most viewed videos in indulekha
 

Greener homes @ Good Earth

good earth homes
» VISIT Good Earth GALLERY

ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന ഏതെങ്കിലും ഒരു അപ്പാര്‍ട്ട്‌മെന്റ് മതി നിങ്ങള്‍ക്കെങ്കില്‍ ഈ കുറിപ്പ് വായിക്കണമെന്നില്ല. അതല്ല, പ്രകൃതിയുടെ ഒരു കൊച്ചു പതിപ്പാകണം നിങ്ങളുടെ വീടെന്നു മോഹമുണ്ടെങ്കില്‍ ഗുഡ് എര്‍ത്ത് ഹോംസിലേക്ക് വരൂ. കണ്ടില്ലേ, ഭൂമിയുടെ നിറമുള്ള ചുമരുകള്‍, മണ്ണില്‍ വളരുന്ന ചെടികള്‍, കാറ്റിലിളകുന്ന സ്‌കൈ ഗാര്‍ഡന്‍, തണുപ്പും കാറ്റും വെളിച്ചവുമുള്ള ഉള്‍ത്തളങ്ങള്‍.....നിങ്ങള്‍ പ്രകൃതിയെ സ്‌നേഹിക്കുന്നവരാണെങ്കില്‍, കലാഹൃദയമുള്ളവരാണെങ്കില്‍, വ്യത്യസ്‌തതയെ പ്രണയിക്കുന്നവരെങ്കില്‍ ഈ ഫ്ലാറ്റുകള്‍ നിങ്ങള്‍ക്കിഷ്‌ടപ്പെടുമെന്ന് തീര്‍ച്ചയാണ്.

ടൈം മാഗസിന്‍ പോലും ഈ ഇക്കോ ഫ്രണ്ട്‌ലി കണ്‍സ്‌ട്രക്ഷന്റെ മാസ്‌മരികതയെക്കുറിച്ച 2007-ല്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇന്ത്യന്‍ ഇന്‍‌സ്റ്റിട്യൂട്ട് ഓഫ് ആര്‍കിടെക്‌റ്റ് - കേരള ചാപ്‌റ്ററിന്റെ പബ്ലിക് ബില്‍ഡിംഗ് വിഭാഗത്തിനുള്ള പ്രഥമ അവാര്‍ഡ് സ്വന്തമാക്കിയതും കോഴിക്കോട്ടെ ഗുഡ് എര്‍ത്ത് ഹോംസിന്റെ ഹെര്‍മിറ്റേജ് പ്രൊജക്‍റ്റാണ്.

ഈ ചുമരുകള്‍ക്ക് മണ്ണിന്റെ നിറമുണ്ടെന്നു കരുതി, ലോ കോസ്‌റ്റ് നിര്‍മിതിയാണ് എന്നു കരുതല്ലേ. ഇഷ്‌ടികചുവരുകള്‍ക്കു മുകളില്‍ ടെറാക്കോട്ടാടൈലുകള്‍ ഒട്ടിച്ചിരിക്കുകയാണ്. അതു കൊണ്ട് ഇന്നു കാണുന്ന ഐശ്വര്യവും പ്രൌഡിയും എന്നുമുണ്ടായിരിക്കും. നാളെ റീപെയ്‌ന്റിംഗിനായി പണം മുടക്കുകയും വേണ്ട. കനം കൂടിയ ഈ ചുമരുകള്‍ കാവിറ്റി ഹോള്‍ ടെക്‍നോളജി ഉപയോഗിച്ച് നിര്‍മിച്ചതാണ്. അതു കൊണ്ട് വീടിനുള്ളില്‍ തണുപ്പുണ്ടായിരിക്കും.

sky gardenവലിപ്പമുള്ള ലിവിംഗ് സ്‌പേസ്, അതിനോട് ചേര്‍ന്ന് ഡൈനിംഗ് സ്‌പേസ്, ഓപ്പണ്‍കിച്ചന്‍, യൂട്ടിലിറ്റി റൂം...ഡൈനിംഗ് സ്‌പേസിനപ്പുറത്തുളള ബാല്‍‌ക്കണിയോടു ചേര്‍ന്നുള്ള സ്‌കൈ ഗാര്‍ഡന്‍ പച്ചപ്പിന്റെ ചെറുതുരുത്താണ്. അവിടെ മണ്ണില്‍ വളരുന്ന ചെടികള്‍. ആ ചെടികള്‍ വെയിലു കൊള്ളുന്നു. മഴ നനയുന്നു. ആ വെള്ളം ഹാര്‍വെസ്‌റ്റ് ചെയ്യാനുള്ള സംവിധാനമുണ്ട്; ഫില്‍‌റ്റര്‍ ചെയ്‌ത് ഭൂമിക്കടിയിലേക്ക് വിടുന്നതിനാല്‍ റീചാര്‍ജ് ചെയ്യുന്നു എന്നു പറയുന്നതാകും കൂടുതല്‍ ശരി.

ഈ ഫ്‌ളാറ്റുകളൊന്നിന്റെയും ബാല്‍‌ക്കണികളില്‍ നിങ്ങള്‍ ഉണക്കാനിട്ടിരിക്കുന്ന തുണി കാണില്ല. ലോണ്‍‌ട്രി ഏരിയ മുകളിലത്തെ നിലയില്‍ ഒരുക്കിയിരിക്കുന്നു. വാഷിംഗ് മെഷീനും അയണ്‍ ടേബിളും വയ്‌ക്കാനും നനച്ച തുണി വിരിച്ചിടാനും ഉപയോഗിക്കാം. ഓരോ ഫ്ലാറ്റുകാര്‍ക്കും അവരവരുടെ ഇടങ്ങള്‍ പൂട്ടിയിടാം.

എറണാകുളത്തും കോഴിക്കോടും കോട്ടയത്തും ബാംഗ്ലൂരും ഗുഡ് എര്‍ത്തിന്റെ ഇക്കോ ഫ്രണ്ട്‌ലി ഹോംസ് ഉയരുന്നുണ്ട്.

Good Earth Estates
ESD Centre, Vytita, Kochi-19
Phone: 91-484-2301052, 3295059
e-mail: sales@goodearthhomes.net
www.goodearthhomes.net

Pushpa M. / TEAM INDULEKHA

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger