Stylish Interiors By Jabeen Zakharias

» VISIT Jabeen's Gallery
» Jabeen Zacharias Collection
ദി ഇന്‍സൈഡ്. ജബീന്‍ സഖറിയാസ് എന്ന പ്രശസ്ത വാസ്തുശില്പ വിദഗ്ദ്ധയുടെ പണിപ്പുരയാണത്. പേരു സൂചിപ്പിക്കുന്നതു പോലെ, മനോഹര സൌധങ്ങളുടെ ഉള്‍ത്തളങ്ങള്‍ മോഹനമാക്കുന്ന ഇന്റീരിയര്‍ ഡിസൈനിങ്ങാണ് ജബീന്റെ പ്രിയ തട്ടകം.
ഇന്ത്യയിലെ ബെസ്റ്റ് ഇന്റീരിയര്‍ ഡിസൈനര്‍ക്കുള്ള ട്രിപ്പിള്‍ ഐഡി എംകെയുടെ, പബ്ലിക് ഇന്‍സ്റ്റിട്യൂഷന്‍ വിഭാഗത്തിലുള്ള അവാര്‍ഡ് വാങ്ങി കൊച്ചിയില്‍ എത്തിയതേയുള്ളു ജബീന്‍ സഖറിയാസ്. 35 വര്‍ഷം പഴക്കമുണ്ടായിരുന്ന എറണാകുളം കളക്ട്രേറ്റിനെ, അവിശ്വസനീയമാം വിധം മാറ്റി മറിച്ച വര്‍ക്കാണ് അവാര്‍ഡിനര്‍ഹമായത്. (കളക്ടറേറ്റിലെ പുതുക്കിയ കോണ്‍ഫറന്‍സ് ഹാളാണ് മുകളില്‍.)
35 വര്‍ഷം മുമ്പ് അന്നത്തെ ആവശ്യത്തിനു വേണ്ടി പണിത കൊച്ചു മുറികള്‍. അലമാരകള്‍, കൂമ്പാരം കൂടിക്കിടക്കുന്ന ഫയലുകള്‍, മുഷിഞ്ഞ ചുമരുകള്‍… അതിനെ ഫുള്‍ കമ്പ്യൂട്ടറൈസ്‌ഡ് ഓഫീസിന്റെ മട്ടിലാക്കാന്‍ കടമ്പകള്‍ ഏറെ കടക്കേണ്ടി വന്നു.“300 മീറ്റര്‍ ക്യൂബ് ബ്രിക്ക് വര്‍ക്ക് പൊളിച്ചു മാറ്റേണ്ടി വന്നു. അഞ്ചു നിലക്കെട്ടിടത്തിന്റെ ഫസ്റ്റ് ഫ്ലോറിലാണ് വര്‍ക്ക് നടക്കുന്നത്. വോള്‍ പൊളിച്ചു മാറ്റിയാല്‍ കെട്ടിടം ഇടിഞ്ഞുവീഴുമെന്ന കോലാഹലം ഉണ്ടായി. സെക്കന്‍ഡ് ഒപ്പീനിയനു വേണ്ടി അമേരിക്കയില്‍നിന്ന് എനിക്കൊരു ആര്‍ക്കിടെക്റ്റിനെ കൊണ്ടുവരേണ്ടിവന്നു. പി.ഡബ്ലിയു. ഡിയുടെ ചട്ടക്കൂട്ടില്‍നിന്ന്, ഓഡിറ്റിംഗ് ഒബ്‌ജക്ഷന്‍ വരാത്ത വിധത്തിലാണ് മെറ്റീറ്റിയല്‍സ് ഉപയോഗിച്ചത്. അതിന്റെ പരിമിതി ഉണ്ടായിരുന്നു.”
“മൊത്തം എത്ര ഡിപ്പാര്‍ട്ട്മെന്റുണ്ട്, എത്ര സ്റ്റാഫുണ്ട് എന്നൊക്കെ കണക്കെടുത്ത് , മൊത്തം ആറു ഭാഗങ്ങളായി തിരിച്ച് , ആറിനും ആറു നിറം കൊടുത്തു. ഹെഡ്, ഹാര്‍ട്ട്, സോള്‍ എന്നിങ്ങനെ കളക്ട്രേറ്റിലെ വര്‍ക്കിനെ മൂന്നായി തിരിച്ചാണ് ഞാന്‍ അതു ക്രമീകരിച്ചത്. ഹാര്‍ട്ടില്‍ ജീവനക്കാര്‍, ഹെഡില്‍ കളക്റ്ററും അതുപോലുള്ള ഉദ്യോഗസ്‌ഥരും. സെമിനാര്‍ ഹോളും ഓഡിറ്റോറിയവും ഒക്കെ സോളില്‍.”
ഒരു പബ്ലിക് ഇന്‍സ്റ്റിട്യൂഷനെ ഇത്ര മേല്‍ വൈബ്രന്റാക്കിയതില്‍, അവാര്‍ഡ് ജേതാവിനേക്കാളും സന്തോഷിക്കുന്നത് കളക്ട്രേറ്റിലെ ജീവനക്കാരാണ് എന്നതാണു സത്യം.
Jabeen Zacharias
The Inside, Alpha Plaza, Kadavanthra.
Phone: 91-481-2317106
Pushpa M. / TEAM INDULEKHA



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME