിക്കിഷ്‌ടമുള്ള ഗാനങ്ങളുടെ പട്ടികയില്‍ പെടുത്താം.
2. താനെ തിരിഞ്ഞും മറിഞ്ഞും
(ചിത്രം: അമ്പലപ്രാവ്, പാടിയത്:എസ് ജാനകി്)
പറഞ്ഞറിയിക്കാന്‍ കഴിയാത്തൊരു മനോഹാരിത ഇതിനുണ്ട്. പ്രത്യേകിച്ച് ഇതിലെ ‘ നാണിച്ചു നാണിച്ചു വാതിലടച്ചില്ലേ’ എന്ന വരികള്‍ക്ക്. ഈ വരികള്‍ എനിക്കൊത്തിരി ഇഷ്‌ടമാണ്.
3. എത്രയോ ജന്മമായ്
(ചിത്രം: സമ്മര്‍ ഇന്‍ ബത്‌ലേഹം , പാടിയത്: സുജാത)
സുഖമുള്ള ഒരു പാട്ടാണിത്. വല്ലാത്തൊരു നിഷ്‌കളങ്കത ഫീല്‍ ചെയ്യും. മാത്രമല്ല എല്ലാത്തിനുമപ്പുറം ഒരു നൊമ്പരം ബാക്കി നില്‍ക്കുന്നുണ്ട്.
4. ചെട്ടിക്കുളങ്ങര ഭരണിനാളില്‍
(ചിത്രം: സിന്ധു, പാടിയത്: കെ. ജെ യേശുദാസ്)
ഞാന്‍ നസീര്‍ഫാനാണ് . അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും എനിക്കിഷ്‌ടമാണ്. ഇതിന്റെ പിക്‍ച്ചറൈസേഷനാണ് ഇത് ഇഷ്‌ടമാകാന്‍ മറ്റൊരു പ്രധാന കാരണം. ഭയങ്കര കൌതുകമുള്ള പിക്‍ച്ചറൈസേഷനല്ലേ.
5. കടലോളം വാത്സല്യം
(ചിത്രം: മിന്നാമിന്നിക്കൂട്ടം , പാടിയത്: മഞ്ജരി)
മിന്നാമിന്നിക്കൂട്ടം എന്ന ചിത്രത്തില്‍ ഞാന്‍ പാട്ട്. അച്‌ഛനെ കുറിച്ചുള്ള പാട്ട്. ഈ പാട്ട് ഓര്‍ക്കുമ്പോള്‍ തന്നെ എനിക്കെന്റെ അച്‌ഛനെ ഓര്‍മവരും.
6. അന്തിവെയില്‍ പൊന്നുതിരും
(ചിത്രം: ഉള്ളടക്കം , പാടിയത്: കെ. ജെ യേശുദാസ്)
ഈ പാട്ട് കേള്‍ക്കുമ്പോള്‍ എന്റെ കണ്ണ് നിറയും. ഇതിലെ ഓരോ വരികളിലും ജീവിതത്തിന്റെ വിവിധ വഴികളുണ്ട്. അതു കൊണ്ടു തന്നെ ഹൃദയത്തോട് ഒട്ടി നില്‍ക്കുന്ന ഗാനം.
7. ഇന്ദുപുഷ്‌പം ചൂടിനില്‍ക്കും രാത്രി
(ചിത്രം: വൈശാലി , പാടിയത്: കെ എസ് ചിത്ര)
ഈ ശബ്‌ദത്തോട് എനിക്ക് പണ്ടു മുതലേ ഇഷ്‌ടമാണ്. പാട്ടും വളരെ മനോഹരം. ലിറിക്‍സ് കേള്‍ക്കുമ്പോള്‍ ഒരു കവിത കേള്‍ക്കും പോലെ തോന്നും.
8. പഞ്ചതന്ത്രം കഥയിലെ
(ചിത്രം: നദി , പാടിയത്: പി സുശീല )
ഇത് പാടി അഭിനയിച്ച ശാരദയെ എനിക്ക് വളരെ ഇഷ്‌ടമാണ്. ഇതിന്റെ വോയിസ് കോമ്പിനേഷന്‍ വളരെ നന്നായിട്ടുണ്ട്. നമുക്ക് ഒരു കഥ കേള്‍ക്കുമ്പോലെ തോന്നും.
9. കവിളണയില്‍ കുങ്കുമമോ
(ചിത്രം: വന്ദനം, പാടിയത്: എം ജി ശ്രീകുമാര്‍, സുജാത)
എം ജി സാറിന്റെ കുറെ ഹിറ്റ് സോംഗ്‌സ് ഈ കാലത്തു വന്നിട്ടുണ്ട്. കേള്‍ക്കുമ്പോള്‍ വളരെ കോമഡി തോന്നുന്നത്. അതിലെ ചില വരികളൊക്കെ എനിക്ക് വീണ്ടും കേള്‍ക്കാന്‍ ഇഷ്‌ടമാണ്.
10. മിഴിയോരം നനഞ്ഞൊഴുകും
(ചിത്രം: മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ , പാടിയത്: എസ് ജാനകി, കെ ജെ യേശുദാസ്)
ശരിക്കും ഇഴുകി ചേര്‍ന്ന് പാടിയ പാട്ട്. അതു കൊണ്ട് നമുക്കും ആ ഫീലിങ് കിട്ടും. ഒത്തിരി ഇഷ്‌ടപ്പെട്ടൊരു ഗാനം.
Savitha Sijo
RELATED PAGES
» P susheela @ movieraga.com
» Yesudas @ movieraga.com
» Chithra@ movieraga.com
» Sujatha @ movieraga.com
» M G Sreekumar @ movieraga.com
» Manjari@ movieraga.com
» Music Zone



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME