Architect Sajan Pulimood Speaks
റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍, ഓഫീസുകള്‍, വീടുകള്‍- പ്രമുഖ ആര്‍ക്കിടെക്‌റ്റും ഡിസൈനറുമായ സാജന്‍ പുളിമൂടിന്റെ കൈമുദ്ര പതിഞ്ഞ രൂപകല്‍പനകള്‍ കേരളത്തിനകത്തും പുറത്തും ധാരാളം.“സാധാരണയായി പരിചയക്കാര്‍ക്കു വേണ്ടിയാണ് വീടുകള്‍ അധികവും ചെയ്യാറ്. കസ്റ്റം മെയ്‌ഡ് എന്ന് അവയെ പറയാം. ഓരോ ക്ലൈന്റിന്റെയും പ്രത്യേകതകള്‍ക്കനുസരിച്ച്, അവരുടെ പശ്‌ചാത്തലത്തിനനുസരിച്ച് , അവരുടെ ആവശ്യങ്ങളും ഇഷ്‌ടങ്ങളും മനസിലാക്കിയാണ് ഞാന്‍ വീട് ചെയ്‌തു കൊടുക്കാറ്.”
ഇങ്ങനെ ക്ലൈന്റിനെ മനസിലാക്കാന്‍ എത്ര സിറ്റിംഗ് വേണ്ടി വരുമെന്ന് നിങ്ങള്‍ക്ക് സംശയം തോന്നുന്നില്ലേ?
അഞ്ച്- ആറ് തവണയെങ്കിലും ഒരുമിച്ച് ഇരിക്കേണ്ടി വരുമെന്ന് സാജന്‍ പറയുന്നു. “കാരണം, കൂടുതല്‍ സംസാരിച്ചാലേ, കൂടുതല്‍ കൃത്യത വരികയുള്ളൂ. മിക്ക ക്ലൈന്റസും ബെഡ് റൂമുകളുടെ എണ്ണം പറയും, പിന്നെ ഹോം തിയേറ്റര്‍, സ്‌റ്റഡി റൂം, ഫാമിലി റൂം എന്നിങ്ങനെ വേണ്ട കാര്യങ്ങള്‍ പറയും. ഓരോ ആവശ്യത്തിനും മുറി പണിയാതെ ആക്‌റ്റിവിറ്റികള്‍ ഒരിടത്താക്കാവുന്നതാണ്. ഇത്തരം പ്രായോഗിക നിര്‍ദേശങ്ങളും അവര്‍ക്കു നല്‍കും.” 50 ലക്ഷം മുതല്‍ ഒരു കോടി വരെ ചെലവു വരുന്ന വീടുകള്‍ സാജന്റേതായുണ്ട്. മോഡേണ്‍ വീടുകള്‍, ട്രഡീഷണല്‍ വീടുകള്‍, രണ്ടിന്റെയും സങ്കലനം എല്ലാം ഇക്കൂട്ടത്തില്‍ പെടുന്നു.
വീടു പണിയുന്ന സമയത്തെ ആവശ്യങ്ങള്‍ മാത്രം പരിഗണിക്കാതെ, ഭാവി മുന്‍കൂട്ടിക്കണ്ട് വീട് രൂപകല്പന ചെയ്യണമെന്ന് സാജന്‍. “ഇപ്പോള്‍ കുട്ടികള്‍ ചെറുതാണെങ്കിലും ഭാവിയില്‍ അവര്‍ക്ക് ഉപയോഗപ്പെടുന്ന വിധത്തില്‍ ഡിസൈന്‍ ചെയ്യണം. പ്രായമുള്ളവരുണ്ടെങ്കില്‍ ഹോം നഴ്‌സിനു താമസിക്കാന്‍ സൌകര്യം ചെയ്യാം. റിട്ടയര്‍മെന്റിന് അടുത്ത സമയത്താണ് വീടു വയ്‌ക്കുന്നതെങ്കില്‍ ബെഡ് റൂമുകള്‍ അധികവും മുകളിലാക്കണോ എന്ന് ചിന്തിക്കണം.”
ചെന്നൈയിലെ ഗ്രീന്‍മെഡോവ്‌സ്, കൊച്ചിയിലെ ഹാര്‍ബര്‍ വ്യൂ, കോഫി ബീന്‍സ് തുടങ്ങിയ റിസോര്‍ട്ടുകളും ഹോട്ടലുകളും ചെയ്‌തിട്ടുള്ള സാജന്‍ പറയുന്നു-“ റിസോര്‍ട്ടുകളും ഹോട്ടലുകളും ചെയ്യുമ്പോള്‍ വളരെ കെയര്‍ഫുള്‍ ആയിരിക്കണം. കാരണം, എല്ലാവരുടെയും ആവശ്യങ്ങള്‍ ഒന്നായിരിക്കും.യൂസേജും ഒന്നു തന്നെ. അതിനാല്‍ ഓരോന്നും തമ്മില്‍ പ്രകടമായ വ്യത്യാസം വരുത്തേണ്ടതുണ്ട്. “ ആ വെല്ലുവിളിയെ അതിജീവിക്കാന്‍ സാജന്റെ നിര്‍മിതികള്‍ക്ക് കഴിയുന്നു.
Sajan Pulimood
Veekshanam Road, Kochi 18
Phone:9895032335
Pushpa M. / TEAM INDULEKHA



0 Comments:
Post a Comment
>> CHANNEL HOME >> INDULEKHA HOME