SPiCE most viewed videos in indulekha
 

Junior Aquarium (സീനിയറല്ല !)

aquariumസുതാര്യമായ ചില്ലുപാത്രത്തിനുള്ളില്‍ ഓടിക്കളിക്കുന്ന അലങ്കാരമത്സ്യങ്ങള്‍ക്ക് എന്തൊരു ഭംഗിയാണ്. സ്വീകരണമുറിയിലെ ജീവസ്സുറ്റ ഒരു സാന്നിദ്ധ്യമാണവ. ഗ്ലാസ്, പ്ലാസ്റ്റിക് എന്നിവയാല്‍ നിര്‍‌മ്മിതമായ അക്വേറിയങ്ങള്‍‌ ഇപ്പോള്‍ സര്‍വ്വ സാധാരണമായി ഉപയോഗിച്ചുവരുന്നു. ചതുരാകൃതിയിലും ഹെക്‌സഗണ്‍ ( ആറ് വശങ്ങള്‍ ഉള്ളത്) രീതിയിലുമാണ് പൊതുവെ ഗ്ലാസ് അക്വേറിയങ്ങള്‍ കാണപ്പെടുന്നത്. കൂടാതെ വൃത്താകൃതിയിലുള്ള ഫിഷ് ബൗളുകളും ലഭ്യമാണ്.

വീടുകളില്‍ സൂക്ഷിക്കുന്ന അക്വേറിയങ്ങള്‍ക്ക് അനുയോജ്യമായ അലങ്കാരമത്സ്യങ്ങള്‍ വിപണിയില്‍ ധാരാളം ലഭിക്കുന്നുണ്ട്. പ്രധാനമായും ഗോള്‍ഡ് ഫിഷ്, ബാര്‍ബ്സ്, ക്യാറ്റ് ഫിഷ്, ഏന്‍‌ജല്‍ ഫിഷ്, ഗപ്പീസ്, ഗൗരാമീസ്, വൈറ്റ് ക്‍ളൗഡ്സ്, ഗ്ലാസ് ഫിഷ് തുടങ്ങി വ്യത്യസ്തതരം മത്സ്യഇനങ്ങള്‍ പല നിറങ്ങളില്‍ വിപണിയില്‍ കണ്ടുവരുന്നു. മത്സ്യങ്ങള്‍ക്ക് ആവശ്യമായ സ്ഥലം ഉണ്ടോ എന്ന് ഉറപ്പുവരുത്തിയിട്ടു മാത്രമേ അക്വേറിയങ്ങളിലെ മത്സ്യങ്ങളുടെ എണ്ണം കൂട്ടാവൂ. മത്സ്യങ്ങള്‍ക്ക് അനുയോജ്യമായ ഗ്രാവല്‍ തെരഞ്ഞെടുക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

അക്വേറിയത്തില്‍ ഉപയോഗിക്കുന്ന ജലം അണുവിമുക്തമായിരിക്കണം. കൃത്യസമയത്ത് ജലം മാറ്റിയില്ലെങ്കില്‍ അഴുക്കുനിറഞ്ഞ് മീനുകള്‍ ചത്തൊടുങ്ങും. മത്സ്യങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ വളരെ കുറച്ച് മാത്രം ( a very small pinch ) രണ്ടുമൂന്നു പ്രാവശ്യമായിട്ട് നല്‍കുവാന്‍ ശ്രദ്ധിക്കുക. രസകരമായ ഒരു കാര്യം മത്സ്യങ്ങള്‍ക്കുള്ള പേരുകള്‍‌വരെ വിപണിയില്‍ ലഭ്യമാണെന്നുള്ളതാണ്. പെണ്‍ മത്സ്യങ്ങള്‍ക്ക് എയ്മി, ആനി, ഏന്‍‌ജല, ബബ്ലി, ക്യാതി, ഡാനി തുടങ്ങിയ ക്യൂട്ട് പേരുകളും ആണ്‍ മത്സ്യങ്ങള്‍ക്ക് ആസ്റ്റര്‍, ആര്‍ച്ചി, ബ്യൂ, ക്ലിഫ്, ഡെന്‍സല്‍, ബോസ്കൊ തുടങ്ങിയ പേരുകളും.
aquarium
ചിത്രത്തില്‍ കാണുന്ന സിലിന്‍ഡര്‍ മോഡല്‍ 'വാക്ക് ഓണ്‍ ദ ബീച്ച്' ടൈപ് അക്വേറിയത്തിന് പെറ്റ്കോയില്‍ വില $ 359.99. ഡിസ്കൌണ്ട് സെയില്‍ വില $ 299.97. പെറ്റ്‌കോയുടെ എല്ലാ ബ്രാഞ്ചുകളിലും ഇന്റെര്‍നെറ്റ് വഴിയും വാങ്ങാം.

ആദ്യത്തെ മോഡല്‍ 'മിനി ജാര്‍ ജൂനിയര്‍ അക്വേറിയം കിറ്റ്'. യഥാര്‍ത്ഥ വില $19.99, ഡിസ്കൌണ്ട് സെയില്‍ വില $ 15.99. ഗ്രാവല്‍ ഫില്‍റ്റര്‍, എയര്‍ പമ്പ്, ലൈറ്റുള്ള അടപ്പ് എന്നീ പ്രത്യേകതകളുള്ള ഈ കിറ്റ് സ്വീകരണമുറിയിലെന്നല്ല, ഏതുമുറിയിലും വയ്ക്കാം, അല്പം സ്ഥലം മാത്രം മതി. ഇടുങ്ങിയ അപാര്‍ട്മെന്റുകളില്‍ താമസിക്കുന്നവര്‍ക്കും സൌകര്യപ്രദം. പെറ്റ്കോ യുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും ഇതേവിലയില്‍ പര്‍ച്ചേസ് ചെയ്യാം.

RELATED PAGES
»
Life @ US
» Sreeja Balaraj

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger
Like to take Viagra? perhaps you already hear about buy viagra no doctor Buying fake viagra almost everyone loves buy viagra cheap. Research Drug Overdose so what exactly is a erectile dysfunction drug viagra best buy