Sankar on Habitat Houses

നിങ്ങളുടെ വീട് നാളിതു വരെ കണ്ടിട്ടുള്ളവയില്‍ നിന്നു വ്യത്യസ്‌തമാക്കണമെങ്കില്‍, കുറഞ്ഞ ചെലവില്‍ കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കണമെങ്കില്‍ ഹാബിറ്റാറ്റ് വീട് നിര്‍മിക്കൂ. മണ്ണിന്റെ നിറമുള്ള ചുമരുകള്‍, പച്ചപ്പിന്റെ കൊച്ചുകൂടാരം പോലെ ചെടിക്കൂട്ടങ്ങള്‍, മതിലില്‍ പോലും വളരുന്ന ചെടികള്‍.... കണ്ണിനു കുളിര്‍മ പകരുന്ന കാഴ്‌ചയാണ് ഹാബിറ്റാറ്റ് വീടുകള്‍.
MORE PICTURES @ PINK GALLERY
“കെട്ടിടം വച്ച് മുടിയുന്നവരുടെ ഗണത്തില്‍ ഉള്‍പ്പെടാതിരിക്കണമെങ്കില്‍, ഉടമസ്‌ഥന്റെ ഭാഗത്തു നിന്ന് വിവേചനപൂര്‍ണമായ ചില തീരുമാനങ്ങള്‍ ഉണ്ടാകണം. സ്വപ്‌നങ്ങളും ആവശ്യങ്ങളും തമ്മില്‍ തിരിച്ചറിയാന്‍ കഴിയണം.” ഹാബിറ്റാറ്റിന്റെ ചീഫ് ആര്‍ക്കിടെക്‌റ്റ് ജി ശങ്കര്‍ പറയുന്നു. “വീടു പണിയുന്ന സമയത്തെ സാമ്പത്തിക ഭൌതിക സാഹചര്യങ്ങള്‍ക്കനുസരിച്ച് പണിയുക. ഭാവിയില്‍ വലുതാക്കാവുന്ന വിധത്തില്‍ നമ്മുടെ സ്‌ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് വളരുന്ന വീടുകള്‍ രൂപകല്‍പ്പന ചെയ്യാം.”
അത്യാവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതു കൊണ്ട് ഹാബിറ്റാറ്റ് വീടുകള്‍ക്ക് സൌന്ദര്യവും സൌകര്യവും കുറവാണെന്നു കരുതരുത്. സ്‌റ്റോറേജ് സൌകര്യം പരമാവധി നല്‍കുന്ന ഡിസൈനാണ് ഹാബിറ്റാറ്റിന്റേത്. കാറ്റിനെയും വെളിച്ചത്തേയും ഉള്ളിലേക്ക് ക്ഷണിക്കുന്ന വീടുകള്‍ക്കുള്ളില്‍ ചൂട് കുറവായിരിക്കും.“ഓരോ വ്യക്തിക്കും ഓരോ മുഖമുള്ളതു പോലെ, ഓരോരുത്തരുടെയും താല്പര്യങ്ങള്‍ക്കനുസരിച്ചുള്ള ഇടങ്ങള്‍ വീടിനുള്ളില്‍ കണ്ടുപിടിക്കണം. പാട്ടുകേള്‍ക്കാന്‍, പഠിക്കാന്‍, പ്രാര്‍ഥിക്കാന്‍.... അതുപോലെ വാഷിംഗ് മെഷീന്‍, മൈക്രോവേവ് അവ്‌ന്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ക്കുമുള്ള ഇടം ആദ്യം തന്നെ കണ്ടെത്തണം. സ്വന്തം വീട്ടില്‍ അവരവര്‍ക്കുവേണ്ട ഇടങ്ങള്‍ ഇല്ലെങ്കില്‍ സ്വാഭാവികമായും നാം അസ്വസ്‌ഥരായിരിക്കും.”
പുറമേ നിന്നു കാണാന്‍ കഴിയാത്ത വിധം ചെരിപ്പുകള്‍ സൂക്ഷിക്കാനുള്ള ഇടം മുതല്‍ അടുക്കളയിലെ വാതിലിന്റെ പിന്നില്‍ പോലും സ്റ്റോറേജ് സൌകര്യം ഒരുക്കുന്നു. കോസ്‌റ്റ് എഫക്‌റ്റീവ് വീടുകള്‍ക്ക് റീസെയില്‍ വാല്യൂ കുറവായിരിക്കുമെന്ന വാദം കഴമ്പുള്ളതല്ലെന്ന് അദ്ദേഹം പറയുന്നു. “മുടക്കുമുതല്‍ കുറവായതിനാല്‍ ലാഭശതമാനം കൂടുതലായിരിക്കും എന്നതാണ് ഞങ്ങളുടെ അനുഭവം.”
G Sankar, Architect
Habitat Technology Group, Poojappura, Thiruvananthapuram-14
Phone: 98470 61414
www.habitatgroup.org
Pushpa M. / TEAM INDULEKHA



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME