SPiCE most viewed videos in indulekha
 

Interview: Jayan Bilathikulam

Jayan Bilathikulamജയന്‍ ബിലാത്തികുളത്തെ ‘ജാക് ഓഫ് ഓള്‍ ട്രെയ്‌ഡ്‌സ് ’ എന്നു വിശേഷിപ്പിക്കാം. വെസ്‌റ്റേണ്‍ ശൈലിയും തനതു തറവാടു മാതൃകകളും ചെലവു ചുരുക്കലും ഇന്റീരിയര്‍ ഡിസൈനിംഗും ഏതും ക്ലൈന്റിന്റെ താല്പര്യമനുസരിച്ച് എങ്ങനെയും ചെയ്യും.

താമസിക്കാന്‍ സുഖമുള്ള, എത്‌നിക് ബ്യൂട്ടിയുള്ള, പരിസ്ഥിതിയെ ബ്രേക്ക് ചെയ്യാത്ത വീടുകളാണ് ജയന് പ്രിയപ്പെട്ടത്. “തുണിയുണക്കാനും ചൂടുകുറയ്‌ക്കാനും ടെറസിനു മുകളില്‍ ഷീറ്റടിക്കുമ്പോള്‍ ആ കണ്‍സ്‌ട്രക്ഷന്‍ പരിസ്‌ഥിയെ ബ്രേക്ക് ചെയ്യുകയാണ്.”

ബേസിക് ഡിസൈനോട് ചേര്‍ന്നു നില്‍ക്കുന്നതാകണം ഇന്റീരിയര്‍ ഡിസൈനിങ്ങെന്ന് ജയന്‍ പറയുന്നു. “ഒരു വീടിന്റെ ഇന്റീരിയര്‍ ഹോട്ടല്‍ പോലെ ഡിസൈന്‍ ചെയ്യേണ്ടതില്ല. സെന്‍സില്ലാതെ അതുമിതും ചെയ്‌താല്‍ അഭംഗിയായേക്കാം. വീടു ഡിസൈനിന്റെ ഒഴുക്ക് നഷ്‌ടപ്പെടാത്ത വിധത്തിലെ ഇന്റീരിയര്‍ ചെയ്യാവൂ. ” ശില്‍‌ങ്ങള്‍, ഫെറോ സിമന്റ് പ്രോഡക്‍ടുകള്, വിളക്കുകള്‍,സ്‌റ്റൈയ്ന്‍ഡ് ഗ്ലാസ്, പഴമയുടെ പ്രതീകമായ പാത്രങ്ങള്‍ എന്നിവയൊക്കെ വീടിന് മോടി കിട്ടാന്‍ ഉപയോഗിക്കാറുണ്ട്.

ആവശ്യത്തിനു വലിപ്പവും എത്‌നിക് സൌന്ദര്യവുമുള്ളതാണ് ജയന്‍ ബിലാത്തികുളം ചെയ്യുന്ന വീടുകള്‍. കിടപ്പുമുറികള്‍ വലുതാക്കുന്നതിനു പകരം ലിവിംഗ് സ്‌പേസ് വലുതാക്കുന്നതാണ് പ്രായോഗികമെന്ന് അദ്ദേഹം പറയുന്നു.

കേരളത്തനിമയുള്ള പഴയ വീടുകള്‍ പൊളിച്ചു കളയാതെ, അതിന്റെ ഐഡന്റിറ്റി നിലനിര്‍ത്തി നിലനിര്‍ത്തി പുതുക്കിപണിയേണ്ടതാണെന്ന് ജയന്‍ വിശ്വസിക്കുന്നു. “അങ്ങനെ ചെയ്‌തില്ലെങ്കില്‍ അറയും നിരയും കാണാന്‍ നമ്മള്‍ നാളെ റിസോര്‍ട്ടുകളില്‍ പോകേണ്ടി വരും”
ഇപ്പോള്‍ കോഴിക്കോട് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡിസൈന്‍ ചെയ്യുന്ന ജയന്റെ ഭാര്യ സവിത ഇന്റീരിയര്‍ ഡിസൈനറും വാസ്‌തു കണ്‍സള്‍ട്ടന്റുമാണ്.

Jayan Bilathikulam
Jaybees Interior Art Gallery, Near Govt Stationary Office , East Hill Road, Kozhikkodu -5
www.jayanbilathikulam.com
Pushpa M. / TEAM INDULEKHA

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger