SPiCE most viewed videos in indulekha
 

STARBUCKS @ Home അഥവാ കോഫി മേക്കര്‍!

coffee makerഅമേരിക്കക്കാര്‍ ഭയങ്കര കാപ്പിപ്രേമികളാണെന്നുള്ളത് രസകരമായ കാര്യമാണ്. നടക്കാന്‍ പോകുന്നവരും ലൈബ്രറിയില്‍ പുസ്തകം വായിക്കുന്നവരും കുഞ്ഞുങ്ങളെ സ്കൂളില്‍ വിടാന്‍ വരുന്ന അമ്മമാരും അദ്ധ്യാപകരും എന്നുവേണ്ട കാപ്പിക്കപ്പില്‍ കൈ വയ്ക്കാത്തവര്‍ തീരെ കുറവ്. ആദ്യമൊക്കെ എനിക്ക് കാപ്പിയോട് ഒരകല്‍ച്ചയായിരുന്നു, നാട്ടിലെ മില്‍മപാല്‍ ഒഴിച്ച ചായയുടെ രുചി മറക്കാനേ പറ്റിയിരുന്നില്ല. എങ്കിലും പിന്നെപ്പിന്നെ പതുക്കെ കാപ്പിയിലേക്ക് തിരിഞ്ഞു. ഒടുക്കം കട്ടന്‍‌കാപ്പി മധുരമില്ലാതെ കുടിക്കാനും ഒരു വിഷമവുമില്ലാത്ത അവസ്ഥ.

ഇവിടത്തെ പ്രധാന കാപ്പിക്കടകള്‍ സ്റ്റാ‍ര്‍ ബക്‍സും കോഫീ ബീനും കോസ്റ്റ കോഫിയുമൊക്കെ നടത്തുന്നെങ്കിലും സ്റ്റാര്‍ ബക്‍സ് ആണ് ഇവയില്‍ സ്റ്റാര്‍. എന്നും രാവിലെ സ്റ്റാര്‍ബക്‍സിലേക്ക് ഒരു കാപ്പിക്കു വേണ്ടി മാത്രം പോകാന്‍ കഴിയില്ലാത്തതിനാല്‍ ഒരു കോഫി മേക്കര്‍ വാങ്ങിയാലെന്തെന്ന് കൂലംക‌ഷമായ് ചിന്തിച്ച് ഒരു ഫ്രണ്ടിന്റെ കൂടെ നേരെ മേസീസിലേക്ക്. മേസീസിന്റെ എല്ലാ ബ്രാഞ്ചുകളിലും ഇപ്പോള്‍ ഡിസ്കൌണ്ട് സെയില്‍ നടക്കുന്ന സമയം. ചെന്ന് നോക്കിയപ്പോള്‍ എനിക്കിഷ്ടപ്പെട്ട മൂന്നു ബ്രാന്‍‌റ്റുകള്‍.

1. മൂന്നു മിനിറ്റിനകം 10 കപ്പ് കോഫി ബ്രൂ ചെയ്യുന്ന ബണ്‍ കോഫിമേക്കര്‍. പഴയ വില $120 ആയിരുന്നെങ്കിലും ഇപ്പോള്‍ ഡിസ്കൌണ്ട് സെയിലില്‍ $ 99.99.

2. ക്വിസീനാര്‍ട്ട് . പഴയ വില $79.99, സെയിലില്‍ $59.99. കാപ്പി എടുക്കേണ്ട സമയം കൃത്യമായി പ്രോഗ്രാം ചെയ്തുവയ്ക്കാവുന്ന സംവിധാനമുണ്ട്.

3. കിച്ചന്‍ എയ്ഡ് 14 കപ് കോഫീമേക്കര്‍
പഴയ വില $129.99, ഡിസ്കൌണ്ട് സെയിലില്‍ $99.99

വാങ്ങിച്ചത് ക്വിസീനാര്‍ട്ട് ആയിരുന്നു; വില തുച്ഛം. ഗുണം മെച്ചം! എപ്പോഴെങ്കിലും കാപ്പി വേണമെന്നു തോന്നിയാല്‍ ഫില്‍റ്റെറില്‍ വേണ്ടത്ര കടുപ്പമനുസരിച്ച് ഇഷ്ടമുള്ള കോഫിപൌഡര്‍ ഇട്ട് സ്വിച്ച് അമര്‍ത്തുകയേ വേണ്ടു. വേണ്ടത്ര കാപ്പിയും വീടുമുഴുവനും കാപ്പിയുടെ ഊഷ്മളമായ ഗന്ധവും. പലതരം കാപ്പിയുണ്ടാക്കുന്ന പരീക്ഷണങ്ങളിലാണ് ഞാനിപ്പോള്‍.
Sreeja Balaraj / TEAM INDULEKHA

RELATED PAGES
» Life @ US
» Sreeja Balaraj

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger